ആയിരം താരാപഥങ്ങൾ വെറും സങ്കൽപ്പങ്ങൾ
രോഗം പിടിച്ച പട്ടിണിപാവം കർഷകനെ
സർക്കാർ ആശുപത്രി നഴ്സ് അവഗണിക്കുന്നു
ആ കർഷകൻ നട്ട ധാന്യം അന്നന്തിക്ക് ആ നഴ്സ് തിന്നു.
ദൂരെയൊരു കൂരയിൽ ആ കർഷകൻ
തളർന്നുറങ്ങി.
കർഷകന്റെ കൈവിരലുകൾക്കിടയിലൂടെ കുതിച്ചു ചാടിയ വിത്തുകൾ രെഞ്ചൂസ് ചവിട്ടിയരക്കുന്നു.