kunjahandandanekaal bore aano?സിനിമ സ്വപ്നം കണ്ടു നടക്കുന്ന ടോവിനോയുടെ കഥാപാത്രം തന്റെ വീടിനടുത്തുള്ള ഒരാളുടെയും സൗദിയിൽ ശിക്ഷ അനുഭവിച്ച അയാളുടെ മകനെയും കുറിച് സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരുപാട് പ്രൊഡ്യൂസർസിനെ കണ്ടെങ്കിലും സിനിമയ്ക്കു വാണിജ്യമൂല്യം ഇല്ലാത്തതിനാൽ ആരും produce ചെയ്യാൻ തയാറാവുന്നില്ല.. അവസാനം കൈയിലുള്ള ഭൂമി പണയം വെച്ചും മറ്റും സ്വയം produce ചെയ്യാൻ തീരുമാനിക്കുന്നു. ആ സിനിമ ഓസ്കാർനു ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആവുന്നതും Los angelesil സിനിമയ്ക്കു വേണ്ടി വന്ന തുകയേക്കാൾ ചിലവാക്കി പ്രൊമോഷൻ നടത്തേണ്ടി വരുന്നതും അത് അയാളെ പട്ടിണിയിലേക് വരെ എത്തിക്കുന്നതുമാണ് കഥ
ഇത് കേൾക്കുമ്പോൾ സലിം അഹമ്മദ്* എന്ന സംവിദായകനെയും ആദമിന്റെ മകൻ അബുവുമായി ബന്ധപെട്ടു നടന്ന ആത്മകഥാപരമായ സംഭവങ്ങളെയും തന്നെയാണ് ഓർമ്മവരുന്നത്... ഒരു നല്ല സിനിമക്കുള്ള കഥയും ക്ലൈമാക്സ്* ഉം ഉണ്ടായിട്ടും ശരാശരി നിലവാരം മാത്രമുള്ള സിനിമ അനുഭവമായി മാറാനെ സിനിമയ്ക്കു കഴിഞ്ഞുള്ളു..
ഇത്രയധികം നന്മ യുള്ള മനുഷ്യർ വേറെ കാണുമോ എന്ന് വരെ തോന്നിപോയി.. കഥ കേട്ടയുടഞ്ഞേ സിനിമ ചെയ്യാമെന്ന് പറയുന്ന superstar, അതും sreenivasan.. ആവശ്യമുള്ളപ്പോൾ എല്ലാം പണം കൊണ്ട് വരുന്ന കൂട്ടുകാരും നാട്ടുകാരും എന്തിനു തന്റെ വീട് ഷൂട്ടിങ്ങിന് കൊടുക്കുകയും പിന്നിട് കഥയിലെ നന്മ തിരിച്ചറിഞ്ഞു പണം തിരികെ കൊടുക്കുന്ന വീട്ടുടമ തുടങ്ങി ഒരുപാട് നന്മ മരങ്ങൾ സിനിമയിലുണ്ട്..
Tovino -Salimkumar സീനുകൾ വളരെ കുറച്ചേ ഉള്ളെങ്കിലും സിനിമയുടെ soul ഇ സീനുകൾ തന്നെയാണ്..രണ്ടു പേരും നന്നായി ചെയ്*തിട്ടുണ്ട്.. സലിം അഹമ്മദിന്റെ മുൻ സിനിമകൾ പോലെ അത്ര strong characterisation ആണെന് തോന്നിയില്ല പലരെയും.. സിനിമ സ്വപ്നം കണ്ടു നടന്നവന്റെ ജീവിതം പറഞ്ഞു അതിലെ struggles കാണിക്കാനോ മറിച്ചു അതൊരു inspiring tale ആകാനോ ഒന്നും സിനിമ ശ്രമിക്കുന്നില്ല...
സലിം അഹമ്മദ്* ഇൽ നിന്ന് പ്രതീക്ഷിച്ചതിനോട് നീതി പുലർത്താനായത് ക്ലൈമാക്സ്*നു മാത്രമാണ്.. സലിം അഹമ്മദിന്റെ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മോശം സിനിമ :)