Sponsored Links ::::::::::::::::::::Remove adverts | |
Lee Whittaakker !!
Sent from my LG-K420 using Tapatalk
മാലിക്കിന് ഹോളിവുഡ് ആക്ഷനുമായി ലീ വിറ്റാക്കര്‍*, കടലോര നേതാവായി ഫഹദ് ഫാസില്‍* !!
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്*ന്ന ബജറ്റില്‍* ഒരുങ്ങുന്ന മാലിക്ക് ഷൂട്ടിംഗ് ഘട്ടത്തില്‍* തന്നെ വാര്*ത്തകളില്* ഇടം പിടിച്ചിരുന്നു. എറണാകുളത്തും, ലക്ഷദ്വീപിലും തിരുവനന്തപുരത്തുമായി ചിത്രീകരണം പുരോഗമിക്കുന്ന മാലിക്കില്‍* ആക്ഷന്‍* കൊറിയോഗ്രഫി നിര്*വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍* ഡയറക്ടര്‍* ലീ വിറ്റാക്കര്‍* ആണ്.
ബാഹുബലി രണ്ടാം ഭാഗത്തിലും, വമ്പന്‍* ബജറ്റിലെത്തിയ പീരിഡ് ഡ്രാമ സൈറാ നരസിംഹ റെഡ്ഡിയിലും വിറ്റാക്കര്‍* ഒരുക്കിയ ആക്ഷന്‍* സീക്വന്*സുകള്* ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന്* സംവിധാനം ചെയ്ത ടേക്ക് ഓഫ് അമേരിക്കയില്‍* വച്ച് ലീ വിറ്റാക്കര്‍* കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സിനിമയില്‍* ഭാഗമാകാമെന്ന് സമ്മതിച്ചത്.
കമല്‍*ഹാസന്* സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയ്ക്കായി ലി വിറ്റാക്കര്‍* കൊറിയോഗ്രഫ് ചെയ്ത ആക്ഷന്‍* സീക്വന്*സുകള്* ഹോളിവുഡ് സിനിമകളുടെ ശൈലിയോട് കിടപിടിക്കുന്നതായിരുന്നു. ഭീകരക്യാമ്പുകളിലെ ആക്ഷന്‍* രംഗങ്ങളും സ്*പൈ ആക്ഷന്‍* സീക്വന്*സുകളുമാണ് ഈ ചിത്രത്തില്‍* വിറ്റാക്കര്‍* ചെയ്തത്. മഹേഷ് നാരായണന്* എഡിറ്റിംഗ് നിര്*വഹിച്ച ചിത്രവുമാണ് വിശ്വരൂപം. ഹോളിവുഡില്‍* ജുറാസിക് പാര്*ക്ക് ത്രീ, ക്യാപ്റ്റന്‍* മാര്‍*വല്‍*, എക്*സ് മെന്‍* അപ്പോകാലിപ്*സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്*വഹിച്ചത് ലീ വിറ്റക്കര്‍* ആണ്.
25 കോടിക്ക് മുകളില്‍* മുതല്‍*മുടക്കിലൊരുങ്ങുന്ന ചിത്രമാണ് മാലിക്ക്. 2020 വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന മാലിക് നിര്*മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍* ആന്റോ ജോസഫ് ആണ്. ആന്‍* മെഗാ മീഡിയയാണ് മാലിക് തിയറ്ററുകളിലെത്തിക്കുന്നത്.
സുലൈമാന്‍* എന്ന നായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍* അവതരിപ്പിക്കുന്നത്. യഥാര്*ത്ഥ വ്യക്തിയെ മാതൃകയാക്കിയാണ് ഈ കഥാപാത്രം. തീരമേഖലയ്ക്കായി നിലയുറപ്പിച്ച ആളുമാണ് സുലൈമാന്‍*. തീരസമൂഹത്തിന്റെ നേതാവ്, അവര്‍*ക്ക് എന്തിനും എതിനും തുണയാകുന്ന ആള്*. പൊളിറ്റിക്കല്‍* ത്രില്ലര്‍* സ്വഭാവത്തിലുള്ള സിനിമയാണ് മാലിക് എന്നാണ് മഹേഷ് നാരായണന്* മുമ്പ് പറഞ്ഞിട്ടുള്ളത്. 2020ല്‍* ഫഹദ് ഫാസിലിന്റേതായി ഏറ്റവും പ്രതീക്ഷയര്*പ്പിക്കുന്ന സിനിമകളാണ് അന്*വര്* റഷീദ് ചിത്രം ട്രാന്*സും മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള മാലിക്കും.
ജോജു ജോര്*ജ്ജ്, ദിലീഷ് പോത്തന്*, വിനയ് ഫോര്‍*ട്ട്, ജലജ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിമിഷാ സജയനാണ് നായിക. രണ്ട് കാലഘട്ടങ്ങളിലായാണ് മാലിക്ക് കഥ പറയുന്നത്. സാനു ജോണ്‍* വര്*ഗ്ഗീസ് ആണ് ക്യാമറ.
[/color]