ഉണ്ണി ആറിന്റെ ‘പ്രതി പൂവന്* കോഴി’ ഇനി സിനിമ; സംവിധാനം റോഷന്* ആന്‍*ഡ്രൂസ്
]ഉണ്ണി ആര്* എഴുതിയ ആദ്യ നോവല്‍* പ്രതി പൂവന്*കോഴി സിനിമയാകുന്നു. റോഷന്* ആന്‍*ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍* നിവിന്‍* പോളിയും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തും. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്* നിര്*മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍* ഒന്നിന് തുടങ്ങും. നേരത്തെ മഞ്ജു വാര്യര്‍* അഭിനയ രംഗത്ത് തിരിച്ചെത്തിയ ഹൗ ഓള്*ഡ് ആര്* യൂ സിനിമ സംവിധാനം ചെയ്തത് റോഷന്* ആന്‍*ഡ്രൂസ് ആയിരുന്നു.
സമകാലിക ഇന്ത്യന്‍* ദേശീയതാ സങ്കല്*പ്പത്തിന്റെ പൊള്ളത്തരങ്ങളെ നാടോടിക്കഥയുടെ രൂപത്തില്‍* അവതരിപ്പിക്കുന്ന ലഘു നോവലാണ് ഉണ്ണി.ആര്* എഴുതിയ ‘പ്രതി പൂവന്*കോഴി’. നോവല്‍* കോട്ടയം പശ്ചാത്തലത്തില്‍* സറ്റയര്‍* സ്വാഭാവത്തിലായിരിക്കും അവതരിപ്പിക്കുക. ജി ബാലമുരുകന്* ആണ് ക്യാമറ. സംഗീത സംവിധാനം ഗോപിസുന്ദര്‍*. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം.