Results 1 to 6 of 6

Thread: ഉയരെ - ഹൈറേഞ്ച് റിവ്യൂ

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default ഉയരെ - ഹൈറേഞ്ച് റിവ്യൂ


    'രാജപ്പനില്* നിന്ന് രാജുവേട്ടനിലേക്ക് മലയാളിയെ മാറ്റിവിളിപ്പിച്ച പൃഥ്വിരാജ്' എന്ന വാഴ്ത്ത് കഴിഞ്ഞ നാളുകളില്*, പ്രത്യേകിച്ചും ലൂസിഫര്* റിലീസ് ദിവസങ്ങളില്* മലയാളി ആഘോഷിച്ചതാണ്. പൃഥ്വിരാജ് രാജപ്പനായത് നിസാരം ഒരു ടിവി ഇന്*റര്*വ്യൂവിന്*റെ പുറത്തായിരുന്നു. ഞാനും ആ പേര് വിളിച്ച് രസിക്കുകയും ഫോര്*വേഡ് എസ്എംഎസുകള്* അയക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ വിവരവും ലോകവും അത്രമേല്* ചെറുതായിരുന്നു. പില്*ക്കാലത്ത് സമാനമായ സൈബര്* ആക്രമണം നേരിട്ട നടിയാണ് പാര്*വതി. അതും ഒരു അഭിപ്രായം പറഞ്ഞതിന്*റെ പേരില്*. അതിനോട് വിയോജിപ്പുകള്* ഉള്ളവര്* അത് പ്രകടിപ്പിച്ചത് എത്ര വിലകുറഞ്ഞ രീതിയിലാണെന്ന് നമ്മള്* കണ്ടതാണ്*. അന്ന് രാജപ്പനായിരുന്നെങ്കില്* ഇന്നത് പാറുവും ഫെമിനിച്ചിയും ഒക്കെയായി മാറി. ആ അഭിപ്രായ പ്രകടനത്തിന്*റെ പേരില്* സൈബര്* വെട്ടുകിളിക്കൂട്ടം നടത്തിയ ആക്രമണങ്ങളില്* വ്യാപകമായി അവര്* അഭിനയിച്ച സിനിമകള്* ഡീഗ്രേഡ് ചെയ്യപ്പെടുകയും അവസരങ്ങള്* നഷ്ടമാകാന്* കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്* പാര്*വതിയുടേതായി പുറത്തിറങ്ങിയ സിനിമകളില്* അവരുടെ റോളുകള്* ഏറ്റവും മികവോടെ അവര്* അവതരിപ്പിച്ചിട്ടും പൃഥ്വിരാജിന് നല്*കിയ വാഴ്ത്തും ബഹുമാനവും പാര്*വതിക്ക് നല്*കാന്* മലയാളി കുലപുരുഷന്* തയ്യാറായിട്ടില്ല. കാരണം സിംപിളാണ്, പാര്*വതി പെണ്ണാണ്. അതും അഭിപ്രായം പറയുന്നവള്*. പൃഥ്വിരാജിനുള്ളതും പാര്*വതിക്കില്ലാത്തതുമായ ഈ ഇടത്തോടുള്ള വിയോജിപ്പാണ് ഉയരെ ആദ്യ ദിവസം കാണാനുള്ള പ്രചോദനം.

    ഉയരെ പാര്*വതിയുടെ സിനിമയാണ്. ആണുങ്ങളെല്ലാം കണ്ടിരിക്കേണ്ട സിനിമ. എന്ന് വെച്ച് ഇത് ഫെമിനിസ്റ്റ് സിനിമയെന്ന് ചാപ്പകുത്താന്* വരട്ടെ. ആണകങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം എന്ന നിലയിലാണ് ഇത് ഞാന്* കണ്ടത്. ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദില്* അവനവനെ തന്നെ ദര്*ശിച്ചവര്* ഭാഗ്യവാന്മാരാണ്. എന്തെന്നാല്* ഈ സിനിമ അത്രത്തോളം നിങ്ങളെ തുറന്നുകാട്ടുകയും തിരുത്തല്* ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഗോവിന്ദില്* നിന്നും ടൊവിനോ അവതരിപ്പിച്ച വിശാലിലേക്കുള്ള പരിവര്*ത്തനമൊന്നും ആവശ്യപ്പെടാനാവില്ലെങ്കിലും അഴുക്കുപുരണ്ട, ദുര്*ഗന്ധം വമിക്കുന്ന അധികാരങ്ങളെ അസഹ്യമായി അനുഭവപ്പെടുത്തി നിങ്ങളെ നാണിപ്പിക്കുന്നത് അറിയാനെങ്കിലും ഈ സിനിമ കണ്ടിരിക്കണം.

    പാര്*വതി അവതരിപ്പിക്കുന്ന പല്ലവി രാമചന്ദ്രന്* എന്ന ആസിഡ് അറ്റാക്ക് സര്*വൈവര്* പ്രണയ പരാജയങ്ങളുടെ പേരില്* മാനസികമായും ശാരീരികമായും ആക്രമിക്കപ്പെടുന്ന, പെട്രോളൊഴിച്ച് കത്തിക്കപ്പെടുന്ന, സോഷ്യല്* മീഡിയയില്* നഗ്നചിത്രങ്ങള്* പ്രചരിക്കപ്പെടുന്ന, ഇന്നാട്ടിലെ ആകമാന പെണ്ണുങ്ങള്*ക്ക് സമൂഹത്തില്* നേരെ നിന്ന് തൊഴിലെടുക്കാനും ജീവിക്കാനും സ്വപ്നം കാണാനുമുള്ള സാധ്യതകള്*ക്ക് നിറം കൊടുത്തേക്കാവുന്ന കഥാപാത്രമാണ്. പതിവ് സാമര്*ഥ്യത്തിലും മുന്*കഥാപാത്രങ്ങളുമായുള്ള താരതമ്യങ്ങള്*ക്കതീതമായും പാര്*വതി പല്ലവി രാമചന്ദ്രനെ അവതരിപ്പിച്ചു. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദീഖ്, അനാര്*ക്കലി മരിക്കാര്* തുടങ്ങിയവരുടെ പ്രകടനം എടുത്തുപറയേണ്ടതു തന്നെയാണ്. ഗാനങ്ങളും ബാക്ക് ഗ്രൗണ്ട് സ്കോറും സിനിമയുടെ ഇമോഷനോട് അത്രകണ്ട് ഇഴുകിചേര്*ന്നില്ല എന്നൊരു പോരായ്മ തോന്നി. ബോബി-സഞ്ജയ് തങ്ങളുടെ ട്രാക്കിലേക്ക് മനോഹരമായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. സോളിഡ് ആയിട്ടുള്ള തിരക്കഥ തന്നെയാണ് 'ഉയരെ'യുടെ നട്ടെല്ല്. ആദ്യ സംരംഭം വൃത്തിയുള്ള സിനിമയെടുത്ത് രാജേഷ്പിള്ളയുടെ പേര് കാക്കുകയാണ് മനു അശോകന്*. ഭീകരമായ സംവിധാനം എന്നൊന്നും പറയാനില്ലെങ്കിലും ഇഴച്ചിലില്ലാതെ രണ്ട് മണിക്കൂറില്* വലിയ കഥ പറഞ്ഞ് പോയത് മനു അശോകന്*റെ മിടുക്കും ചടുലതയുമാണ്.

    ഞാന്* ഗോവിന്ദിന്*റെ കഥാപാത്രത്തിലൂടെ ആദ്യം സൂചിപ്പിച്ച കാരണങ്ങള്*ക്ക് വേണ്ടി മാത്രം 'ഉയരെ' കാണാന്* 'ആണുങ്ങളായ ആണുങ്ങളോട്' മൊത്തം ആഹ്വാനം ചെയ്യുന്നു. പൃഥ്വിരാജിന് ഉള്ളതും പാര്*വതിക്കില്ലാത്തതും അവര്* അര്*ഹിക്കുന്നതുമായ ആ ഇടത്തിനു വേണ്ടി പടം കാണാന്* മറ്റെല്ലാവരോടും. അവരുടെ വാര്*ത്തകള്*ക്കും ചിത്രങ്ങള്*ക്കും താഴെ ഹാഹാ റിയാക്ഷനിട്ടും കമന്*റെഴുതിയും ഓര്*ഗാസം അനുഭവിക്കുന്നവനോട് ഏറ്റവും അടുത്ത ദിവസം തന്നെ നല്ലൊരു ആശുപത്രി നോക്കി ചികിത്സ നേടാനും ഓര്*മിപ്പിച്ച് നിര്*ത്തട്ടെ.
    ''ഉയരെ.. ഈ കാരണങ്ങള്* കൊണ്ടെല്ലാം ഉയരത്തില്* നിക്കുന്ന സിനിമ''

    My Rating - 4/5
    Theatre - Trivandrum New Screen 3
    Status - 85% (8.15 PM Show - Day 1)

  2. Likes ClubAns, hakkimp, aak, nambiar liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thanks Highrange Hero...

  5. Likes Highrange Hero liked this post
  6. #3

  7. Likes Highrange Hero liked this post
  8. #4

    Default

    സത്യം പറ.. നിങ്ങൾ boby sanjai yile sanjai അല്ലെ...? 😉

  9. Likes Highrange Hero liked this post
  10. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. Likes Highrange Hero liked this post
  12. #6
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default

    Quote Originally Posted by fkTrump View Post
    സത്യം പറ.. നിങ്ങൾ boby sanjai yile sanjai അല്ലെ...? 
    Eh...?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •