Results 1 to 7 of 7

Thread: അതിജീവനത്തിന്റെ കഥ പറയുന്ന വൈറസ്

  1. #1
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default അതിജീവനത്തിന്റെ കഥ പറയുന്ന വൈറസ്


    കേരളം ഒറ്റക്കെട്ടായ് നിപാ വൈറസിനെ അതിജീവിച്ച കാലം സിനിമയാക്കുന്നു എന്ന് കേട്ട അന്ന് മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒരു
    ഡോക്യുമെന്ററിക്ക് മാത്രം സാധ്യതയുള്ള വിഷയം എങ്ങിനെ സിനിമയാക്കും എന്ന കൌതുകവുമുണ്ടായിരുന്നു കാത്തിരിപ്പിന്. കാത്തിരിപ്പ് വെറുതെയായില്ല. പ്രതീക്ഷകൾക്കപ്പുറത്ത്
    നിൽക്കുന്ന തിരക്കഥയാണ് വൈറസിന് വേണ്ടി മുഹ്സിൻ പാരാരി, ഷറഫ്, സുഹാസ് എന്നിവർ ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.ഫാൻസിനെ കയ്യിലെടുക്കാനായി മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങുന്ന പതിവ്
    രീതികൾക്ക് പകരം കേരള ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്തിമാർക്കും എം.എൽ.എമാർക്കും ഉദ്യോഗസ്ഥന്മാർക്കും നന്ദി പറഞ്ഞുള്ള തുടക്കം തന്നെ വേറിട്ട് നിന്നു.
    ഒരു റിയലിസ്റ്റിക് , ഡോക്യുമെന്ററി ലെവൽ സ്ക്രിപ്റ്റിന് പകരം സസ്പൻസ് ത്രില്ലർ ജനറേഷനിലുള്ള സിനിമയായി
    ഒരുക്കിയിരിക്കുന്നത് കൊണ്ട് തന്നെ ഏത് തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും.ഹോളിവുഡ് സിനിമകളെപ്പോലെ നോൺലീനിയർ നരേഷനിലൂടെ ചടുലമായി നീങ്ങുന്ന സിനിമയിലെ മിക്ക
    കഥാപാത്രങ്ങളും സിനിമകളിലൂടെ പ്രേക്ഷകർക്ക് അറിയാവുന്ന താരങ്ങളായത് കൊണ്ട് കഥയിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്നുണ്ട്.സിനിമക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് പല
    കഥാപാത്രങ്ങളും എന്നത് ആദ്യമേ എഴുതിക്കാണിച്ചിട്ടുണ്ടെങ്കിലും കഥപറച്ചിലിന് വിശ്വസനീയത ഉണ്ടാക്കാൻ ഡയറക്ട്രർക്ക് കഴിഞ്ഞിട്ടുണ്ട്.

    ഭീതി പരത്തുന്നോ വൈറസ് ?
    ********************************

    വൈറസ് എന്ന് കേൾക്കുമ്പോഴേ ഒരു ഭീതി പടരും എന്നത് സത്യമാണ്.ഒരു പാട് പകർച്ചവ്യാധികൾ കേരളത്തിൽ പടർന്ന് പിടിക്കാറുണ്ടെങ്കിലും നിപ വൈറസ് ഉണ്ടാക്കിയ
    ഭീതിയും ആശങ്കയും അടുത്ത കാലത്ത് വേറൊന്നിൽ നിന്നും ഉണ്ടായിട്ടില്ല.വീണ്ടും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മറന്ന് തുടങ്ങിയ വൈറസ് പേടി ഒരിക്കൽ കൂടി ആളുകളിലേക്ക് തിരിച്ചെത്തുകയും
    ചെയ്തു.സർക്കാരിനെയും കേരളത്തിലെ വൈദ്യ ശാസ്ത്ര രംഗത്തെയും മുൾമുനയിൽ നിർത്തിയ വൈറസ് കാലത്തെ അതേ പടി സിനിമയിലെത്തിച്ചത് കൊണ്ട് തന്നെ പ്രേക്ഷകരിൽ ഭീതി പടരുക
    സ്വാഭാവികം.നിപയെ അതിജീവിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും എങ്ങനെയാണ് അതിജീവിച്ചത് ? അതിന് പിന്നിൽ പ്രവർത്തിച്ചവരാരൊക്കെ ?എന്നതിന്റെയൊക്കെ ആകാംക്ഷഭരിതമായ
    വിഷ്വൽ സ്റ്റോറിയാണ് ആഷിക് അബു വൈറസിലൂടെ കാണിക്കുന്നത്.പത്രത്താളുകളിലൂടെയും ചാനൽ സ്റ്റോറികളിലൂടെയും കണ്ടതും കേട്ടതുമാണെങ്കിലും വൈറസ് ഒരാളിൽ നിന്ന് ഒരാളിലേക്ക് പകരുന്നതും
    മരണം സംഭവിക്കുന്നതുമൊക്കെ സ്കീനിൽ കാണിക്കുമ്പോൾ ഭയം ഉണ്ടാക്കുന്നുണ്ട്.അത് കൊണ്ട് തന്നെയായിരിക്കാം ഈ മഹാമാരി ഇല്ലാതാക്കുന്നത് ശ്വസമടക്കിപ്പിടിച്ചിരുന്നു കാണാൻ പ്രേക്ഷകർ തയ്യാറാകുന്നതും
    ആശുപത്രിക്കകത്ത് കറങ്ങിത്തിരിയുന്ന ക്യാമറയും ചില കഥാപാത്രങ്ങളുടെ മരണങ്ങൾ സിനിമാറ്റിക്കായി അവതരിപ്പിച്ചതും ഭയം സൃഷ്ടിക്കുന്നതാണ്.

    മൾട്ടി സ്റ്റാറർ മാജിക് !
    ************************
    പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു പാട് താരങ്ങൾ അഭിനയിച്ചത് സിനിമക്കൊരു മുതൽക്കൂട്ടായി.കുഞ്ചാക്കോ ബോബൻ,ടോവിനോ,ഇന്ദ്രജിത്ത്,ആസിഫ് അലി,റഹ്മാൻ,ഇന്ദ്രൻസ് എല്ലാവരും
    അവർ തന്നെ മുമ്പ് ചെയ്ത കഥാപാത്രങ്ങളുടെ തുടർച്ചയായി തോന്നിപ്പിക്കും.അവരുടെ മാന്നറിസത്തിന് സ്യൂട്ടായ കഥാപാത്രങ്ങളെ ഫിറ്റ് ചെയ്ത് കൊടുത്തത് കൊണ്ടാണ് ഈ മാജിക് സംഭവിച്ചത്. പാർവ്വതി തിരുവോത്തും സൌബിൻ സാഹിറും സിനിമയെ പലഭാഗങ്ങളിലും ഒറ്റക്ക് നയിക്കുന്നുണ്ട്.സൌബിൻ സാഹിറിന്റെ അഭിനയം പ്രത്യേകം ഏടുത്ത് പറയേണ്ടതാണ്.ഉണ്ണിക്കൃഷണൻ എന്ന
    ഒറ്റക്കഥാപാത്രത്തിലൂടെ സിനിമയുടെ സസ്പെൻസ് സ്വഭാവത്തിനാവശ്യമായ നിഗൂഡതയും വൈറസ് ബാധിച്ച രോഗിയുടെ ഭീതിയും വെപ്രാളവുമൊക്കെ കൃത്യമായി കൊണ്ട് വന്നു. സിനിമയുടെ വിനോദമൂല്യത്തിന് സംഭാവന നൽകാൻ യുവഡോക്ടർ വേഷമിട്ട ശ്രീനാഥ് ഭാസിക്ക് കഴിഞ്ഞിട്ടുണ്ട്.ജോസഫിലൂടെ ശ്രദ്ധേയനായ ജോജു ജോർജിന്റെ അറ്റന്റർ വേഷത്തിന് പോലും പൂർണ്ണതയുള്ള ഒരു കഥ പറയാനുണ്ട്.അഭിനയ രംഗത്തേക്കുള്ള ആദ്യ കാൽ വെപ്പാണെങ്കിലും സുഡാനിയുടെ സംവിധായകൻ സക്കരിയയുടെ കഥാപാത്രം ആദ്യം മുതൽ അവസാനം വരെ
    സ്ക്രീനിലും സംഭാഷണങ്ങളിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്നതാണ്.നിപ മറ്റുള്ളവരിലേക്ക് പകരാൻ കാരണക്കാരനായ ആൾ എന്ന നിലക്ക് സിനിമയിലൂടനീളം ഒരു വില്ലൻ പ്രതിച്ഛായ ഉണ്ടാകുന്നുണ്ടെങ്കിലും
    സിനിമ അവസാനിക്കുമ്പോൾ കാണിക്കുന്ന ഒറ്റ സീനിലൂടെ എല്ലാ വിചാരങ്ങളേയും ഇല്ലാതാക്കുന്നുണ്ട്

    യദാർത്ഥ സംഭവങ്ങളുമായുള്ള ബന്ധം
    നിപ പടർന്ന് പിടിച്ചിരുന്ന കാലത്തും അതിജീവന വേളയിലും ഒരു പാട് ഹീറോകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.സിസ്റ്റർ ലിനിയുടെ മരണവും അവരുടെ അവസാനത്തെ കത്തുമൊക്കെ മലയാളികളിൽ നൊമ്പരമുണർത്തിയതായിരുന്നു.അർഹിക്കുന്ന പ്രാധാന്യത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഹെൽത്ത് മിനിസ്റ്റർ കെ.കെ.ഷൈലജ ടീച്ചറും കേരളത്തിന്റെ അതിജീവന ഗാഥയിലെ ഒഴിവാക്കാൻ പറ്റാത്ത പേരായിരുന്നു.ഒരൊറ്റയാളിൽ നിന്ന് നിപ പടർന്നാണ് 16 പേർക്ക് മരണം സംഭവിച്ചത്. നിപ ഭീതി മൂലം കോഴിക്കോട് നഗരം നിശ്ചലമായത്.
    നിപ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന അവഗണന,മാസ്ക് ധരിച്ച് മൃതദേഹം ഖബറടക്കിയത്,വവ്വാല്* കഴിച്ചതിന്റെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്* തിന്ന് വീഡിയോ പ്രചരിപ്പിച്ച മോഹനൻ വൈദ്യർ,ആദ്യം മരിച്ച സാബിത്തിന്റെ മുസ്ലീം ഐഡിന്റിറ്റി വെച്ച് തീവ്രവാദം ആരോപിക്കപ്പെട്ടത്. എല്ലാം
    സിനിമയിൽ വ്യകതമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

    ടെക്നിക്കൽ പെർഫക്ഷൻ
    *****************************

    സാങ്കേതികമായി വളരെ ഉയർന്ന് നിൽക്കുന്നുണ്ട് വൈറസിലെ ഓരോ ഡിപ്പാർട്ട്മെന്റും.ഇംഗ്ലീഷ് ഫിലിമുകളെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ ഡിസൈനും മെഡിക്കൽ ത്രില്ലറിനു അനുയോജ്യമായ പശ്ചാത്തല സംഗീതവും തൊണ്ടി മുതലും ദൃക്*സാക്ഷിക്കും ശേഷം രാജീവ് രവിയുടെ കഥാപശ്ചാത്തലത്തിന് യോജിക്കുന്ന സിനിമാട്ടോഗ്രാഫിയും
    സൈജു ശ്രീധറിന്റെ ഏഡിറ്റിങ്ങും പഴുതില്ലാത്ത സ്ക്രിപ്റ്റും സർവ്വോപരി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സംവിധാന മികവുമായി ആഷിഖ് അബുവും വൈറസ് മികച്ചൊരു ദുശ്യാനുഭവമാക്കി
    മാറ്റിയിട്ടുണ്ട്.

    ഒരു യദാർത്ഥ സംഭവത്തെ പ്രത്യേകിച്ചും സാമൂഹ്യപ്രതിബദ്ധതയോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തെ സൂക്ഷ്മതയോടെ നിർമ്മിക്കാൻ വൈറസിന്റെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
    ആർക്കും പ്രാധാന്യം കൂട്ടാതെ കഥാതന്തുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമ പൂർത്തിയാക്കിയിട്ടുണ്ട്.റിയലിസ്റ്റിക് സിനിമകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ റിയൽ ലൈഫ് കഥാപാത്രങ്ങളെ സിനിമാറ്റിക്കാക്കി എന്ന ഒരു ന്യൂനത ഒഴിച്ച് നിർത്തിയാൽ വൈറസ് ഒരു മികച്ച സിനിമയാണ്.

    ടോട്ടൽ റേറ്റിങ്ങ് : 4.5/5
    Theater : Carnival cinemas പെരിന്തൽമണ്ണ
    Status : 90 %

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,035

    Default

    Thanks for the review....
    Good writing

  4. #3
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks .

  5. #4

    Default

    thanks .....................

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks reality for the review..........

  7. #6
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by vipi View Post
    Thanks for the review....
    Good writing
    thanks

  8. #7
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by ajayrathnam View Post
    thanks .
    Quote Originally Posted by Joseph James View Post
    thanks .....................
    Quote Originally Posted by ClubAns View Post
    Thanks reality for the review..........
    Thanks ​

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •