Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ജല്ലിക്കെട്ട് - റിവ്യൂ

  1. #1

    Default ജല്ലിക്കെട്ട് - റിവ്യൂ


    മലയാള സിനിമയിലെ വളരെ പ്രതീക്ഷയുള്ള പുതുമ നിറഞ്ഞതും പരീക്ഷണ ചിത്രങ്ങളും എടുത്തു പ്രേക്ഷക അംഗീകാരം നേടിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. വിദേശ മേളകളിൽ വിദേശികളുടെ അടക്കം വലിയ അംഗീകാരം ലഭിച്ച ചിത്രമെന്ന നിലയ്ക്കും, ഗംഭീരം ദൃശ്യവിരുന്ന് ആയിരിക്കും ചിത്രം എന്ന ടീസർ നൽകിയപ്രതീക്ഷയിലും ആണ് ജെല്ലിക്കെട്ടിന് കയറിയത്.
    കാലൻ വർക്കി എന്ന കശാപ്പുകാരൻ കശാപ്പ് ചെയ്യുന്നതിന് കൊണ്ടുവരുന്ന പോത്ത് കശാപ്പു ചെയ്യുന്നതിനിടയിൽ രക്ഷപ്പെട്ട
    ഗ്രാമത്തിൽ ഇറങ്ങുന്നതും അത് വിറളി പിടിച്ച് നാട്ടുകാർക്ക് ഭീതി ഉണ്ടാക്കുന്നതും ആ പോത്തിനെ പിടിക്കാൻ നാട്ടുകാർ നടത്തുന്ന ശ്രമമാണ് ചിത്രത്തിലെ പ്രമേയം
    ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബു എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു അഭിനയപ്രാധാന്യമുള്ള ചിത്രമായിരുന്നില്ല എന്നതുകൊണ്ട് വലിയ അഭിനയമുഹൂർത്തങ്ങൾ ഒന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ലിജോ ജോസ് പല്ലിശ്ശേരിയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് ഇതിൽ അഭിനയിച്ച പുതുമുഖങ്ങളും അത്ര മികച്ച പ്രകടനങ്ങൾ ആയി തോന്നിയില്ല. പ്രധാന സ്ത്രീ സ്ത്രീ കഥാപാത്രമായ ശാന്തി ബാലചന്ദ്രനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുള്ള കഥാ പാത്രം ആയിരുന്നില്ല.
    ജെല്ലിക്കെട്ട് ഒരു സംവിധായകന്റെ സിനിമയാണ്. ലിജോ ജോസ് പല്ലിശ്ശേരി അത് മനോഹരമായി നിർവഹിച്ചിട്ടുണ്ട്. അതിൽ ലിജോ ജോസ് പല്ലിശ്ശേരിയെ ഏറ്റവും സഹായകരമാ യിരിക്കുന്നത്
    ഗിരീഷ് ഗംഗാധരൻ ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ സംഗീതം പശ്ചാത്തലസംഗീതവും ആണ്. സിനിമയിലെ രാത്രികാല സീനുകളും അതിന്റെ ഫ്രെയിമുകളും അതിന്റെ പശ്ചാത്തലസംഗീതവും ഒരു വേറിട്ട അനുഭവമായിരുന്നു.
    ഒരു വിഷയത്തെ കേന്ദ്രീകരിച്ച് കൊണ്ടുപോകുന്ന സിനിമ അധികം നീളമില്ലാത്ത കൊണ്ടുതന്നെ ലാഗ് ഒരിക്കലും ഫീൽ ചെയ്യുന്നില്ല . ചിത്രത്തിലെ ക്ലൈമാക്സും അത്യാവശ്യം നന്നായിത്തന്നെ വന്നിട്ടുണ്ട്.
    ചിരിക്കാൻ വേണ്ടി ഒരുക്കിയ കുറച്ച് രംഗങ്ങൾ കുറച്ച് ഫോഴ്സ്ഡ് ആയി തോന്നി. പുതുമുഖ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കുറച്ച് ശ്രദ്ധ കൂടി നൽ കി യിരുന്നെങ്കിൽ ചിത്രം കുറച്ചുകൂടി ഒരു നല്ല അനുഭവം സമ്മാനിക്കുമായിരുന്നു.

    ആകെത്തുക

    അമിത പ്രതീക്ഷയുമായി കയറിയതിനാൽ ഒരു പൂർണ്ണ തൃപ്തി തന്ന സിനിമയായി മാറിയില്ല ജ ല്ലിക്കെട്ട്. എന്നിരുന്നാലും ലിജോ ജോസ് പല്ലിശ്ശേരി ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നതിൽ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്. അത്തരം സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് തീർച്ചയായിട്ടും ഇഷ്ടമാകുന്ന സിനിമ തന്നെയായിരിക്കും . അതുപോലെ സാധാരണ സിനിമാപ്രേക്ഷകർക്ക് രസിക്കാൻ അധികമില്ലാത്ത സിനിമയും.

    റേറ്റിംഗ്
    3/5

    ബോക്സ് ഓഫീസ്

    ആദ്യ ദിവസങ്ങളിലെ കളക്ഷൻ കഴിഞ്ഞാൽ ഓഫീസിൽ അധികം ചലനമുണ്ടാക്കാൻ സാധ്യതയില്ല.

    Sent from my SM-M205F using Tapatalk
    Last edited by Bhasker; 10-04-2019 at 02:24 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks..
    Appol Ee.ma.you level onnum varilla alle

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    thanks bhaskar ...........

  5. #4

    Default

    Quote Originally Posted by Raja Sha View Post
    Thanks..
    Appol Ee.ma.you level onnum varilla alle
    എനിക്ക് ഈ മ യു ആണ് കൂടുതൽ ഇഷ്ടമായത്

    Sent from my SM-M205F using Tapatalk

  6. #5

    Default

    Thanks....
    Mute aakkiyittundo.....???

    blur aakkukayo മറ്റോ undo?

  7. #6

    Default

    Quote Originally Posted by Joseph James View Post
    Thanks....
    Mute aakkiyittundo.....???

    blur aakkukayo മറ്റോ undo?
    അങ്ങിനെ സീനുകൾ കുറവാണ്

    Sent from my SM-M205F using Tapatalk

  8. Likes Joseph James liked this post
  9. #7
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Cannabalism vallom padathilundo?

    Sent from my SM-M205F using Tapatalk

  10. #8
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,146

    Default

    Thanks for the review...

  11. #9

    Default

    Quote Originally Posted by twist369 View Post
    Cannabalism vallom padathilundo?

    Sent from my SM-M205F using Tapatalk
    Cannibalism undu.. ennalum athra violent aayittilla...

    Sent from my SM-M205F using Tapatalk

  12. #10

    Default

    Good review

    Sent from my Redmi Note 4 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •