നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. അജു വര്ഗീസ്, വിശാഖ് സുബ്രമണ്യം എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിനേശൻ എന്ന അലസനായ എന്നാൽ പൂർവികന്മാർ സമ്പാദിച്ച സ്വത്ത്* കൊണ്ട് അടിച്ചു പൊളിച്ചു കെയർ ലെസ്സ് ആയി ജീവിക്കുന്ന കഥാപാത്രം. ദിനേശന് തന്റെ മാമന്റെ മകളെ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും അവൾക്കു ദിനേശനെ ഇഷ്ടമല്ലാതിരിക്കുകയും വേറെ കല്യാണം കഴിക്കാൻ തുടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ദിനേശൻ കാമുകിയോട് പ്രതികാരം ചോദിക്കാൻ കല്യാണത്തിന് വരികയും കാമുകിയുടെ സുഹൃത്തായ ശോഭയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ദിനേശന്റെ പ്രണയം കല്യാണത്തി ലെത്തുന്നത് വരെയുള്ള സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.
നിവിൻ പോളി കുറേ നാളുകൾക്കു ശേഷം തന്റെ സേഫ് സോണിൽ ചെയ്യുന്ന കഥാപാത്രം ആണ് ദിനേശൻ. ചിത്രം എൻഗേജിങ് ആയി കൊണ്ട് പോകുന്നതിൽ നിവിന്റെ പ്രകടനം നന്നായി സഹായിച്ചിട്ടുണ്ട്. നയൻ താരയുടെ വേഷം അഭിനയ സാധ്യതകളൊന്നും അധികം ഇല്ലാത്ത ഡെപ്ത് കുറഞ്ഞ വേഷം ആണ്. കൊടുത്ത വേഷം നയൻ താര നന്നക്കിയിട്ടുണ്ട്. അജു വർഗീസ് ദിനേശിന്റെ സന്തത സഹചാരി വേഷത്തിലുണ്ട്. അജുവിന്റെ കോമഡികൾ കുറേയൊക്കെ കുഴപ്പമില്ലാത്തതും ചിലതൊക്കെ ഏൽക്കാതെ പോകുകയും ചെയ്തു. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, രഞ്ജി പണിക്കർ, ദുർഗ കൃഷണ തുടങ്ങിയവരും താര നിരയിലുണ്ട്. ഷാൻ റഹ്മാന്റെ സംഗീതം ചിത്രത്തിന് ചേർന്നതായിരുന്നു. ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ് എന്നിവരുടെ ക്യാമറ ചിത്രത്തിന് നല്ല റിച്നെസ്സ് നൽകിയിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസൻ സംവിധായകൻ എന്ന നിലയിൽ ചിത്രം കണ്ടിരിക്കാവുന്ന രീതിയിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ എഴുത്തുകാരൻ എന്ന നിലയിൽ നല്ലൊരു കഥ കണ്ടെത്തുന്നതിൽ പരാജയപെട്ടു. ഒരു പൊള്ളയായ കഥ വെച്ച് രണ്ടര മണിക്കൂർ ചിത്രം അവതരിപ്പിച്ചതിലുള്ള എല്ലാ പോരായ്മകളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പേരിൽ സൂചിപ്പിക്കുന്ന ലവ്, ആക്ഷൻ, ഡ്രാമ എന്നിവയ്*ക്കൊന്നും പ്രേക്ഷകരിൽ ഇമ്പാക്ട് ഉണ്ടാക്കുവാൻ സാധിച്ചില്ല. എന്റർടൈൻമെന്റ് സിനിമയ്ക്ക് വേണ്ട താരങ്ങളും പ്രകടനങ്ങളും ഉൾപ്പെടെയുണ്ടായിരുന്നിട്ടും നല്ലൊരു കഥയുടെ പോരായ്മ മൊത്തത്തിൽ ചിത്രത്തെ ബാധിച്ചു എന്ന് പറയാം.

ആകെത്തുക
നിവിൻ പോളിയുടെ വടക്കൻ സെൽഫി പോലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെട്ടവർക്ക് ആസ്വദിക്കാവുന്ന രംഗങ്ങളൊക്കെയുള്ള ചിത്രവും മറ്റുള്ളവർക്ക് വേണമെങ്കിൽ. ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ

ബോക്സ്* ഓഫീസ്
ഓണം സീസൺ ആയതു കൊണ്ട് ശരാശരിക്ക് മുകളിലുള്ളതോ ഹിറ്റോ ആകേണ്ടതാണ്.

റേറ്റിംഗ്
2.5/5

Sent from my SM-M205F using Tapatalk