ജെയ്സൺ എന്ന കഥാപാത്രത്തിന്റെ പ്ലസ് ടു പഠന കാലത്തെ പ്രണയം, സൗഹൃദം, അവന്റെ മാഷ് രവി പദ്മനാഭനുമായുള്ള ഉരസലുകൾ, എന്നിവ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഗിരീഷ്. എ. ഡി. തണ്ണിമത്തൻ ദിനങ്ങളിലൂടെ

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ താരതമ്യേന പുതുമുഖങ്ങളും അല്ലെങ്കിൽ പുതുമുഖങ്ങളുമാണ്. വിനീത് ശ്രീനിവാസൻ, ഇർഷാദ് എന്നിവർ മാത്രമാണ് വളരെ പരിചിത മുഖങ്ങൾ. കുമ്പളങ്ങി നെറ്റിസിനു ശേഷം മാത്യു തോമസിനും ഉദാഹരണം സുജാതയ്ക്ക് ശേഷം അനശ്വര രാജനും കിട്ടിയ നല്ല കഥാപാത്രങ്ങളാണ് ഈ ചിത്രത്തിൽ. ഇവർ തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്ക്* ഔട്ട്* ആയിട്ടുണ്ട്*. അവരുടെ സുഹൃത്തുക്കളായി വന്നവരെല്ലാം നല്ല കിടിലൻ സ്വാഭാവിക അഭിനയമായിരുന്നു. ജെയ്സൺ എന്ന മാത്യുവിന്റെ കഥാപാത്രവുമായി ക്ലാസ്സ്* ചേഞ്ച്* ചെയ്യുന്ന വേഷം ചെയ്ത പയ്യനും ജെയ്*സന്റെ ചേട്ടന്റെ വേഷം ചെയ്തയാളും ചിത്രത്തിൽ നല്ല പ്രകടനം നടത്തുകയും ഒരു പാട് ചിരിപ്പിക്കുകയും ചെയ്തു. വിനീത് ശ്രീനിവാസന്റെ മാഷ് ആയുള്ള വേഷവും കൊള്ളാമായിരുന്നു.

ചിത്രത്തിന്റെ എല്ലാ വിഭാങ്ങളും നന്നായിരുന്നു എങ്കിലും മറ്റ് കഥാപാത്രങ്ങൾ നമുക്ക് വളരെയധികം റിലേറ്റ് ചെയ്യുന്നവയായിരുന്നെങ്കിലും അവരോടു താരതമ്യപ്പെടുത്തുമ്പോൾ വിനീത് ശ്രീനിവാസന്റെ കഥാപാത്രം കുറച്ചു എക്സാജറേറ്റഡ് ആയി തോന്നി എന്നത് മാത്രമാണ് ചെറിയ നെഗറ്റീവ്

നല്ല രസകരമായതും നൊസ്റ്റാൾജിയ ഉണർത്തുന്ന രംഗങ്ങളും കോർത്തിണക്കിയ ഗിരീഷ്. എ. ഡി, ഡിനോയ് പൗലോസ് എന്നിവരുടെ തിരക്കഥ, ഗിരീഷിന്റെ നല്ല സംവിധാനം, ജോമോൻ. ടി. ജോൺ, വിനോദ് ഇല്ലംപിള്ളി എന്നിവരുടെ ക്യമറ, തെറ്റില്ലാത്ത ഗാനങ്ങൾ എന്നിവയെല്ലാമുള്ള കുടുംബവുമായി കാണാവുന്ന നല്ല രസികൻ എന്റർറ്റൈനെർ ആണ് തണ്ണിമത്തൻ ദിനങ്ങൾ.

റേറ്റിംഗ്
3.5/5

ബോക്സ്* ഓഫീസ്
സാഹചര്യങ്ങൾ അനുകൂലമായാൽ സൂപ്പർഹിറ്റിന് മുകളിൽ പോകാവുന്ന ചിത്രം.

Sent from my SM-M205F using Tapatalk