Page 1 of 2 12 LastLast
Results 1 to 10 of 11

Thread: വികൃതി -റിവ്യൂ

  1. #1

    Default വികൃതി -റിവ്യൂ


    നവാഗതനായ എം സി ജോസഫ് സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്*ത ചിത്രമാണ്. കുറച്ച് തമാശകളൊക്കെയുള്ള ഒരു കുഞ്ഞ് ഫീൽ ഗുഡ് മൂവി ആയിരിക്കും എന്ന പ്രതീക്ഷയിൽ സിനിമയ്ക്ക് കയറി.

    അങ്കമാലി കാരനായ എൽദോ എന്നയാളുടെ ഫേസ്ബുക്കിൽ വന്ന ഒരു ഫെയ്ക്ക് പോസ്റ്റ് ഉണ്ടാക്കിയ പ്രശ്നങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.സംസാരശേഷിയില്ലാത്ത എൽദോ സ്വകാര്യ സ്കൂൾ ജീവനക്കാരനാണ്. എൽദോയുടെ ഭാര്യക്കും സംസാരശേഷിയില്ല. എന്നിരുന്നാലും രണ്ടു കുട്ടികളുമായി അവർ സന്തോഷകരമായ ജീവിതം നയിക്കുന്നു. ഗൾഫുകാരനായ സമീർ ലീവിന് നാട്ടിൽ എത്തിയിരിക്കു ന്നത് തന്റെ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.എന്തിനും ഏതിനും 'സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണ് സമീർ. സമീർഫേസ്ബുക്കിൽ പോസ്റ്റ്* ചെയ്യുന്ന ഒരു പോസ്റ്റ്* എൽദോയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനുശേഷം എൽദോ യുടെയും ഷമീറിന്റെ യും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രമേയം.

    സുരാജിന്റെയും സൗബിന്റെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. എന്ന് സംസാരിക്കാൻ കഴിയാത്ത കഥാപാത്രത്തെ സുരാജ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സംസാരിക്കാൻ കഴിയാത്ത ഒരാളുടെ മാനറിസം സുരാജ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. മലയാളസിനിമയിലെ നിന്നുള്ള നടന്മാരിൽ മികവുറ്റ നടന്മാരിൽ ഒരാളാണ് താനെന്ന് വീണ്ടും തെളിയിക്കുന്ന ഒരു വേഷം. സൗബിൻ റെ വേഷവും സൗബിൻ വളരെ അനായാസമായും കൈകാര്യം ചെയ്തിട്ടുണ്ട്. ഷമീറിന്റെ മാനസികസംഘർഷങ്ങൾ ഒക്കെ സൗബിൻ ഭംഗിയായി പ്രേക്ഷകനിലേക്ക് എത്തിച്ചിട്ടുണ്ട്. വളരെയധികം ഉപയോഗപ്പെടുത്താവുന്ന നടനാണ് താനെന്ന് ബാബുരാജ് ഈ ചിത്രത്തിലൂടെ ഓർമപ്പെടുത്തുന്നുണ്ട്. കൂടാതെ നായിക വേഷം ചെയ്ത വിൻസി, സുധി കോപ്പ, മാമുക്കോയ, ഇർഷാദ്, ജാഫർ ഇടുക്കി സുരഭി ലക്ഷ്മി എന്നിവരുടെ കഥാപാത്രങ്ങളും നന്നായിരുന്നു.
    ആദ്യ ചിത്രമാണെങ്കിലും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെ അതിന്റെ പ്രാധാന്യത്തോടെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എം സി ജോസഫിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കുറച്ച് ലാഖ് അനുഭവപ്പെടുന്നില്ലെങ്കിലും ക്ലൈമാക്സ് നോടനുബന്ധിച്ച് ചിത്രം വീണ്ടും ട്രാക്കിൽ കയറുകയും നല്ല രീതിയിൽ ചിത്രം അവസാനിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിജിബാൽ ഒരുക്കിയ ഗാനങ്ങൾ എല്ലാം നന്നായി തോന്നി. ആൽബിയുടെ ഛായാഗ്രഹണവും ചിത്രത്തിന് യോജിച്ച തന്നെയായിരുന്നു. നവാഗതനായ അജീഷ് പി തോമസ് ഏതാണ് ചിത്രത്തിന് രചന. ജോസഫ് വിജീഷ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
    സോഷ്യൽ മീഡിയക്ക് അമിത പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ഒരു പോസ്റ്റിന്റെ ആധികാരികത പോലും നോക്കാതെ ഷെയർ ചെയ്യുന്ന എല്ലാവർക്കും ചിന്തിക്കാവുന്ന രീതിയിലുള്ള ഒരു സിനിമയാണ് എം സി ജോസഫ് ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയിൽ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും ഉദ്ദേശശുദ്ധി ശരിയായ രീതിയിൽ പ്രേക്ഷകന് എത്തിക്കാൻ സാധിച്ച ചിത്രം.

    ആകെത്തുക

    സിനിമയോട് ചേർന്ന് നിൽക്കുന്ന ന ർമ്മങ്ങളും സിനിമ കഴിയുമ്പോൾ നമ്മുടെ മനസ്സിൽ ഒരു ചെറിയ സന്തോഷം നൽകുന്നതുമായ സംഭവബഹുലമായ കഥ ഒന്നുമില്ലാത്ത ഒരു കൊച്ചു സിനിമ.(തമാശ പോലുള്ള ചിത്രങ്ങൾ കൊള്ളാവുന്ന ചിത്രങ്ങൾ ആണെന്ന അഭിപ്രായം ഉള്ളവർക്ക് തീർച്ചയായും കാണാവുന്ന ചിത്രം)

    റേറ്റിംഗ്
    3/5

    ബോക്സ് ഓഫീസ്
    ശരാശരി വിജയം ആകേണ്ടതാണ്







    സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം സാന്ദർഭികമായി വിരിയുന്ന നർമത്തിന്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകനെ പിടിച്ചിരുത്താനായി എന്നതാണ് 'വികൃതി'യുടെ വിജയം. നമ്മൾ നിസാരമെന്ന് കരുതി ചെയ്യുന്ന ഒരു വികൃതി എങ്ങനെ പലരുടെയും ജീവിതത്തെ ബാധിക്കുന്ന വൈകൃതമായി മാറുന്നെന്ന ബോധ്യത്തോടെയല്ലാതെ ഒരു പ്രേക്ഷകനും ഈ ചിത്രം കണ്ട് തിയറ്റർ വിട്ടിറങ്ങാനാകുമെന്ന് തോന്നുന്നില്ല.

    Sent from my SM-M205F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,201

    Default

    Innu randu film kando..? Thanks for the review..

  4. #3

    Default

    Quote Originally Posted by Celebrity View Post
    Innu randu film kando..? Thanks for the review..
    Yes🤓

    Sent from my SM-M205F using Tapatalk

  5. #4
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Thanks, but jelikett il mungi pokuvoo nn doubt ann.

  6. #5

    Default

    Quote Originally Posted by rinshad View Post
    Thanks, but jelikett il mungi pokuvoo nn doubt ann.
    ഡൗട്ട് വേണ്ട പൂർണമായും മുങ്ങി പോകാനാണ് സാധ്യത

    Sent from my SM-M205F using Tapatalk
    Last edited by Bhasker; 10-05-2019 at 05:26 AM.

  7. #6

    Default

    ജെല്ല്ലിക്കെട്ടിൽ മുങ്ങി പോകില്ല , ഇന്നലെ ജെല്ലിക്കെട്ട് കണ്ടു , വെറുതെ oru സിനിമ , ആർക്കും ഇഷ്ടായില്ല ,മാക്സിമം 1weak, ഫാമിലി ഒന്നും കേറില്ല

    Sent from my vivo 1727 using Tapatalk

  8. #7

    Default

    thankyou bhasker

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks ........
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  10. #9

    Default

    Quote Originally Posted by raj3333 View Post
    ജെല്ല്ലിക്കെട്ടിൽ മുങ്ങി പോകില്ല , ഇന്നലെ ജെല്ലിക്കെട്ട് കണ്ടു , വെറുതെ oru സിനിമ , ആർക്കും ഇഷ്ടായില്ല ,മാക്സിമം 1weak, ഫാമിലി ഒന്നും കേറില്ല

    Sent from my vivo 1727 using Tapatalk
    ഈ ആഴ്ച യൂത്ത് മുഴുവൻ ജല്ലിക്കെട്ടിനു കേറും... അടുത്ത ആഴ്ച വേറെയും പടങ്ങൾ റിലീസ് ആകും.. തിയേറ്ററിൽ ഹോൾഡ് ചെയ്യാൻ ബുദ്ധിമുട്ടാകും.. പിന്നെ എല്ലാത്തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന സിനിമയുമല്ല...

    Sent from my SM-M205F using Tapatalk

  11. #10
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks bhasker .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •