Page 11 of 12 FirstFirst ... 9101112 LastLast
Results 101 to 110 of 114

Thread: SUFIYUM SUJATHAYUM◄║╝Jayasurya ■ Aditi Rao ■ Shanavas ■ STREAMING NOW ON PRIME ■

  1. #101

    Default


    vyaja pathippu erangiyal producer nu nashtam undavumo ? main nashtam amazon prime nu ayirikkille ?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102

    Default

    Innu kandu. Kuzhappamilla. Detailed review idaam

    Rating:- 2.5/5

  4. #103
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,567

    Default

    Quote Originally Posted by David999 View Post
    vyaja pathippu erangiyal producer nu nashtam undavumo ? main nashtam amazon prime nu ayirikkille ?
    Producer num kaanum... amazon vangiyallum views vechu producer nu more amount kittum chilappo...
    .

  5. #104

    Default

    Sufiyum Sujathayum-: 1st half saamanyam nannaayirunnu. 2nd half mothathil kayyeenn poi. Climaxum ottum impressive allayirunnu. Aadhyathe aa oru tone ishdappettu. Aditi rao performance nannayirunnu pinne story kurach over dramatic aayoond athupole alle cheyyaan pattu avde kurach madupp aayi. Music,dop,editing okke nannayirunnu athaanu padam down aayikkond irikkumbozhum baakki kandeekkaam enn thoonnippichath. Overall avg. Pani onnum illeel kaanu. Jayasurya nannayirunnu.

    2.5/5

  6. Likes Movie Lover, Celebrity liked this post
  7. #105
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,567

    Default SUFIYUM SUJATHAYUM◄║╝Jayasurya ■ Aditi Rao ■ Shanavas ■ STREAMING NOW ON PRIME ■

    Prime il ethra views kittinnu ariyan patto ?
    .

  8. #106
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Average... Nalla length feel cheyyum.. Songs n locations kollaam..

  9. #107
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    So boring and slow ..like slow sleeping pill...location was only positive..better they released in amazon...better to sleep at home than theatre...

  10. #108

    Default

    Visuals kollaam.. pakshe kadha nadakkunna premise oru kallukadiyaayi thonni... parichayamillathondavaam... Sarikkum Karnataka borderil ulla sthalangalil inganeyokkeyulla costumes okkeyano?.. athum oru 10 years munpu vare... Enikkee padam oru 80sil nadakkunna kadha pole thonni

  11. #109
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സൂഫിയും സുജാതയും എ​െൻറ ആദ്യ മലയാള സിനിമ -അദിതി റാവു |




    സൂഫിയും സുജാതയും സിനിമയിൽ അദിതി റാവു
    2006ൽ മമ്മൂട്ടി-രഞ്​ജിത്ത്​​ സിനിമയായ പ്രജാപതിയിലൂടെയാണ്​ അദിതി റാവു ഹൈദരി കേരളത്തിലേക്ക്​ അതിഥിയായി എത്തുന്നത്​. ഒ.ടി.ടി പ്ലാറ്റ്​ഫോമിൽ റിലീസ് ചെയ്​ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ സൂഫിയും സുജാതയും 14 കൊല്ലത്തിനുശേഷമുള്ള ത​​​​െൻറ തിരിച്ചുവരവായി വി​​​േശഷിപ്പിക്കുന്നവരോട്​ അദിതിക്ക്​ പറയാനുള്ളത്​ ഇത്രമാത്രം​- എ​​​​െൻറ ആദ്യ മലയാള സിനിമ സൂഫിയും സുജാതയും ആണ്​.
    കാരണംപ്രജാപതി ഞാൻ അഭിനയിച്ച ചിത്രമല്ല. അത്​ മമ്മൂട്ടി സാറി​​​​െൻറ ചിത്രമാണ്​. എനിക്ക്​ 10 മിനിറ്റ്​ സ്​ക്രീൻ പ്രസൻസ്​ പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ്​ അതി​​​​െൻറ ഭാഗമായത്​. അതു കഴിഞ്ഞ്​ വർഷങ്ങൾക്ക്​ ശേഷമാണ്​ ഞാൻ നടിയായത്​. അങ്ങിനെ നോക്കു​േമ്പാൾ സൂഫിയും സുജാതയും ആണ്​ എ​​​​െൻറ ആദ്യ മലയാള സിനിമ. അത​ുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല. അദിതി മാധ്യമം ഓൺലൈനുമായി സംസാരിക്കുന്നു-
    ? മലയാളത്തിലേക്ക്​ ഇതിനുമുമ്പും ക്ഷണങ്ങൾ വന്നിട്ടുണ്ടാകുമല്ലോ. സുജാതയെ തെരഞ്ഞെടുക്കാൻ എന്ത്​ ഘടകമാണ്​ പ്രേരിപ്പിച്ചത്​
    നിഷ്​കളങ്കയും നിർഭയയും ആരും ഇഷ്​ടപ്പെട്ടു പോകുന്നവളുമാണ്​ സുജാത എന്നതുതന്നെ. അവളിൽ ഞാൻ ഇഷ്​ട​പ്പെട്ട കാര്യങ്ങൾ സ്​നേഹത്തിലെ സത്യസന്ധതയും ധൈര്യവുമാണ്​. അവളുടെ അകവും പുറവും സുന്ദരമാണ്​. എന്നെ പോലെ തന്നെ നൃത്തവും സംഗീതവുമെല്ലാം ഇഷ്​ടപ്പെടുന്നവളുമാണ്​. എന്നെ ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ച, എനിക്ക്​ ഒരുപാട്​ പ്രചോദനങ്ങൾ നൽകിയ കഥാപാത്രമാണ്​ സുജാത. ആ കഥാപാത്രത്തെ ഉൾക്കൊണ്ടത്​ കൊണ്ട്​ എ​​​​െൻറ മനസ്സിന്​​ അൽപം കൂടി തുറന്ന സമീപനം വന്നിട്ടുണ്ട്​.
    ലാളിത്യം, നിഷ്​കളങ്കത, ധൈര്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച്​ സുജാത എനിക്ക്​ ഏ​െറ അറിവ്​ പകർന്നുതന്നു. കഥക്​ നർത്തകിയാണ്​ സുജാത. അവൾ സംസാരശേഷിയില്ലാത്ത പെൺകുട്ടിയാണ്​​. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രം എന്ന പ്രത്യേകത കൂടി അതിനുണ്ട്​. പിന്നെ പ്രണയകഥകൾ എനിക്ക്​ വളരെ ഇഷ്​ടമാണെന്നതും സുജാതയെ സ്വീകരിക്കാൻ കാരണമായി.
    ? സുജാത സംഗീതത്തെ ഏറെ ഇഷ്​ടപ്പെടുന്നു, പക്ഷേ അവൾക്ക്​ സംസാരിക്കാനാകില്ല. അഭിനയത്തിൽ നേരിട്ട ​െവല്ലുവിളി എന്തായിരുന്നു
    ആ നിശബ്​ദത, ആശയവിനിമയത്തിന്​ ഒരു ഭാഷയില്ലാത്തത്​ ഞാൻ ഏറെ ആസ്വദിച്ചു. എനിക്ക്​ ഒട്ടും പിടിതരാത്ത ഭാഷയാണ്​ മലയാളം. എങ്കിലും അത്​ എ​​​​െൻറ അഭിനയത്തെ ബാധിക്കുമെന്ന പേടിയൊന്നുമില്ലായിരുന്നു. പക്ഷേ, ഒരു വാക്കുപോലും ഉപയോഗിക്കാതെ സംവദിക്കുന്നതിന്​ മറ്റൊരു സൗന്ദര്യമുണ്ട്​. ഒരാളുമായി സംസാരിക്കു​​േമ്പാൾ, ഒരു ഭാഷയു​ണ്ടെങ്കിൽ നമ്മൾ അതിന്​ പിന്നിലൊളിക്കും.
    എതിരെ നിൽക്കുന്ന ആളെ നോക്കുകയില്ല. പക്ഷേ, സംസാരിക്കാൻ ഭാഷയില്ലെങ്കിൽ നമ്മൾ എതിരെ നിൽക്കുന്നയാളുടെ കണ്ണുകളിൽ തന്നെ നോക്കും. അപ്പോൾ നമ്മൾ എന്താണ്​ ചിന്തിക്കുന്നത്​, അനുഭവിക്കുന്നത്​ എന്നൊക്കെ കൃത്യമായി അവർ മനസ്സിലാക്കും. ആ നിഷ്​കളങ്കത വളരെ സുന്ദരമാണ്​. ആ നിഷ്​കളങ്കമായ, സത്യസന്ധമായ സ്​നേഹത്തി​​​​െൻറ പ്രതിനിധിയാണ്​ എന്നെ സംബന്ധിച്ച്​ സുജാത.
    ഒരാളെ നമ്മുടെ കണ്ണിലേക്ക്​ നോക്കാൻ അനുവദിക്കുന്നത്​ നമ്മുടെ ആത്​മാവിലേക്ക്​ നോക്കാൻ അനുവദിക്കുന്നതിന്​ തുല്യമാണ്​. അപ്പോൾ നമ്മൾ ലോകത്തിലെ ഏറ്റവും ധൈര്യമുള്ള വ്യക്​തിയായി മാറും. സംഭാഷണങ്ങളെ ആശ്രയിക്കാതെ കണ്ണുകളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ്​ ഈ സിനിമയിൽ ഞാൻ സംസാരിക്കുന്നത്​. അത്​ ശരിക്കും വെല്ലുവിളിയായിരുന്നു.
    മറ്റൊരു വെല്ലുവിളി രണ്ട്​ കാലഘട്ടത്തിലെ മാറ്റം അനുഭവിപ്പിക്കലായിരുന്നു. 21ഉം 32ഉം വയസ്സുള്ള സുജാതയെയാണ്​ ഇതിൽ അവതരിപ്പിക്കുന്നത്​. ആകാരത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെങ്കിലും വികാരങ്ങളിലെ, ഭാവങ്ങളിലെ മാറ്റങ്ങൾ അഭിനയിച്ച്​ പ്രതിഫലിപ്പിക്കുന്നത്​ വെല്ലുവിളിയായിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.
    ? ആ വെല്ലുവിളി ഏറ്റെടുക്കാൻ എന്തൊക്കെ തയാറെടുപ്പുകൾ നടത്തി
    ആംഗ്യഭാഷ പഠിച്ചിരുന്നു. അത്​ എന്നെ പഠിപ്പിക്കാൻ ഒരു അധ്യാപികയെ സിനിമയുടെ നിർമാതാക്കൾ മുംബൈയിലേക്ക്​ അയച്ചു. 10 ദിവസം ഞാൻ അത്​ പഠിച്ചു. പക്ഷേ, അത്രയും ദിവസം കൊണ്ട്​ പഠിക്കാവുന്ന ഒന്നല്ല ആംഗ്യഭാഷ. അതുകൊണ്ട്​ എ​​​​െൻറ സംശയങ്ങൾ തീർക്കാൻ അധ്യാപിക ഏല്ലാ ദിവസവും സെറ്റിൽ ഉണ്ടായിരുന്നു.
    ആംഗ്യഭാഷ പഠിക്കാമെങ്കിലും സംസാരിക്കാൻ കഴിയാത്ത ഒരാളുടെ വികാരങ്ങളും മനോഭാവവുമൊ​ന്നും നമുക്ക്​ പഠിക്കാൻ കഴിയില്ല. അത്​ സ്വയം ഫീൽ ചെയ്​ത്​, ആ ഫീൽ അഭിനയത്തിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിരുന്നു. ​ സുജാത ഒരു കഥക്​ നർത്തകിയാണ്​. അത്​ പ്രേക്ഷകർക്ക്​ അനുഭവപ്പെടണമെങ്കിൽ ഒരു നർത്തകി തന്നെ ആ വേഷം ചെയ്യണം. ഭരതനാട്യമാണ്​ ഞാൻ പഠിച്ചത്​. അതൂകൊണ്ട്​ കഥക്​ പരിശീലിച്ചിട്ടാണ്​ സുജാതയായത്​.
    ? അമ്മ വിദ്യറാവു ഹിന്ദുസ്​ഥാനി സംഗീതജ്​ഞ. അദിതിയുടെ സിനിമകളെല്ലാം മനോഹര സംഗീതത്താൽ സമ്പന്നവും. ജീവിതവും സിനിമയും സംഗീതമയമാണല്ലോ
    അതൊരു വലിയ ഭാഗ്യം. സംഗീതവും നൃത്തവുമെല്ലാം ചെറുപ്പം മുതൽ എനിക്കൊപ്പമുണ്ട്​. അമ്മ രാവിലെ സാധകം ചെയ്യു​േമ്പാൾ ഞാൻ നൃത്തച്ചുവടുകൾ അഭ്യസിക്കുന്നത്​ പണ്ടുമുതലേ വീട്ടിലെ നിത്യരംഗമാണ്​. സൂഫിയും സുജാതയും നല്ല പാട്ടുകൾക്ക്​ ഏറെ പ്രാധാന്യമുള്ള സിനിമയാണ്​. വാക്കുകൾക്ക്​ പ്രകടിപ്പിക്കാൻ പറ്റാത്ത പല വികാരങ്ങളും പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നതാണ്​ അതിന്​ കാരണം.
    ഇന്ത്യൻ സിനിമകളുടെ കഥാഗതിയെ മു​ന്നോട്ട്​ നയിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക്​ വഹിക്കുന്നുണ്ട്​. എ​​​​െൻറ സിനിമകൾ ചെയ്​ത മിക്ക സംവിധായകരും സംഗീതത്തെ കഥാഗതിയെ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിച്ചി​​ട്ടേയില്ല, മനോഹരമാക്കിയി​ട്ടേയുള്ളു. ഒ​ട്ടേറെ അനുഭൂതികളും വികാരങ്ങളും അനുഭവിപ്പിക്കേണ്ട സിനിമയാണ്​ സൂഫിയും സുജാതയും. അത്​ വിജയിപ്പിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക്​ വഹിച്ചിട്ടുമുണ്ട്​.
    ? പാട്ടുകാരി എന്ന നിലയിലും അദിതി ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ. എ.ആർ. റഹ്​മാ​​​​െൻറ ഷോയിൽ വരെ പാടി
    അത്​ മറ്റൊരു ഭാഗ്യം. മണിരത്​നം സാറി​​​​െൻറ കാട്ര്​ വെളിയിടൈയിലെ വാൻ വരുവാൻ ചില ടി.വി ചാറ്റ്​ ഷോകളിൽ പാടുന്നത്​ കണ്ടിട്ടാണ്​ റഹ്​മാൻ സാർ ഐ​.ഐ.എഫ്​.എ ഷോയിലേക്ക്​ വിളിക്കുന്നത്​. ശരിക്കും അത്​ഭുതവും സന്തോഷവുമൊക്കെയായിരുന്നു അത്​. ജയിൽ എന്ന സിനിമക്കുവേണ്ടി ജി.വി. പ്രകാശ​ി​​​​െൻറ പാട്ടുപാടാൻ പിന്നീട്​ അവസരം ലഭിച്ചു. അതും ധനുഷി​​​​െൻറ കൂടെ.
    അത്​ ഞാൻ തന്നെ പാടണമെന്ന്​ ജി.വി. വാശി പിടിച്ചത്​ ഏറെ സന്തോഷം നൽകി. കഴിഞ്ഞ വർഷം മാർച്ചിലാണ്​ ആ പാട്ടിനെ കുറിച്ച്​ അദ്ദേഹം പറഞ്ഞത്​. പിന്നീട്​ അത്​ മറന്നുകാണുമെന്ന്​ കരുതി. പക്ഷേ, ഡിസംബറിൽ അത്​ പാടാൻ വിളിച്ചപ്പോൾ അത്​ഭുതം തോന്നി. പാട്ടുകാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനവും.
    ? ബോളിവുഡിലും മറ്റ്​ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്​. എന്താണ്​ സൂഫിയും സുജാതയും തന്ന അനുഭവം
    നല്ല ഒരു ടീമി​​​​െൻറ ഭാഗമാകാൻ അവസരം കിട്ടി. ഷാനവാസ്​ വർഷങ്ങളോളം പ്രയത്​നിച്ച്​ ആവിഷ്​കരിച്ച സിനിമയാണിത്​. അതിനോടുള്ള അദ്ദേഹത്തി​​​​െൻറ സമർപ്പണം അത്​ഭുതപ്പെടുത്തുന്നതാണ്​. വിജയ്​ ബാബു എന്ന നിർമാതാവി​​​​െൻറ സിനിമയോടുള്ള അഭിനിവേശവും അത്​ഭുതപ്പെടുത്തി. ജയസൂര്യ എന്ന മികച്ച നടനോടൊപ്പം അഭിനയിക്കാനായത്​ മികച്ച അനുഭവമായിരുന്നു. അനുഭവപരിചയമുള്ള നടീനടന്മാരുമായി പ്രവർത്തിക്കുമ്പോൾ അഭിനയത്തി​​​​െൻറ സൂക്ഷ്മവശങ്ങൾ മനസിലാക്കാൻ നമുക്ക്​ കഴിയും.
    സുജാത​യെ ചുറ്റിപ്പറ്റി നിൽക്കുന്ന സിനിമയിൽ ജയസൂര്യ അഭിനയിക്കാൻ തയാറായത്​ ത​ന്നെ അദ്ദേഹത്തി​​​​െൻറ സിനിമയോടുള്ള കാഴ്​ചപ്പാട്​ വ്യക്​തമാക്കുന്നതാണ്​. പിന്നെ മലയാളത്തി​ലേത്​ മാത്രമല്ല, എ​േൻറയും ഒരു സിനിമ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ്​ ചെയ്യുന്നു എന്നതും വ്യത്യസ്​തമായ അനുഭവമാണ്​.


  12. #110
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വാങ്ക് വിളി കൊണ്ട് സുജാതയെയും മുല്ല ബസാറിനെയും മയക്കിയ സൂഫി; ദേവ് മോഹൻ പറയുന്നു


    ആത്മീയതയും പ്രണയവും പശ്ചാത്തലമാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കിയ ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിൽ സുജാതയുടെ മനസ് കവർന്ന ഒരു സൂഫിയുണ്ട് കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന, പുഞ്ചിരി കൊണ്ട് ആശ്വസിപ്പിക്കുന്ന, നൃത്തം കൊണ്ട് മയക്കുന്ന ഒരു സൂഫി...ഒരൊറ്റ ചിത്രം കൊണ്ട് ഈ സൂഫി കവർന്നത് സുജാതയുടെ മാത്രമല്ല, മലയാളികളുടെ മനസാണ്... ആദ്യ ചിത്രത്തെയും കഥാപാത്രത്തെയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൂഫിയായെത്തിയ ദേവ് മോഹൻ എന്ന തൃശൂർക്കാരൻ... ആ സന്തോഷം ദേവ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു
    രണ്ട് വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൂഫിയായി
    2018 ന്റെ തുടക്കത്തിലാണ് ചിത്രത്തിന്റെ ഓഡിഷൻ കാൾ എന്റെ ഒരു സുഹൃത്ത് അയച്ചു തരുന്നത്.. അതിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ കണ്ട് ഫിസിക്കലി ഞാൻ ഫിറ്റ് ആണെന്ന് കരുതിയിട്ടാണ് അതിന് അയക്കുന്നത്. ആദ്യമായാണ് ഒരു ഓഡിഷന് അയക്കുന്നത് തന്നെ.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഷോർട് ലിസ്റ്റഡ് ആയി കൊച്ചിയിലേക്ക് വരണം എന്ന് പറഞ്ഞു കാൾ വന്നു. അങ്ങനെ ഓഡിഷന് പോയി. വിജയ് ബാബു സാർ ഉണ്ടായിരുന്നു അവിടെ.. അടുത്ത റൗണ്ട് ക്യാമറ വച്ചുള്ള ഓഡിഷൻ ആണെന്ന് അറിയിച്ചു. അങ്ങനെ അടുത്ത ആഴ്ച വീണ്ടും കൊച്ചിയിലേക്ക് പോയി.
    അന്നാണ് സംവിധായകൻ ഷാനവാസിക്കയെ ഞാൻ പരിചയപ്പെടുന്നത്. അതും കഴിഞ്ഞു രണ്ട് ദിവസത്തിന് ശേഷമാണ് ഫിസിക്കലി നിങ്ങൾ ഓക്കേ ആണ്, എന്നും പറഞ്ഞു എനിക്ക് കാൾ വരുന്നത്. എന്നോട് ചിത്രത്തിന്റെ കഥ പറയുന്നതും സൂഫിയുടെ വേഷമാണെന്നു അറിയിക്കുന്നതും അന്നാണ്. പിന്നെ അത്യാവശ്യം നീണ്ട കാത്തിരിപ്പായിരുന്നു.. ഒരു രണ്ട് കൊല്ലം കാത്തിരുന്ന ശേഷമാണ് സിനിമ സംഭവിക്കുന്നതും..
    എട്ടൊമ്പത് മാസം കൊണ്ട് പഠിച്ച സൂഫി നൃത്തം
    എന്താണ് സൂഫിക്ക് വേണ്ടത് എന്ന് ഷാനവാസിക്കയ്ക്ക് കൃത്യമായി അറിയാമായിരുന്നു. ഈ രണ്ട് വർഷത്തിനിടയിൽ സൂഫിയെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ഞങ്ങൾ ധാരാളം സംസാരിച്ചിട്ടുണ്ട് നേരിട്ടും ഫോണിലൂടെയുമായി..അതുകൊണ്ട് തന്നെ സൂഫിയായി മാറാൻ എനിക്ക് നല്ലപോലെ സമയം കിട്ടിയിരുന്നു..
    പിന്നെ ചിത്രത്തിലെ സൂഫി നൃത്തം പഠിക്കാനായി എട്ടൊമ്പത് മാസം എടുത്തു.. അത് പഠിച്ചെടുക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്.. സൂഫി നൃത്തം എന്ന് നമ്മൾ പറയുമെങ്കിലും അത് സത്യത്തിൽ ഒരു മെഡിറ്റേഷൻ പോലെ ആണ്.. ഈ വട്ടം കറങ്ങുന്നത് പതിയെ പതിയെ ആണ് ഓരോ സെക്കന്റുകൾ കൂട്ടികൊണ്ടുവന്നത്.. പലപ്പോഴും തലകറങ്ങിയിട്ടുണ്ട്, ഛർദ്ദിക്കാൻ വന്നിട്ടുണ്ട്, തലവേദന ഉണ്ടായിട്ടുണ്ട്... അതെല്ലാം തുടക്കത്തിലായിരുന്നു.. പിന്നെ പിന്നെ അത് ശരിയായി..

    വാങ്ക് ഒരു പ്രാർത്ഥന മാത്രമല്ല
    ചിത്രത്തിന്റെ കഥ പറയുമ്പോൾ തന്നെ ഷാനവാസിക്ക എന്നോട് പറഞ്ഞിരുന്നു വാങ്ക് ഒരു പ്രാർത്ഥന മാത്രമല്ല, ചിത്രത്തിലെ ഒരു കഥാപാത്രം കൂടിയാണെന്ന്.. സൂഫിയുടെ വാങ്ക് കേട്ടാണല്ലോ സുജാത ആകർഷിക്കപ്പെടുന്നത് തന്നെ... സുജാത മാത്രമല്ല മുല്ല ബസാർ മുഴുവനും... അതുകൊണ്ട് തന്നെ ആ രംഗങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ ആ ഫീൽ നമുക്ക് കൊടുക്കാനാകില്ല.. വാക്കുകളും അർത്ഥവും പഠിച്ചു തന്നെയാണ് ആ രംഗങ്ങൾ എടുത്തത്..
    തുടക്കകാരന്റെ സംഭ്രമം
    അദിതിയുമായാണ് എനിക്ക് കൂടുതൽ രംഗങ്ങൾ ഉണ്ടായിരുന്നത്.. ആദ്യമേ അദിതിയോട് പറഞ്ഞിരുന്നു സിനിമയിൽ ആദ്യമാണ്, ടെക്നിക്കൽ വശങ്ങൾ ഒന്നും അറിയില്ല എന്നെല്ലാം.. സമയമെടുത്തു ആത്മവിശ്വാസത്തോടെ ചെയ്താൽ മതി എന്നാണ് അദിതിയുടെ മറുപടി...
    സിനിമ മനസിൽ ഒരാഗ്രഹമായി കിടന്നിരുന്നു
    തൃശൂർ ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം.. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു എം. എൻ. സിയിൽ മെക്കാനിക്കൽ എൻജിനീയർ ആയാണ് ജോലി ചെയുന്നത്.. ചെറുപ്പം മുതലേ സിനിമ കാണും.. അങ്ങനെ കണ്ട് കണ്ട് അഭിനയത്തോട് ഒരു ഇഷ്ടം തോന്നി.. പക്ഷെ ശ്രമിച്ചു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ ആഗ്രഹം മനസ്സിലുണ്ടായിരുന്നു... പിന്നെ മോഡലിംഗ് സംഭവിച്ചു പോയതാണ്... ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ചെയ്തതാണ്...അങ്ങനെ സ്ഥിരമായി ചെയ്യുന്നുണ്ടായിരുന്നില്ല..വീക്കെൻഡുകളിലും ഓഫീസിൽ നിന്നും ലീവ് കിട്ടുന്ന സമയത്തും പോവാ ചെയ്യാ... അത്രേള്ളൂ...
    ഓ. ടി. ടി റിലീസ് : സങ്കടവും സന്തോഷവും
    ഓ. ടി. ടി റിലീസ് ചെയ്യാൻ വേണ്ടി എടുത്ത ചിത്രമല്ല സൂഫിയും സുജാതയും.. മറ്റേതൊരു സിനിമയും പോലെ തിയേറ്റർ റിലീസ് ലക്ഷ്യം വച്ചു ഒരുക്കിയ ചിത്രം തന്നെ ആണ്.. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ റിലീസ് നടത്തേണ്ടി വന്നു എന്നുള്ളതാണ്... അതെന്നെ മോശമായി ബാധിച്ചോ എന്ന് ചോദിച്ചാൽ ഉവ്വ്.. ഒരു തുടക്കക്കാരൻ എന്ന നിലയിൽ വലിയ സ്ക്രീനിൽ നമ്മളെ കാണാനുള്ള ഒരു ആഗ്രഹം ഉണ്ടാകുമല്ലോ സ്വാഭാവികമായും.. അത് കാണാൻ പറ്റിയില്ല. പക്ഷെ ഒരു 200 രാജ്യങ്ങളിൽ ഉള്ള ആൾക്കാർക്ക് ഈ ചിത്രം കാണാനായി എന്ന ഗുണവും സന്തോഷവും ഉണ്ട്. ഏതു സമയത്തും എവിടെ ഇരുന്നും ആൾക്കാർക്ക് കാണാനാകുന്നുണ്ട്.
    ഇനി ഏതു കാലത്ത് തിയേറ്ററുകൾ തുറക്കുമെന്ന് അറിയില്ല.. അങ്ങനെ ഒരു സാഹചര്യത്തിൽ ഓ ടി ടി റിലീസ് എന്നത് മികച്ച ഓപ്ഷൻ തന്നെ ആണ്.. തുടക്കത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്.. കാരണം കാഴ്ചക്കും സംഗീതത്തിനും ഒരുപാട് പ്രാധ്യാന്യം ഉള്ള സിനിമയായിരുന്നു സൂഫിയും സുജാതയും.. തിയേറ്റർ എക്സ്പീരിയൻസ് വേണ്ട ഒരു ചിത്രം.. പക്ഷെ നല്ല പ്രതികരണമാണ് ചുറ്റുപാട് നിന്നും ലഭിക്കുന്നത്... അതിൽ ഭയങ്കര സന്തോഷമുണ്ട്.. മറ്റുള്ള കഥാപാത്രങ്ങൾക്ക് ഒപ്പം സൂഫിയെയും എല്ലാവരും സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നുണ്ട്. സിനിമയിൽ തന്നെ തുടരണം എന്ന് തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം..


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •