Thanks Jayan....
Vox Cinemas Ajman City Center 8:45 PM
- Status 50- 60%
ഉണ്ട- ഗംഭീര സിനിമ
ആദ്യമൊക്കെ കുറച്ചു lag ഫീൽ ചെയ്തു. പിന്നെ അങ്ങോട്ട് നമ്മളും ആ ക്യാമ്പിൽ ആണെന്ന് പോലെ ഫീൽ ആയി. ഇത്രയും റിയലിസ്റ്റിക്കായി അടുത്തകാലത്ത് ഒരു പടവും ഇറങ്ങിയിട്ടില്ല. പാട്ടില്ല പ്രേമമില്ല ഒരു നല്ല ഫൈറ്റ് പോലുമില്ല. ഫാമിലിയെ ആകർഷിക്കാൻ പറ്റുന്നത് ഒന്നുംതന്നെയില്ല. ഇങ്ങനെയൊരു പടം എടുക്കുന്നത് വലിയ ഒരു റിസ്ക് ഉള്ള കാര്യം തന്നെ. അവിടെയാണ് ഖാലിദ് റഹ്മാൻ എന്ന സംവിധായകൻ വിജയിച്ചത്. ഖാലിദ് റഹ്മാൻ എന്ന സംവിധായകൻറെ ഗംഭീര മേക്കിങ്
സജിത്ത് പുരുഷൻറെ മികച്ച ചായാഗ്രഹണം പ്രശാന്ത് പിള്ളയുടെ BGM മികവുപുലർത്തി. മലയാള സിനിമയുടെ വസന്തകാലം കാലം തിരിച്ചെത്തി. മമ്മൂക്ക മണി സാറായി തകർത്തു. മറ്റെല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം. സിനിമ കണ്ടു വീട്ടിൽ എത്തിയപ്പോഴും കഥാപാത്രങ്ങൾ കൂടെ തന്നെയുണ്ട്. അന്യഭാഷാ സുഹൃത്തുക്കൾക്ക് ഒരു സംശയം കൂടാതെ ഉണ്ട recommend ചെയ്യാം
Rating - 3.25/5
Sponsored Links ::::::::::::::::::::Remove adverts | |