Genre - Crime Drama
Fahad - Joju combination
Music - Bijibal
Interesting...
Sent from my LG-K420 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
കുമ്പളങ്ങി നൈറ്റ്സിന് ശേഷം കുറ്റാന്വേഷണ ചിത്രം, ഫഹദും ജോജുവും ദിലീഷും ഒരുമിക്കുന്ന തങ്കം !!
ഫഹദും ജോജുവും ദിലീഷും സഹീദ് അറാഫത്തിനൊപ്പം, ശ്യാം പുഷ്കരന്റെ രചനയില്‍ ക്രൈം ഡ്രാമ ?തങ്കം?...
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഫഹദ് ഫാസിനൊപ്പം നിര്‍മ്മിക്കുന്ന ചിത്രം സഹീദ് അറാഫത്ത് സംവിധാനം ചെയ്യും. ശ്യാം പുഷ്കരനാണ് തിരക്കഥ. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. ഗൗതം ശങ്കര്‍ ക്യാമറയും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ക്രൈം ഡ്രാമാ സ്വഭാവത്തിലുള്ള സിനിമയാണ് തങ്കം എന്ന് സംവിധായകന്* സഹീദ് അറാഫത്ത് ദ ക്യുവിനോട് പറഞ്ഞു
തമിഴ് നാട്ടിലും മുംബൈയിലുമാണ് പ്രധാന ലൊക്കേഷന്‍. കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഡിസംബര്‍ ആദ്യം ഷൂട്ട് തുടങ്ങാനാണ് ആലോചന. ശ്യാം പുഷ്കരന് മുമ്പ് ചെയ്ത തിരക്കഥകളില്‍ നിന്ന് മാറിയുള്ളൊരു സിനിമയായിരിക്കും. അതിന്റെ ഒരു ത്രില്‍ ഞങ്ങള്‍ക്ക് ഈ സിനിമയിലുണ്ട്. ചെറിയൊരു സിനിമ ചെയ്തതിന് ശേഷം ഈ ഒരു ടീമിനൊപ്പം സിനിമ ചെയ്യാനാകുന്നതിന്റെ ആഹ്ലാദം ഉണ്ട്. - സഹീദ് അറാഫത്ത്, സംവിധായകന്
മഹേഷ് നാരായണന് രചനയും സംവിധാനവും നിര്*വഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. മാലിക് പൂര്‍ത്തിയാക്കിയിട്ടാവും ഫഹദ് തങ്കത്തില്‍ ജോയിന്‍ ചെയ്യുന്നത്. തങ്കത്തിന് ശേഷം അഖില്‍ സത്യന് ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുക. ലണ്ടനില്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ജോജു ജോര്‍ജ്ജ്. ഫഹദിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും എത്തുക എന്നറിയുന്നു.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ശ്യാം പുഷ്കരന് തിരക്കഥയെഴുതുന്ന ചിത്രവുമാണ് തങ്കം. തീരം എന്ന സിനിമയാണ് സഹീദ് അറാഫത്ത് ആദ്യം സംവിധാനം ചെയ്തത്.
shyam pushkaran ee idayaayi kure bengali marathi novels vaayikkund
Joju nte line up kidilan aanello...
Sent from my LG-K420 using Tapatalk
Shoot starts on January 15th
Sent from my iPhone using Tapatalk