Results 1 to 6 of 6

Thread: ഗാനഗന്ധർവൻ - ഒരു ഓർമ്മപ്പെടുത്തൽ

  1. #1
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default ഗാനഗന്ധർവൻ - ഒരു ഓർമ്മപ്പെടുത്തൽ


    ഇന്നലെ രാത്രി ബാംഗ്ളൂർ ശ്രീനിവാസ തീയറ്ററിൽ വെച്ച് പടം കണ്ടു..
    സ്റ്റാറ്റസ് ഏകദേശം 70%+ (900+ സീറ്റർ )
    ഒരുപാട് ഫാമിലീസ് ഉണ്ടായിരുന്നു.. പിഷാരടി എഫക്ട് 🥰


    കോമഡി -ഫാമിലി മൂവി എന്ന ലേബലിൽ ബെസ്റ്റ് ആക്റ്റർ / ഇമ്മാനുവൽ എന്നീ പടങ്ങൾക് ശേഷം വന്ന ഒരു മമ്മൂക്ക പടവും എനിക്ക് പൂർണ്ണ സംതൃപ്തി നൽകിയിലായിരുന്നു..
    (ഈ കാലയളവിൽ പത്തേമാരി എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിലൊന്ന് ഇക്ക ചെയ്തിട്ടുണ്ട് )
    ജോപ്പനും പുള്ളികാരനും പോലുള്ള കൊമെടി-ഫാമിലി സിനിമകൾക്ക് നൽകാൻ പറ്റാതിരുന്ന സംതൃപ്തി ഈ പടത്തിൽ പ്രേക്ഷകർക്ക് നൽകാൻ പിഷാരടിക് സാധിച്ചു..

    നന്മമരമായ നായകനും അദേഹത്തിന്റെ പ്രേശ്നങ്ങളും ഒക്കെ തന്നെയാണ് ഈ പടവും പറയുന്നത്..
    പക്ഷെ ഇടയ്ക്കിടെ വരുന്ന കൊമെടികൾ പടത്തെ മുഷിപ്പിക്കാതെ ഇരിക്കുന്നു..

    പോസിറ്റീവ്സ് :
    മമ്മൂക്ക - പതിവ് പോലെ തന്റെ റോൾ വളരെ നന്നാക്കി.. സെന്റി ആയാലും.. ചില കൊമെടി മാനറിസം ഒക്കെ നന്നായിട്ടുണ്ട്..

    പിഷാരടി : സിനമയുടെ നെടുംതൂൺ.. പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ നന്നായി എടുത്തിട്ടുണ്ട്..

    സിനിമയിൽ ചെറുതും വലുതുമായി റോളുകൾ ചെയ്ത് മിക്കവരും..
    പ്രേത്യേകിച്ചു മനോജ്* കെ ജയൻ, സുരേഷ് കൃഷ്ണ, സുനിൽ സുഖദ അങ്ങേരുടെ ഭാര്യയായി അഭിനയിച്ച ഫിസിക്സ് ടീച്ചർ..
    ഞാൻ മുകളിൽ പറഞ്ഞ പോലെ ഈ സിനിമ ഒരു ഓർമ്മപെടുത്തലാണ് 90കളിൽ ജനിച്ചു വളര്ന്ന ഞാൻ സിനിമകളിൽ കണ്ടിരുന്ന പലരും ന്യൂ ജെനറേഷൻ സിനിമയുടെ ഫ്ലോയിൽ അവസരങ്ങൾ കുറഞ്ഞു..

    ദേവൻ അശോകൻ കോട്ടയം നസീർ കലാഭവൻ പ്രജോദ് .. തുടങ്ങിയ അത്തരത്തിൽ ഒരുപാട് പേര് ചെറിയ സീനിലാണെങ്കിൽ തകർത്തു..

    നെഗറ്റീവ്സ് :
    ക്ളീഷേ കഥ
    പുതുമുഖ നായികമാർ

    റേറ്റിംഗ് : 3/5

    കുടുംബവുമായി ധൈര്യമായി കാണാൻ പോവാം.. യാതൊരു ഡബിൾ മീനിംഗും ഇല്ലാത്ത ഒരു കൊച്ചു ചിത്രം.



    Sent from my SM-M205F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks twist .

  4. #3

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Twist....

  6. #5

    Default

    thankss bhai...

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •