Results 1 to 3 of 3

Thread: <<Untitled Film>> scripted by KV Vijayendra prasad - Directed by Vijeesh mani

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default <<Untitled Film>> scripted by KV Vijayendra prasad - Directed by Vijeesh mani


    ബിഗ് ബജറ്റ് ചിത്രവുമായി ബാഹുബലി കഥാകാരൻ മലയാളത്തിൽ; വരുന്നത് രാജമൗലിയുടെ പിതാവ് വിജേന്ദ്ര പ്രസാദ്




    ബാഹുബലി, മണികർണിക, മെർസൽ സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകൻ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ തിരക്കഥ രചിക്കുന്നത് സംവിധായകൻ വിജീഷ് മണിക്ക് വേണ്ടി

    ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകൻ രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഇരട്ട ഗിന്നസ് റെക്കോർഡുകളിലൂടെ ശ്രദ്ധേയനായ സംവിധായകനും നിർമാതാവുമായ വിജീഷ് മണിക്ക് വേണ്ടിയാണ് വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്നത്.



    കെ വി വിജയേന്ദ്ര പ്രസാദും വിജീഷ് മണിയും ചേര്*ന്നാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സിനിമയും ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മണികര്*ണിക, ഈച്ച, ബാഹുബലി, മെര്*സല്* തുടങ്ങിയ ബിഗ് ബജറ്റ് സനിമകൾക്ക് തിരക്കഥ ചലിപ്പിച്ചതും കെ വി വിജയേന്ദ്ര പ്രസാദാണ്.



    ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ കുറിച്ച് പറയുന്ന വിശ്വഗുരു, സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്*മിച്ച നേതാജി എന്നീ ചിത്രങ്ങളാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് മണിയെ ഗിന്നസ് റെക്കോര്*ഡിന് അര്*ഹനാക്കിയത്. തന്റെ ഏറെ നാളെത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ ചിത്രം എന്ന സംവിധായകൻ വിജീഷ് മണി പ്രീതികരിച്ചു. ക്വട്ടേഷന്*, ഭഗവാന്*, പേടിതൊണ്ടന്*, താമര, പോരാട്ടം, അവതാരം എന്നിവയാണ് വിജീഷ് മണി നിർമിച്ച ചിത്രങ്ങള്*.



    ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിര്*മ്മിച്ച സിനിമയായിരുന്നു വിശ്വഗുരു.സ്*ക്രിപ്റ്റ് മുതല്* റിലീസിങ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയംകൊണ്ട് തീര്*ന്നിരുന്നു. രണ്ടുദിവസവും മൂന്നുമണിക്കൂറും രണ്ടുമിനിറ്റുമാണ് വിശ്വഗുരു ചിത്രീകരിക്കാനെടുത്തത്. 2017 ഡിസംബറില്* 27ന് രാത്രി തിരിക്കഥ രചിച്ച് ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടുദിവസങ്ങള്*ക്ക് ശേഷം രാത്രി 11.30ന് തിരുവനന്തപുരം നിളാ തിയേറ്ററില്* പ്രദര്*ശിപ്പിക്കുകയായിരുന്നു.










  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Booked ........................

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •