Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Madhura Raja - Review by classic

  1. #1

    Default Madhura Raja - Review by classic


    അങ്ങനെ ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷം മധുര രാജ കണ്ടു. മൾട്ടിയിൽ അല്ലാതെ രാധയിൽ നിന്ന് തന്നെ കാണണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ അവധികാലത്തിന് പറ്റിയ ഒരു മാസ് മസാല എന്റർടെയിനർ..

    സിനിമ നന്നായി തുടങ്ങി.. രാജയുടെ എൻട്രി വരെയുള്ള ഭാഗം സാമാന്യം നല്ല തിരക്കഥയോടും തമാശയോടും മുന്നേറി.. സലിം കുമാർ മികച്ച ഫോമിലായിരുന്നു.. മമ്മൂക്കയുടെ എൻട്രി പൊളി ആയിരുന്നു. രാജ എന്ന കഥാപാത്രത്തിൻ്റെ മീശ ഒന്നൊതുക്കിയപ്പോൾ ഒന്നൂടി സ്റ്റൈലനായി.. അത് പോലെ ഇംഗ്ലീഷ് സംഭാഷണവും പഴയ രാജയേക്കാൾ നന്നാക്കിയെടുത്തു. ചുരുക്കിപ്പറഞ്ഞാൽ രാജ മടങ്ങി വന്നത് ഒന്നൂടി ഒന്ന് മിനുക്കിയിട്ടാണ്.

    വിജയ ഫോർമുല അനുസരിച്ച് തയ്യാറാക്കിയ തിരക്കഥയായിരുന്നു ഉദയ്കൃഷ്ണയുടേത്.. ആദ്യ പകുതിയിൽ ഫോർമുലയിൽ ചേരുവകൾ perfect ആയി വന്നു മൊത്തത്തിൽ തകർത്തു.. ഒരു മികച്ച എൻ്റർടെയിനറിന് വേണ്ട പ്ലോട്ടും കോമഡിയും അടിയും പിടിയുമൊക്കെയായ ആദ്യ പകുതി.. കോമഡിയൊക്കെ നല്ല രീതിയിൽ ഏറ്റു.. തിയറ്ററിൽ മൊത്തം കയ്യടിയും ചിരിയും ബഹളവുമായി ആദ്യം പകുതി കടന്ന് പോയി.. രണ്ടാം പകുതിയിൽ തിരക്കഥയിൽ ചിലയിടത്ത് കാര്യമായി പാളിച്ച പറ്റി.. ആദ്യപകുതിയിലെ പോലെ ചേരുവകൾ ഒത്തു വന്നില്ല. കഥാഗതിയിൽ ഒട്ടും പുതുമ ഇല്ലായിരുന്നതും സിനിമയുടെ അത് വരെ ഉണ്ടായിരുന്ന ഒഴുക്ക് നശിപ്പിച്ച തിരക്കഥ.. ഈ ഒരു പാളിച്ച കൊണ്ടാണ് പടത്തിന് കുറേ നെഗറ്റിവ് അഭിപ്രായങ്ങൾ വരുന്നത്..

    വൈശാഖിന്റെ സംവിധാന മികവാണ് രണ്ടാം പകുതിയിൽ വീണു പോകുമായിരുന്ന പടത്തെ പിടിച്ചു നിർത്തിയത്. മമ്മൂകയുടെ ഹൈ വോൾട്ടേജ് പ്രകടനവും പീറ്റർ ഹെയിനിൻ്റെ സംഘട്ടന രംഗങ്ങളും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നല്ല പിന്തുണ നൽകി.. മോഹ മുന്തിരി പാട്ട് നല്ല ഓളം ഉണ്ടാക്കി.. സണ്ണി 🤩 സിനിമയുടെ സാങ്കേതിക നിലവാരം ആദ്യഭാഗത്തേക്കാൾ വളരെ മികച്ചതാണെന്ന് ആദ്യത്തെ സീനുകൾ കഴിഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ വൈശാഖ് ഒരു പാട് മെച്ചപ്പെട്ടു എന്നത് പല സീനിലും വ്യക്തമായിരുന്നു. രണ്ടാം പകുതിയിൽ തിരക്കഥ മെച്ചപ്പെടുത്താൻ കുറച്ചൂടി ശ്രദ്ധ ചെലുത്താമായിരുന്നു എന്നത് മാത്രമാണ് ഒരു നെഗറ്റീവ്.. പിന്നെ കുറച്ചൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയത് കാസ്റ്റിങ്ങ് ആണ്.

    Technical team മികച്ചതായിരുന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണം മികച്ചതായിരുന്നു. സിനിമയുടെ സാങ്കേതിക നിലവാരം ഉയർത്താൻ ഷാജി കുമാറിന്റെ പങ്ക് ചെറുതല്ല. പീറ്റർ ഹെയ്ൻ്റെ സംഘട്ടന രംഗങ്ങൾ പൊളിച്ചു. ഗോപി സുന്ദറിൻ്റെ പശ്ചാത്തല സംഗീതം തിമിർത്തു. പ്രത്യേകിച്ച് തലൈവാ.. Editing നന്നായിരുന്നു.

    മറ്റു നടന്മാരും മികച്ച പ്രകടനം കാഴ്ച വെച്ചു. സലിം കുമാർ മികച്ച ഫോമിലായിരുന്നു. പല കോമഡി dialogues നും നല്ല കയ്യടി ലഭിച്ചു.. ജഗപതി ബാബു തന്റെ ഭാഗം മികച്ചതാക്കി. അദ്ദേഹത്തിന്റെ കഥാപാത്രം കുറച്ചൂടി meaty ആക്കാമായിരുന്നു. ജയ് ക്ക് നല്ല ഒരു character ആണ് കിട്ടിയത്.. നന്നായ് ചെയ്യുകയും ചെയ്തു.. അനുശ്രീയും പുതുമുഖ നായിക മഹിമയും നല്ല പ്രകടനം കാഴ്ച വെച്ചു. അജു വർഗീസും ബിജുക്കുട്ടനും ചിരി ഉണർത്തി.. ഷംന കാസിമിൻ്റേത് ഒരു ഇഷ്ടം തോന്നുന്ന അഭിനയമായിരുന്നു.. MLA ആയി അഭിനയിച്ച actor നന്നായി ചെയ്തു. നെടുമുടി വേണു, സിദ്ദീക്ക് ഒക്കെ cake walk role ആയിരുന്നു. ചരൺരാജ് കുറച്ച് ബോറാക്കി..

    Madhura Raja ഒരു ബിഗ് ബജറ്റ് ചിത്രമെന്ന നിലയിൽ Casting കുറച്ചൂടി നന്നാക്കാമായിരുന്നു. പോക്കിരിയിലെ പൃഥ്വിക്കും ശ്രിയക്കും പകരം വന്നവർക് ആ ഒരു star value ഉണ്ടായിരുന്നില്ല. അനുശ്രീക്ക് പകരം കുറച്ചൂടി personality ഉള്ള ഒരു അഭിനേത്രി ആയിരുന്നേ പൊളിച്ചേനെ.. മഞ്ജുവിന് മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പറ്റിയ ഒരു കഥാപാത്രമായിരുന്നു അത്.. അത് പോലെ ജയ് ക്ക് പകരം കുറച്ചൂടി മലയാളി ഫാൻസുള്ള ഒരു നടൻ ആയിരുന്നേൽ നന്നായേനെ എന്ന് തോന്നി.. അങ്ങനെയെങ്കിൽ Star cast ഗംഭീരമായേനെ..

    മമ്മൂക്ക പക്ഷേ പോക്കിരി രാജയിലേക്കാളും മികച്ച ഫോമിലായിരുന്നു. രാജ പോക്കിയിരിലേക്കാൾ കുറച്ചൂടി സുന്ദരനായത് പോലെ തോന്നി.. എന്താ ഒരു personality, glamour, energy and fights.. രാജയായ് അങ്ങ് അഴിഞ്ഞാടി തകർത്തു.. മമ്മൂക്കയുടെ ഇത്രയും thrilled ആയ fights അടുത്തൊന്നും കണ്ടിട്ടില്ല. Recent best by far.. നല്ല effort എടുത്താണ് ചെയ്തതെന്ന് വ്യക്തം..

    മേലെ പറഞ്ഞ പോരായ്മകൾ ഇല്ലേൽ unanimously positive അഭിപ്രായവുമായ് കലക്ഷൻ റെക്കോർഡ് ഭേദിക്കേണ്ട സിനിമയാണ് മധുര രാജ. ഈ സീസണിൽ ഫാമിലിക്ക് ഇതിലും നല്ല ഒരു ഓപ്ഷൻ ഇല്ല എന്നത് advantage ആണ്.. അവർക്ക് ഇത് എത്രത്തോളം ഇഷ്ടമാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത് എത്ര കലക്ഷൻ എടുക്കുമെന്നുള്ളത്.

    കൊട്ടക: രാധ
    തിയ്യതി: 15/04 വിഷു ദിവസം തിങ്കളാഴ്ച
    സമയം: സെക്കന്റ് ഷോ 9PM
    Status: ഹൗസ് ഫുൾ (with heavy returns)

    Rating: 3/5

    മധുര രാജ > പോക്കിരി രാജ

    അടിക്കുറിപ്പ്:
    പത്ത് വർഷം കഴിഞ്ഞ് ഒരു സിനിമ ചെയ്യുമ്പോൾ മുന്നത്തെ പടത്തിന്റെ അതേ looks, energy, performance, fights and consistency കാഴ്ച വെക്കാൻ പറ്റുന്ന നടന്മാർ വളരെ അപൂർവ്വമാണ്. എന്നാൽ കഴിഞ്ഞ പടത്തേക്കാളും ഈ പറഞ്ഞതൊക്കെ അതിലും മികച്ചതായി ചെയ്യാൻ ഒരൊറ്റ ആളെക്കൊണ്ടേ പറ്റുള്ളൂ..
    Last edited by classic; 04-16-2019 at 09:22 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    good review classic ..thx

  4. #3
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks ..

    Kidu rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  5. #4
    FK Regular melparambu's Avatar
    Join Date
    Apr 2011
    Location
    dufai
    Posts
    922

    Default

    Thnx


    Sent from my iPhone using Tapatalk
    KLAA KLAA KLAA KLEE KLEE KLEE KLOO KLOO KLOO.

  6. #5

    Default

    Thanks for the review

  7. #6
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,405

    Default

    Thanks Bhai....

  8. #7

    Default

    Welcome machans..

    Radhayil innum marana mass aanu status

    Ithinte first half oru near Rajamanikyam mood aanu.. Athanu ettavum highlight um..

  9. #8
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,368

    Default

    Super review bro.. Rating maathram kuranju poyi..

  10. #9

    Default

    Thanks bro.. Ithoru mass masala entertainer Alle.. rating nu prasakthiyilla.. second half il down aayillel 4/5 koduthene.. angane aanel oru RB njan predict cheythene.. Interval vare kidu level il aayirunnu poyikkondirunnath..

    Ithippo family support thudarnn kittumo enna nokkunnath.. Kittendathanu esp coz they have no better alternatives fortunately for us..

    Innu ente friends family 8 per with lots of ladies Radhayil SS kk povunnund.. avarude opinion ariyatte.. Waiting to hear their feedback..

    Innalathe shows nu families kuravayirunnu.. Balcony il athyavashyam und.. FC il Valare kuravayirunnu.. Enikk thonnunnath ee unthum thallilum ticket edukkan madichitt team scoot aayenna..

    Quote Originally Posted by Rajamaanikyam View Post
    Super review bro.. Rating maathram kuranju poyi..

  11. #10
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot bhai for your review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •