കലാഭവൻ ഷാജോൺ ആദ്യമായി സംവിധാന മേലങ്കി അണിയുന്ന ചിത്രമാണ് ബ്രദേഴ്*സ് ഡേ. പ്രിത്വിരാജ് ഏറെക്കാലത്തിനു ശേഷം ഒരു എന്റെർറ്റൈനെർ ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം.

റോണി കാറ്ററിംഗ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ്. റാണിയുടെ സഹോദരിയുടെ ജീവിതത്തിൽ സംഭവിച്ച ദാരുണ സംഭവം കാരണം മാനസികമായി തകർന്നു ചികിത്സയിലാണ്. ഇതിനിടയിൽ ജോലി സംബന്ധമായി ചാണ്ടി എന്നയാൾ റോണിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ചാണ്ടിയുടെ മകൾ സാന്റയുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ റോണി ഇടപെടുകയും സാന്റയുടെ പ്രശ്നങ്ങൾക്കുള്ള കാരണക്കാരൻ ആയ ആൾ തന്നെയാണ് തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്കും കാരണക്കാരനാണെന്നു മനസ്സിലാക്കുകയും അയാളെ നേരിടാൻ റോണി ശ്രമിക്കുന്നതുമാണ് പ്രമേയം.

ഷാജോൺ തന്റെ ആദ്യ ചിത്രം കുറവുകളുണ്ടെങ്കിലും വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ കുറെയൊക്കെ ത്രില്ലിംഗ് മൊമെന്റ്*സ്* കൊണ്ട് വരാൻ ഷാജോണിന്* സാധിച്ചിട്ടുണ്ട്. എന്നാൽ സ്ക്രിപ്റ്റ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.
പൃഥ്വിരാജ് കുറേക്കാലത്തിനു ശേഷമാണു ഒരു എന്റെർറ്റൈനെർ സിനിമയുമായി വരുന്നത്. തന്റെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ആക്ഷൻ എടുത്തു പറയത്തക്ക രീതിയിൽ ചെയ്തിട്ടുണ്ട്. വിജയരാഘവന്റെ കുറച്ചു വ്യത്യസ്തമായ കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സൈക്കോ വില്ലനായി പ്രസന്നയുടെ പ്രകടനം മികച്ചതായിരുന്നു. മഡോണ സെബാസ്റ്റ്യൻ, ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നു. എന്നാൽ മിയ, മഡോണ എന്നിവരുടെ കഥാപാത്രങ്ങൾക്കു തിരക്കഥയിലെ പോരായ്മ കാരണം തുടർച്ച നഷ്ടമാകുന്നുണ്ട്. ധർമജന്റെ കൊമെടികൾ ആർത്തു ചിരിക്കാൻ ഉള്ളവ ഇല്ലെങ്കിലും ചെറു ചിരികൾ ഉണർത്തുന്നവയായിരുന്നു. ചളി കോമഡികൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്. ജിത്തു ദാമോദരന്റെ ഛായാഗ്രഹണവും 4മ്യൂസിക്*സിന്റെ സംഗീതവും ചിത്രത്തിന് യോജിച്ചതായിരുന്നു.
തിരക്കഥയിലെ പോരായ്മയാണ് ചിത്രത്തിന്റെ നെഗറ്റീവ് ഭാഗങ്ങളിലൊന്ന്. ചില പ്രധാനപ്പെട്ട സംഭവങ്ങൾ എങ്ങിനെ സംഭവിച്ചു എന്ന് വ്യക്തമായി കാണിച്ചു തരാൻ സംവിധായകന് കഴിയാതെ പോകുന്നുണ്ട്.സിനിമയുടെ ദൈർഘ്യം മൂന്നു മണിക്കൂറിനടുത്തുണ്ട്. അത് കുറച്ചു കുറക്കമായിരുന്നു.

ആകെത്തുക
പോരായ്മകളുണ്ടെങ്കിലും ബോറടിക്കാതെ ഒരു തവണ കാണാവുന്ന ഒരു അവധിക്കാല ചിത്രം

ബോക്സ്* ഓഫീസ്
ഹിറ്റ്*

റേറ്റിംഗ്
2.75/5

Sent from my SM-M205F using Tapatalk