Page 1 of 2 12 LastLast
Results 1 to 10 of 13

Thread: സാമൂഹ്യവിമർശനത്തിന്റെചീറും വെടിയുണ്ട

  1. #1

    Default സാമൂഹ്യവിമർശനത്തിന്റെചീറും വെടിയുണ്ട

    ഉണ്ട കണ്ടു.

    നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന വർതമാന സാമൂഹിക വ്യവസ്ഥിതിയുടെ ഉണ്ടയില്ലവെടികളെ കുറിച്ചും, യഥാർത്ഥ ഉണ്ടകൾ ചില കുരങ്ങന്മാരുടെ കൈകളിൽ ആണെന്ന വാസ്തവവും അങ്ങേയറ്റം വ്യത്യസ്തവും തീക്ഷണവുമായ ആക്ഷേപ ഹാസ്യ ഭാഷയിൽ പറഞ്ഞസാനിപ്പിക്കുന്ന അസാധാരണവും അസാമാന്യവുമായ ആ ചലച്ചിത്രനുഭവം കണ്ടു ഞെട്ടിത്തരിച്ചു.

    മരണം മുന്നിൽ കാണുന്ന , ഏതൊരു മനുഷ്യരെയും പോലെ ജീവനിൽ കൊതിയുള്ള, ഒരു കൂട്ടം സാധാരണ പോലീസുകാരുടെ ഭയവും ആശങ്കകളും, പിരിമുറുക്കവും കുടുംബ പ്രശ്നങ്ങളും, അതിജീവനതിനായുള്ള പ്രതീക്ഷകളും പോരാട്ടങ്ങളും ഒക്കെയാണ് ജീവൽ ഗന്ധിയായ നേർത്ത തമാശകളിൽ പൊതിഞ്ഞു അങ്ങേയറ്റം റിയലിസ്റ്റിക് ആയി സിനിമയെ മുന്നോട്ടു നയിക്കുന്നത്.

    അതിനിടയ്ക്ക് തൊടുക്കുന്ന സാമൂഹിക രാഷ്ട്രീയ വിമർശനത്തിന്റെ വെടിയുണ്ടകൾ നമ്മുടെ ഭരണ വ്യവസ്ഥിതിയുടെയും, തിരഞ്ഞെടുപ്പു പ്രഹസനങ്ങളുടെയും, മാവോയിസ്റ്റുകളുടെ പേരിലും മറ്റും നടക്കുന്ന രാഷ്ട്രരീയ അട്ടിമറികളുടെയും, ദളിത് സാമൂഹിക അവസ്ഥയുടെ ഭീകരതയുടെയും, ഒക്കെ നെഞ്ചത്തു തന്നെ ചെന്നു തറയ്ക്കുന്നു. മാവോയിസ്റ്റുകളെ വില്ലൻ സ്ഥാനത്തു പ്രതിഷ്ഠിച്ചു തുടങ്ങുന്ന സിനിമ അവസാനിക്കുന്നത് ശരിക്കും ആരാണ് വില്ലൻ എന്ന ചോദ്യം ഉയർത്തിയാണ്. മാവോയിസ്റ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നതും, ഉണ്ടാക്കപ്പെടുന്നു എന്നും ആ മാവോയിസ്റ് ഭീകരന്തരീക്ഷം രാഷ്ട്രീയ ഭീകരൻമർ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നുമൊക്കെ സിനിമ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.

    തമാശകൾ, സസ്പെൻസ്, ത്രിൽ, ഇമോഷൻസ്, അക്ഷൻസ് എല്ലാം ഉള്ള ഒരു എന്റർടൈന്മെന്റ് സിനിമ തന്നെ ആണിതെങ്കിലും ബിസിനസ്സ് മൈൻഡ് വെച്ച് ഒരു ഷോട്ടിൽ പോലും കോമ്പ്രോമൈസ് ചെയ്യാതെ ഇതിനു മുൻപ് മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു റിയലിസ്റ്റിക് ക്ലാസ് ട്രീട്മെന്റ് നൽകി കൊണ്ടു ഖാലിദ് റഹ്*മാൻ തന്റെ അനുപമമായ ക്രാഫ്റ്റ് പുറത്തെടുത്തു അക്ഷരാർത്ഥത്തിൽ നമ്മെ വിസ്മയിപ്പിക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നേവരെ കണ്ട രീതിയിൽ കണ്ടു തള്ളണ്ട സിനിമയല്ല ഇത്. പല സിംബലുകളും അലോചനാമൃതങ്ങളായ അർത്ഥതലങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. (തോക്കിനോട് കൗതുകം കാട്ടുന്ന കുട്ടിയും, പെട്ടിപ്പുറത്തിരിക്കുന്ന കുരങ്ങനും ഒക്കെ ഉദാഹരണങ്ങൾ..)
    സിനിമയുടെ ഉദ്വേഗജനകമായ മുഹൂര്തങ്ങൾക്കു അനുയോജ്യമായ വിധം കാമറ, bgm, എഡിറ്റിംഗ് എല്ലാം സംവിധായകനോട് ഒത്തു ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
    ശ്യാം കൗശലിന്റെ ആക്ഷൻ മൊത്തത്തിലുള്ള ചിത്രത്തിന്റെ റിയലിസതോട് നീതി പുലർത്തുന്നതായിരുന്നു എങ്കിലും, അതിൽ ഊന്നി തന്നെ അല്പം കൂടിയൊക്കെ heroism പ്രതീക്ഷിച്ചു.
    മമ്മൂട്ടി ഈ സിനിമയിൽ ഇല്ലാതിരുന്ന കൊണ്ടു അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചു ഒന്നും പറയുന്നില്ല. കൂടെയുള്ള അന്യ ഭാഷ നടന്മാർ അടക്കമുള്ളവർ എല്ലാം നിലവാരം കാത്തു.

    ഈ ചിത്രം ബോക്സ് ഓഫീസിൽ എത്രകോടി collect ചെയ്യുമെന്നോ, makers എത്ര കോടി തള്ളുമെന്നോ എനിക്കറിയില്ല. എന്നാൽ എന്നിലെ സിനിമ സംവേദന ആസ്വാദന അഭിരുചികളെ ഏതാണ്ട് പൂർണമായും തൃപ്തിപ്പെടുത്തുന്ന എന്തുകൊണ്ടും ഒരു വേറിട്ട സിനിമ തന്നെ ആയിരുന്നു ഇത്*. എന്നെ സംബന്ധിച്ചു അതു മാത്രമാണ് പ്രധാനം!

    കുമ്പളങ്ങി nights, 9, june, ഇഷ്ക്ക്, വിജയ് സൂപ്പർ, ഉയരെ, വൈറസ് ഈ വർഷത്തെ മലയാള സിനിമകൾ പലതും പുതിയ ഭാവുകത്വങ്ങൾ തേടുന്ന നൂതന അനുഭവങ്ങൾ ആയിരുന്നു. അതോടൊപ്പം ചേർക്കാവുന്ന എന്നല്ല, അതിലും മുകളിൽ നിൽക്കുന്ന തീർത്തും ഫ്രഷ്* ആയ ഒരു അനുഭവമായി ഉണ്ട മാറുന്നുണ്ട്. മലയാള സിനിമയിലെ മാറ്റങ്ങൾക്കു ഇപ്പോൾ ഒരു വെടിയുണ്ടയുടെ വേഗം കൈവരുന്നുണ്ട്..

    മൈ റേറ്റിംഗ് 4.75/5
    Last edited by Raja Sha; 06-16-2019 at 10:58 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Sha...

  4. #3

    Default

    thanks raja sha

  5. #4

    Default

    Thanks for the awesome review

  6. #5

    Default

    Super review one of the best reviews of UNDA in FK so far.. ningalude malayalathile meyvazhakkam kanumpol asooya thonnunnund..

    pettippurathirikkunna kurangante symbol enikkang kathiyilla.. :spoiler alert: oral atheduthond poyi enn namukk paranju thannitt pinne athengane avide kuranganu kalikkanayi kitti? ithil vereyum kure brilliance khalid-harshad duo olippich vechittund..

    Quote Originally Posted by Raja Sha View Post
    ഉണ്ട കണ്ടു.

    നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന വർതമാന സാമൂഹിക വ്യവസ്ഥിതിയുടെ ഉണ്ടയില്ലവെടികളെ കുറിച്ചും, യഥാർത്ഥ ഉണ്ടകൾ ചില കുരങ്ങന്മാരുടെ കൈകളിൽ ആണെന്ന വാസ്തവവും അങ്ങേയറ്റം വ്യത്യസ്തവും തീക്ഷണവുമായ ആക്ഷേപ ഹാസ്യ ഭാഷയിൽ പറഞ്ഞസാനിപ്പിക്കുന്ന അസാധാരണവും അസാമാന്യവുമായ ആ ചലച്ചിത്രനുഭവം കണ്ടു ഞെട്ടിത്തരിച്ചു.

    മരണം മുന്നിൽ കാണുന്ന , ഏതൊരു മനുഷ്യരെയും പോലെ ജീവനിൽ കൊതിയുള്ള, ഒരു കൂട്ടം സാധാരണ പോലീസുകാരുടെ ഭയവും ആശങ്കകളും, പിരിമുറുക്കവും കുടുംബ പ്രശ്നങ്ങളും, അതിജീവനതിനായുള്ള പ്രതീക്ഷകളും പോരാട്ടങ്ങളും ഒക്കെയാണ് ജീവൽ ഗന്ധിയായ നേർത്ത തമാശകളിൽ പൊതിഞ്ഞു അങ്ങേയറ്റം റിയലിസ്റ്റിക് ആയി സിനിമയെ മുന്നോട്ടു നയിക്കുന്നത്.

    അതിനിടയ്ക്ക് തൊടുക്കുന്ന സാമൂഹിക രാഷ്ട്രീയ വിമർശനത്തിന്റെ വെടിയുണ്ടകൾ നമ്മുടെ ഭരണ വ്യവസ്ഥിതിയുടെയും, തിരഞ്ഞെടുപ്പു പ്രഹസനങ്ങളുടെയും, മാവോയിസ്റ്റുകളുടെ പേരിലും മറ്റും നടക്കുന്ന രാഷ്ട്രരീയ അട്ടിമറികളുടെയും, ദളിത് സാമൂഹിക അവസ്ഥയുടെ ഭീകരതയുടെയും, ഒക്കെ നെഞ്ചത്തു തന്നെ ചെന്നു തറയ്ക്കുന്നു. മാവോയിസ്റ്റുകളെ വില്ലൻ സ്ഥാനത്തു പ്രതിഷ്ഠിച്ചു തുടങ്ങുന്ന സിനിമ അവസാനിക്കുന്നത് ശരിക്കും ആരാണ് വില്ലൻ എന്ന ചോദ്യം ഉയർത്തിയാണ്. മാവോയിസ്റ്റുകൾ എങ്ങനെ ഉണ്ടാവുന്നു എന്നതും, ഉണ്ടാക്കപ്പെടുന്നു എന്നും ആ മാവോയിസ്റ് ഭീകരന്തരീക്ഷം രാഷ്ട്രീയ ഭീകരൻമർ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നുമൊക്കെ സിനിമ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്.

    തമാശകൾ, സസ്പെൻസ്, ത്രിൽ, ഇമോഷൻസ്, അക്ഷൻസ് എല്ലാം ഉള്ള ഒരു എന്റർടൈന്മെന്റ് സിനിമ തന്നെ ആണിതെങ്കിലും ബിസിനസ്സ് മൈൻഡ് വെച്ച് ഒരു ഷോട്ടിൽ പോലും കോമ്പ്രോമൈസ് ചെയ്യാതെ ഇതിനു മുൻപ് മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു റിയലിസ്റ്റിക് ക്ലാസ് ട്രീട്മെന്റ് നൽകി കൊണ്ടു ഖാലിദ് റഹ്*മാൻ തന്റെ അനുപമമായ ക്രാഫ്റ്റ് പുറത്തെടുത്തു അക്ഷരാർത്ഥത്തിൽ നമ്മെ വിസ്മയിപ്പിക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നേവരെ കണ്ട രീതിയിൽ കണ്ടു തള്ളണ്ട സിനിമയല്ല ഇത്. പല സിംബലുകളും അലോചനാമൃതങ്ങളായ അർത്ഥതലങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. (തോക്കിനോട് കൗതുകം കാട്ടുന്ന കുട്ടിയും, പെട്ടിപ്പുറത്തിരിക്കുന്ന കുരങ്ങനും ഒക്കെ ഉദാഹരണങ്ങൾ..)
    സിനിമയുടെ ഉദ്വേഗജനകമായ മുഹൂര്തങ്ങൾക്കു അനുയോജ്യമായ വിധം കാമറ, bgm, എഡിറ്റിംഗ് എല്ലാം സംവിധായകനോട് ഒത്തു ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
    ശ്യാം കൗശലിന്റെ ആക്ഷൻ മൊത്തത്തിലുള്ള ചിത്രത്തിന്റെ റിയലിസതോട് നീതി പുലർത്തുന്നതായിരുന്നു എങ്കിലും, അതിൽ ഊന്നി തന്നെ അല്പം കൂടിയൊക്കെ heroism പ്രതീക്ഷിച്ചു.
    മമ്മൂട്ടി ഈ സിനിമയിൽ ഇല്ലാതിരുന്ന കൊണ്ടു അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചു ഒന്നും പറയുന്നില്ല. കൂടെയുള്ള അന്യ ഭാഷ നടന്മാർ അടക്കമുള്ളവർ എല്ലാം നിലവാരം കാത്തു.

    ഈ ചിത്രം ബോക്സ് ഓഫീസിൽ എത്രകോടി collect ചെയ്യുമെന്നോ, makers എത്ര കോടി തള്ളുമെന്നോ എനിക്കറിയില്ല. എന്നാൽ എന്നിലെ സിനിമ സംവേദന ആസ്വാദന അഭിരുചികളെ ഏതാണ്ട് പൂർണമായും തൃപ്തിപ്പെടുത്തുന്ന എന്തുകൊണ്ടും ഒരു വേറിട്ട സിനിമ തന്നെ ആയിരുന്നു ഇത്*. എന്നെ സംബന്ധിച്ചു അതു മാത്രമാണ് പ്രധാനം!

    കുമ്പളങ്ങി nights, 9, june, ഇഷ്ക്ക്, വിജയ് സൂപ്പർ, ഉയരെ, വൈറസ് ഈ വർഷത്തെ മലയാള സിനിമകൾ പലതും പുതിയ ഭാവുകത്വങ്ങൾ തേടുന്ന നൂതന അനുഭവങ്ങൾ ആയിരുന്നു. അതോടൊപ്പം ചേർക്കാവുന്ന എന്നല്ല, അതിലും മുകളിൽ നിൽക്കുന്ന തീർത്തും ഫ്രഷ്* ആയ ഒരു അനുഭവമായി ഉണ്ട മാറുന്നുണ്ട്. മലയാള സിനിമയിലെ മാറ്റങ്ങൾക്കു ഇപ്പോൾ ഒരു വെടിയുണ്ടയുടെ വേഗം കൈവരുന്നുണ്ട്..

    മൈ റേറ്റിംഗ് 4.75/5
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  7. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Excellent Review............

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Raja Sha for the review..........

  9. #8
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  10. #9

    Default

    പ്രോത്സാഹ ജനകമായ എല്ലാ വിലപിടിപ്പുള്ള പ്രതികരണങ്ങൾക്കും ഏ വർക്കും നന്ദി..

  11. #10
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,528

    Default

    Thanks for the review..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •