Results 1 to 8 of 8

Thread: ഇഷ്ഖ് - റിവ്യൂ

  1. #1

    Default ഇഷ്ഖ് - റിവ്യൂ


    കാലിക പ്രാധാന്യമുള്ളതും സിനിമയാക്കുമ്പോൾ പാളിപ്പോകാവുന്നതുമായ വിഷയം സംവിധാന മികവ് കൊണ്ടും തിരക്കഥയുടെ ബലം കൊണ്ടും അഭിനേതാക്കളുടെ എല്ലാവരുടെയും മികച്ച പ്രകടനം കൊണ്ടും ഉദ്വേഗജനകമായും പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയും ഒരുക്കിയിരിക്കുന്ന സിനിമയാണ് ഇഷ്ഖ്.
    സച്ചിയും വസുധയും കമിതാക്കളും വിവാഹം കഴിക്കാൻ തീരുമാനിച്ചവരുമാണ്. വസുധയുടെ പിറന്നാൾ ദിവസം അവർ ഒന്നിച്ചു കറങ്ങുകയും കാറിൽ നൈറ്റ്* ഡ്രൈവ് പ്ലാൻ ചെയ്യുകയും ചെയ്യുന്നു. ആ രാത്രിയിൽ അവരുടെ ഇടയിലേക്ക് രണ്ട് പേർ കടന്നു വരികയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
    അനുരാജ് മനോഹറിന്റെ ആദ്യ സംവിധാന സംരംഭമാണെങ്കിലും അതിന്റെ പോരായ്മകളൊന്നും കാണിക്കാതെ പാളിപ്പോകാവുന്ന ഒരു വിഷയം പ്രേക്ഷകർക്ക് ഒട്ടും ബോറടിക്കാതെയും ഉദ്വേഗജനകമായും ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഇമോഷൻസ് നന്നായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.കുറച്ച് കഥാപാത്രങ്ങളും അധികം ലൊക്കേഷൻ ചേഞ്ച്* ഒന്നുമില്ലാതെ എൻഗേജിങ് ആയി കഥ പറഞ്ഞിട്ടുണ്ട്. പ്രതീക്ഷ അർപ്പിക്കാവുന്ന ഒരു സംവിധായകനെക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുന്നു.
    പുള്ളിക്കാരൻ സ്റ്റാറാ അത്ര വിജയിച്ചില്ലെങ്കിലും രതീഷ് രവിയിൽ എന്ത് കൊണ്ടോ ചെറിയ പ്രതീക്ഷയൊക്കെ ആ ചിത്രം കണ്ടപ്പോൾ തോന്നിയിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ ഇഷ്ഖിന് വേണ്ടി നല്ല തിരക്കഥ തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചിത്രം നന്നായതിന്റെ പ്രധാന ഘടകം കൂടിയാകുന്നുണ്ട് ചിത്രത്തിന്റെ തിരക്കഥ.
    ചിത്രത്തിലെ ബിജിഎം, മ്യൂസിക് എന്നിവയും നന്നായിരുന്നു.
    അഭിനേതാക്കളെല്ലാവരും നന്നായ ചിത്രം കൂടിയാണ് ഇഷ്ഖ്. ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ, ജാഫർ ഇടുക്കി തുടങ്ങി എല്ലാവരും നന്നായി. ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഇതിൽ ഷൈൻ ടോം ചാക്കോ യുടെ പ്രകടനം കുറച്ച് മുൻപിൽ നിൽക്കുന്നുണ്ട്. ക്ലൈമാക്സിൽ നായിക ആൻ ശീതളിന്റെ പ്രകടനവും നന്നായിരുന്നു.

    ചിത്രത്തിന്റെ ആദ്യ പകുതി കുറച്ച് റൊമാന്സും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമായി നല്ല വേഗത്തിൽ പോയി. രണ്ടാം പകുതിയിൽ ചില ചില്ലറ കല്ലുകടികൾ തോന്നിയെങ്കിലും വേഗതയ്ക്ക് കുറവുണ്ടായില്ല. ചിത്രം അവസാനിപ്പിച്ച രീതിയും നന്നായി തോന്നി.

    ആകെത്തുക
    വളരെ എൻഗേജിങ് ആയ കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന നല്ല ഒരു സിനിമ. പുരുഷന്മാർ കേന്ദ്രകഥാപാത്രങ്ങളായി സ്ത്രീ പക്ഷ നിലപാട് കൂടി പറയുന്നുണ്ട് സിനിമ.
    വ്യത്യസ്ത അവതരണങ്ങൾ ഇഷ്ടമാകുന്നവർക്കു ധൈര്യമായി ടിക്കറ്റെടുക്കാവുന്ന സിനിമ.

    ബോക്സ്* ഓഫീസ്
    ഹിറ്റ്*. മൾട്ടിയിലും നഗരങ്ങളിലും നല്ല നേട്ടമുണ്ടാക്കും.
    റേറ്റിംഗ്
    3.5/5


    Sent from my Redmi Note 5 Pro using Tapatalk
    Last edited by Bhasker; 05-19-2019 at 09:18 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks

  4. Likes Bhasker liked this post
  5. #3
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,133

    Default

    Thank you Bhasker....������

  6. Likes Bhasker liked this post
  7. #4

    Default

    Thanks. kettittu moral policing aanu vishayam ennu thonnunnu

  8. #5
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot Bhai for your review

  9. Likes Bhasker liked this post
  10. #6

    Default

    Quote Originally Posted by Movie Lover View Post
    Thanks. kettittu moral policing aanu vishayam ennu thonnunnu
    Yes.. moral policing thanne aanu

    Sent from my Redmi Note 5 Pro using Tapatalk

  11. Likes Movie Lover liked this post
  12. #7
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,574

    Default

    Thanks bhai
    .

  13. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Bhasker...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •