ഫോറൻസിക്
"""""""""""""""""""

ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക് റിസേർച്ച് സെന്ററും സന്ദർശിച്ചു.

മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് "ഫോറൻസിക്" . 7th ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ , അനസ് ഖാനൊപ്പം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ
പതിനെട്ടിന് പാലക്കാട് ആരംഭിക്കും .

മംമ്ത മോഹൻദാസ് നായികയാവുന്ന ഈ ചിത്രത്തിൽ സെെജു കുറുപ്പ്, ഗിജു ജോൺ ,റിബ മോണിക്ക ജോൺ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ക്യാമറ -അഖിൽ ജോർജ്ജ് , സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ - ഷമീർ മുഹമ്മദ്*

ജൂവിസ് പ്രൊഡ്കഷൻസിന്റെ ബാനറിൽ സിജു മാത്യു , നെവിസ് സേവ്യർ എന്നിവർക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിർമിക്കുന്ന "ഫോറൻസിക്" സെഞ്ചുറി ഫിലിംസ് വിഷുവിന് തിയേറ്ററിൽ എത്തിക്കും.