ഹൃദയത്തിൽ അമിതമായി സ്നേഹമുള്ളവരൊക്കെ ഭ്രാന്തന്മാരാണ്.. അത്തരം ചില സ്നേഹങ്ങളുടെ ഭ്രാന്തുകളുടെ തിരിച്ചറിവുകളുടെ സ്വപ്നങ്ങളുടെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ കഥയാണ് അമ്പിളി.. അതങ്ങനെ ചിരിപ്പിച്ചു കരയിപ്പിച്ചു വേദനിപ്പിച്ചു ഹൃദയത്തോട് ചേർന്നങ്ങനെ കിടക്കും.. കട്ടപ്പനയും മുംബൈയും ഗോവയും രാജസ്ഥാനും അജ്മീറും കാശ്മീരുമെല്ലാം ഒരു കൊച്ചു സ്വപ്ന കാഴ്ചയേക്കാൾ മനോഹരമായാണ് സംവിധായകൻ വരച്ചിട്ടിരിക്കുന്നത് അവിടേക്കു പറന്നിറങ്ങുന്ന ചിത്രശലഭങ്ങൾ പോലെ ഓരോ കഥാപാത്രങ്ങളും... സൗബിനും ജോൺപോളും ഒരു വിശ്വാസമാണ് ഇനിയും ഇതുപോലെ ഒരുപാട് സിനിമകൾക് പ്രതീക്ഷ നൽകുന്ന വിശ്വാസം.. കശ്മീരിലെ വീടിനു മുന്നിലിരുന്നു കരയുന്ന സൗബിന്റെ വിങ്ങൽ ഇപ്പോഴും മനസ്സിൽ നിന്നു മായുന്നില്ല.. ഇഷ്ട്ടം.. ഒരുപാട് ഒരുപാട് ഒരുപാട്... ❤