Results 1 to 3 of 3

Thread: പൊറിഞ്ചു മറിയം ജോസ് - റിവ്യൂ

  1. #1

    Default പൊറിഞ്ചു മറിയം ജോസ് - റിവ്യൂ


    മാസ്റ്റർ ക്രാഫ്റ്റ് സ്മാൻ ജോഷി ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ ടൈറ്റിൽ കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. നവാഗതനായ അഭിലാഷ്. എൻ. ചന്ദ്രൻ ആണ് രചന.
    1985 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പൊറിഞ്ചു എന്തും ചെയ്യാൻ ചങ്കുറപ്പുള്ള നാട്ടിലെ പ്രമാണി ഐപ്പിന്റ വിശ്വസ്തൻ. ജോസ് പെരുന്നാളുകൾ തന്റെ ഡിസ്ക്കോ ഡാൻസിലൂടെ ആളുകളെ രസിപ്പിക്കുന്നവൻ. മറിയം തന്റേടിയും പലിശക്ക് കടം കൊടുക്കുന്നവർ. ഇവർ മൂന്നു പേരും ഒരുമിച്ച് പഠിച്ചവരും കൂട്ടുകാരുമാണ്. പൊറിഞ്ചുവും മറിയയയ്ക്കും പരസ്പരം ഇഷ്ടമുണ്ട്.ഇവരുടെ എല്ലാ കാര്യത്തിനും സപ്പോർട്ട് ആയി ജോസുമുണ്ട്. എന്നാൽ മറിയയുടെ അപ്പന്റെ മരണത്തോടെ ഇവരുടെ വിവാഹം അനിശ്ചിതത്തിലാകുന്നു. ഒരു പള്ളിപ്പെരുന്നാളിനിടെ ഉണ്ടകുന്ന അടിപിടി ഇവരുടെ മൂന്നു പേരുടെയും ജീവിതം മാറ്റിമറിക്കുന്നതാണ് പ്രമേയം.
    ഒരു ശരാശരി കഥയെ ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ് മാൻ ഇന്നത്തെ കാലത്തിനനുസരിച്ചു മാറി നല്ല രീതിയിൽ ചിത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജോജു ജോർജ്, ചെമ്പൻ, നൈല ഉഷ എന്നിവർ അവതരിപ്പിച്ച പ്രധാനകഥാപാത്രങ്ങളുടെ മികച്ച പ്രകടനം ചിത്രത്തെ കണ്ടിരിക്കാവുന്ന ചിത്രമാക്കി മാറ്റി. സുധി കോപ്പ, ടി.ജി. രവി, വിജയ രാഘവൻ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതു തന്നെയാണ്. രാഹുൽ മാധവിന്റെ വില്ലൻ വേഷവും തരക്കേടില്ലാതെ ചെയ്തു. ജാക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും, സംഗീതവും, അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണവും ചിത്രത്തിന് നൽകിയ ഊർജ്ജം ചെറുതല്ല.
    അഭിലാഷ്.എൻ. ചന്ദ്രൻ ത്രസിപ്പിക്കുന്ന രംഗങ്ങളും സംഭാഷങ്ങളും ഒരുക്കിയിട്ടുണ്ട്.എന്നാൽ ചിത്രത്തിൽ മൊത്തം ഇതേ രീതിയിൽ കൊണ്ടുപോകാൻ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല. ഊഹിക്കാവുന്ന കഥാഗതിയും ചിത്രത്തെ അൽപ്പം പുറകോട്ട് വലിക്കുന്നുണ്ട്. കഥാഗതിയിൽ ചെറിയ ഒരു മാറ്റത്തിന് വേണ്ടി അവസാനം ചേർത്ത ട്വിസ്റ്റും അത്ര ഇമ്പാക്ട് ഉണ്ടാക്കിയതായി തോന്നിയില്ല.

    ആകെത്തുക
    സംവിധാന മികവുകൊണ്ടും, അഭിനേതാക്കളുടെ മികച്ച പ്രകടനം, ക്യാമറ, ബിജിഎം, സംഗീതം തുടങ്ങി ടെക്നിക്കൽ വശങ്ങളിലെ മികവ് എന്നിവ കൊണ്ട് മുഷിപ്പില്ലാതെ ഒറ്റതവണ കാണാവുന്ന ചിത്രം

    റേറ്റിംഗ്
    2.75/5
    ബോക്സ്* ഓഫീസ്
    തിയേറ്ററിൽ ശരാശരിക്കും മുകളിൽ വിജയം നേടേണ്ടതാണ്.

    Sent from my SM-M205F using Tapatalk

  2. Likes ajayrathnam liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Good review. Thanks.

  5. #3
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks . .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •