Results 1 to 5 of 5

Thread: മാർഗം കളി -റിവ്യൂ

  1. #1

    Default മാർഗം കളി -റിവ്യൂ


    ശ്രീജിത്ത്* വിജയന്റെ ആദ്യ സംവിധാന സംരംഭമായ കുട്ടനാടൻ മാർപാപ്പ അത്യാവശ്യം കണ്ടിരിക്കാവുന്ന ചിത്രമാണ് എന്ന അഭിപ്രായമുള്ളയാളാണ് ഞാൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്* ഫ്രെയിംസ് നിർ മാതാക്കളിലൊരാളാകുന്നതും കൊണ്ട് കണ്ടു രസിക്കാൻ പറ്റാവുന്ന ചിത്രം പ്രതീക്ഷിച്ച് സിനിമയ്ക്ക് കയറി.
    സച്ചി നന്നായി പ്രേമലേഖനം എഴുതുന്ന ആളാണ്. അത് കൊണ്ട് തന്നെ സച്ചിയെക്കൊണ്ട് നിരവധി പേർ പ്രേമലേഖനം എഴുതാറുണ്ട്. തന്റെ കൂട്ടുകാരന്റെ പ്രണയം തകർന്നതിനു പ്രതികാരം ചെയ്യാൻ സച്ചി ചെയ്യുന്ന ഫോൺ കാൾ അവനെ ഊർമ്മിളയുമായി കണ്ടുമുട്ടാൻ കാരണം ആകുകയും അത് അവന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നതും ഇവരുടെ പ്രണയത്തെ തുടർന്ന് പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
    ശശാങ്കന്റെ കഥ, തിരക്കഥയൊന്നും ഒട്ടും ആകർഷണീയമായി തോന്നിയില്ല.
    ഒരു തമാശ ചിത്രമെന്ന നിലയിൽ നല്ല ഒരു കൊമഡി പോലും ചിത്രത്തിൽ ഇല്ലാതെ പോയി എന്നുള്ളതും പോരായ്മയായി. സംവിധായകൻ എന്ന നിലയിൽ ശ്രീജിത്ത്* വിജയനും കാര്യമായി ഒന്നും ചെയ്തിട്ടില്ല. ബിബിൻ ജോർജ്, സിദ്ധിക്ക്, ബൈജു. ശാന്തി കൃഷ്ണ, ധർമജൻ, ഹരീഷ്, ശശാങ്കൻ, നമിത പ്രമോദ് തുടങ്ങി വലിയ താരനിരയു ണ്ടെങ്കിലും ആർക്കും കാര്യമായി ചെയ്യാൻ ഉള്ളതൊന്നും ചിത്രത്തിലില്ല. ചിത്രത്തിൽ കൂടുതൽ സ്കോർ ചെയ്തത് ബൈജു ആണ്. അമ്മ വേഷം ചെയ്ത ശാന്തി കൃഷ്ണയുടെ അഭിനയം ഓവർ ആക്ടിങ് ആയി പോലെ തോന്നി. കുറച്ച് കഥാസന്ദർഭങ്ങൾ പലതും ലോജിക് കുറവുള്ളത് കൊണ്ട് കൂടിയാകും അത്. സംഭാഷങ്ങൾ അത്ര നിലവാരം ഇല്ലെങ്കിലും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കുറെയൊക്കെ സിനിമയ്ക്ക് ആശ്വാസമാകുന്നുണ്ട്. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും കൊള്ളാമായിരുന്നു.

    ആകെത്തുക
    തമാശകൾ കുറവുള്ള ശരാശരിയോ അതിൽ താഴെയോ നിൽക്കുന്ന സിനിമ.


    റേറ്റിംഗ്

    2/5

    ബോക്സ്* ഓഫീസ്
    ഫ്ലോപ്പ്

    Sent from my SM-M205F using Tapatalk

  2. Likes hakkimp, ajayrathnam, abcxyz123 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #3
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks bhasker .

  6. #4
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,146

    Default

    Film moshamalla... Ithu flop aakilla... Athu sure aanu.. positive wom varunnundu...

  7. #5

    Default

    Quote Originally Posted by Celebrity View Post
    Film moshamalla... Ithu flop aakilla... Athu sure aanu.. positive wom varunnundu...
    Ok bro.... personally enikku padam ishtamayilla enneyulloo. Only personal opinion

    Sent from my SM-M205F using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •