Results 1 to 6 of 6

Thread: ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമാശ

  1. #1
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമാശ


    ഇതെന്തൊരു തമാശയാണിത്..കുടുകുടെ ചിരിപ്പിക്കുന്ന ആ തമാശയല്ലട്ടോ...ഇത് സിംപിളാണ്..പവർഫുളാണ്..
    ആ ഡയലോഗ് പറഞ്ഞ് ഫേമസ് ആയ ആള് തന്നെയാണ് നായകനും..വിനയ് ഫോർട്ട് തമാശ പറഞ്ഞ് ആരെയും ചിരിപ്പിക്കുന്നില്ല..
    പക്ഷേ ..ആ കഥാപാത്രത്തിന്റെ അതായത് ശ്രീനിവാസന്റെ ജീവിതം മൊത്തം തമാശയാണ്...തമാശ കൊണ്ട് തുടങ്ങി
    തമാശയിൽ തന്നെ തീരുന്ന ഒരു കൊച്ചു സിനിമ. പതിഞ്ഞ താളത്തിൽ ഒഴുക്കോടെ നീങ്ങുന്ന തമാശ കണ്ട് കഴിഞ്ഞാൽ മനസ്സിൽ കൊള്ളും.. അവിടെയാണീ മാജിക്..പൊന്നാനിക്കാരൻ അഷറഫ് ഹംസയുടെ മാജിക്...ഒഴുക്കുള്ള തിരക്കഥ തന്നെയാണ് തമാശയെ ആത്മാവുള്ള സിനിമയായി മാറ്റുന്നത്. ഒട്ടും സിനിമാറ്റിക്കല്ലാതെ
    പച്ചയായ ജീവിത യാദാർത്ഥ്യങ്ങളെ അതേ പടി ചിത്രീകരിച്ചിരിക്കുന്ന തനി നാടൻ പടം..പണ്ട് ലോഹിതദാസും ശ്രീനിവാസനുമൊക്കെ
    പരിചയപ്പെടുത്തിയിരുന്ന ചില കഥാപാത്രങ്ങളുണ്ട്.പ്രേക്ഷകനോട് ചേർന്ന് നിൽക്കുന്ന അതിശയോക്തി ഒട്ടുമില്ലാത്ത നാടിന്റെ സംസ്കാരവുമായി തൊട്ടുരുമ്മി നിൽക്കുന്ന കഥാപാത്രങ്ങൾ..പേരിനു പോലും വൈകാരികതയെ കൂട്ടു പിടിക്കാതെയുള്ള ഈ ചിത്രം നല്ലൊരു സന്ദേശം കൂടി പറഞ്ഞ് വെക്കുന്നുണ്ട് എന്നതാണ് വലിയ പ്രത്യേകത.നായകനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന വേഷവുമായി
    നവാസ് വള്ളിക്കുന്ന് പൊളിച്ചടുക്കി എന്ന് തന്നെ പറയാം.തമാശ പറഞ്ഞ് പറഞ്ഞ് അവസാനം ഒരു കാര്യം പറയുമ്പോൾ
    ഏറ്റവും കൂടുതൽ കയ്യടിയും വാങ്ങുന്നതും നവാസാണ്..? നാട്ടുകാര് പറയുന്നത് നോക്കി നടന്നാൽ പിന്നേ അതിനേ സമയം
    കാണൂ? എന്ന് നവാസ് വെറുതെ പറയുകയല്ല..അത് മനസ്സിലാക്കിക്കൊടുക്കുക കൂടി ചെയ്യുന്നുണ്ട്.അധ്യാപകർക്ക് പൊതുവേയുണ്ടാകുന്ന
    സ്വയം വിമർശനത്തെ പരമാവധി അളവിൽ തൂ*ക്കിക്കെട്ടിയ ഒരു കഥാപാത്രത്തിന്റെ കോണിലൂടെയാണ് സിനിമ മൊത്തം ചലിക്കുന്നത്.
    സോഷ്യൽമീഡിയയിലെ ഹേറ്റ് കാമ്പയിനിങ്ങിന്റേയും സൈബർ ബുള്ളിയിങ്ങിന്റേയുമൊക്കെ റീച്ച് എത്രത്തോളമുണ്ടെന്ന് പ്രേക്ഷകനെ
    ഓർമ്മപ്പെടുത്താൻ വിഷ്വൽ പ്രസന്റേഷനിലൂടെ സിനിമ ശ്രമിക്കുന്നുണ്ട്.നായികയായി വരുന്ന ചിന്നു ചാന്ദ്നിയുണ്ടാക്കുന്ന
    ഒരു പൊസിറ്റീവ് വൈബുണ്ടല്ലോ..അത്
    വേറെ ലെവലാണ്..പെർഫെക്ട് കാസ്റ്റിങ്ങ് ആയിരുന്നു. ഒരു കുടുംബചിത്രം എന്ന രീതിയിൽ വളരെ ലൈവ് ലിയായി സംവിധാനം
    ചെയ്തിട്ടുള്ള തമാശയിൽ ഒരു നല്ല സിനിമക്കുണ്ടാവേണ്ട എല്ലാ അളവുകളും കൃത്യമായി കൂട്ടിച്ചേർത്തിട്ടുണ്ട്.ഭാരതപ്പുഴയുടേയും പൊന്നാനി
    കുറ്റിപ്പുറം തുടങ്ങി മലപ്പുറത്തെ മനോഹരമായ ലൊക്കേഷനുകളും ഒപ്പിയെടുത്ത സമീർ താഹിറിന്റെ ക്യാമറാ വർക്കും മിന്നിയിട്ടുണ്ട്.
    മുഹബ്ബത്തിന്റെ മുന്തിരിച്ചാറിൽ മുക്കിയെടുത്തതാണോ അതോ പ്രണയത്തെ നേർത്ത നൂലിഴകളിൽ കോർത്തിണക്കിയതാണോ..രണ്ടായാലും
    തമാശ കുറച്ച് കാലമായി പുറത്തിറങ്ങുന്ന നല്ല സിനിമകളിലെ ലിസ്റ്റിൽ പെടുത്താവുന്നതാണ്.ഇതേ പോലൊരു പത്ത്
    പടങ്ങൾ അതും പുതുമുഖ സംവിധായകർ തന്നെ പിടിക്കുകയും ചെയ്താൽ സിനിമയെ എന്തും കുത്തി നിറച്ച് പണം വാരാൻ മാത്രം പടച്ച് വിടുന്ന
    വർക്കുള്ള ഒരു തിരിച്ചടിയാകുമെന്ന് തീർച്ച.സിനിമയോട് കുറച്ചെങ്കിലും പ്രണയമുള്ളവരാണെങ്കിൽ അവർ ഒന്നുകിൽ പണി നിർത്തി വീട്ടിലിരിക്കും.
    അല്ലെങ്കിൽ ഈ മാറ്റത്തെ അംഗീകരിച്ച് പുതിയ പടം പിടിക്കാൻ ശ്രമിക്കും.രണ്ടിലൊന്നുറപ്പാണ്.കാരണം പ്രേക്ഷകന്റെ കാഴ്ച്ചപ്പാടിനെ
    ഉയർത്തുക കൂടി ചെയ്യുന്നുണ്ട് റിയലിസ്റ്റിക് ഗണത്തിൽ പെടുന്ന തമാശ പോലെയുള്ള സിനിമകൾ.

    Rating : 4 /5
    Theater : വിസ്മയ .പെരിന്തൽമണ്ണ
    Status : 50%
    Last edited by reality; 06-15-2019 at 07:30 AM.

  2. Likes chandru, ballu, kandahassan, Malik, wideeyes liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Good Review.........

    Nigalude Rating & Verdict koduthal nannayirikum

    Also Theater and status........

  5. #3
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    താങ്ക്സ് :

  6. #4
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    thanks.................

  7. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    thanks bro for the review

  8. #6

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •