വെള്ളിമൂങ്ങ സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബിജുമേനോൻ ജിബു ജേക്കബ് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി.

മനോഹരൻ നാട്ടുകാർക്ക് എല്ലാവർക്കും പ്രിയപ്പെട്ട ഒരു ബ്രോക്കറും ആണ്. ആ നാട്ടിലെ എല്ലാ കല്യാണങ്ങളും നടത്തുന്നത് മനോഹരനാണ്. മനോഹരനെ ചെറുപ്പ കാലത്ത് നടന്ന ചില സംഭവങ്ങൾ കൊണ്ട് എല്ലാ പ്രേമ പ്രേമ വിവാഹങ്ങളെ എതിർക്കുകയും ചെയ്യുന്ന ആളാണ്.ആ നാട്ടിലെ എല്ലാ എല്ലാ പെൺകുട്ടികളുടെയും വിവാഹം വളരെ ഉത്തരവാദിത്തത്തോടെ നടത്തിക്കൊടുക്കുകയും ചെയ്യുന്ന ഇപ്പോൾ മനോഹരനാണ്. മനോഹരി നിന് കൂട്ടായി എപ്പോഴും കുഞ്ഞാറ്റ എന്ന സുഹൃത്തുണ്ട്.ആ മനോഹരമായ തന്റെ ഏറ്റവും വേണ്ടപ്പെട്ട മാഷിന്റെ പേരക്കുട്ടിയുടെ വിവാഹം നടത്താമെന്ന് ഏൽക്കുകയും പ്രേമ വിവാഹങ്ങളെ എതിർക്കുന്ന മനോഹരന് ഒരു പ്രത്യേക സാഹചര്യത്തിൽ അവളുടെ പ്രേമ വിവാഹം നടത്തി കൊടുക്കേണ്ട സാഹചര്യം വരുകയും, ആ സാഹചര്യം മറികടക്കാൻ മനോഹരൻ ശ്രമിക്കുന്നതുമാണ് പ്രമേയം.

ബിജു മേനോൻ മനോഹരൻ എന്ന കഥാപാത്രം അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ നർമ രംഗങ്ങൾ വെള്ളിമൂങ്ങ പോലെയൊന്നും പെർഫോം ചെയ്യാവുന്ന തരത്തിൽ ചിത്രത്തിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് അത്ര ഏശിയുമില്ല . മനോജ് ഗിന്നസിന് മെച്ചപ്പെട്ട റോളാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. അദ്ദേഹം വൃത്തിയായി ചെയ്തിട്ടുമുണ്ട്. അനശ്വര രാജന്റെ കഥാപാത്രം വളരെ പ്രായം കുറവ് ഫീൽ ചെയ്യുന്നുണ്ട്.കുറച്ചു കൂടി പ്രായമുള്ള ഒരു നടിയെ കൊണ്ട് ആ വേഷം ചെയ്യിപ്പിച്ച ഇരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു. സർജുവാന ഖാലിദിന്റെ വേഷവും ഒരു മിസ്സ് കാസ്റ്റ് ആയി തോന്നി വിജയരാഘവൻ, അജു വർഗീസ്, പോളി വിൽസൺ, ശ്രീ ലക്ഷ്മി, സ്നേഹ ബാബു. എന്നിവരാണ് മറ്റു താരങ്ങൾ.
ജിബു ജേക്കബ് തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് മുഴുവനായിട്ട് ഒരു കൈയടക്കം കാണിക്കുവാൻ സാധിച്ചിട്ടില്ല.ക്യൂൻ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ഷാ രിസ് ജെബിന്റെ രചനയും ശരാശരി നിലവാരം പുലർത്തുന്നതായിരുന്നു. അവിടെ ഇടങ്ങളിലായി കുറച്ച് തമാശകൾ ഒക്കെ ഉണ്ടെങ്കിലും പൂർണ്ണമായും ഒരു എന്റർടൈനർ നിലവാരത്തിലേക്ക് ചിത്രം എത്തിയില്ല.
രണ്ടാംപകുതിയെ അപേക്ഷിച്ച് ആദ്യപകുതി കുറച്ചുകൂടി കണ്ടിരിക്കാവുന്ന ഒന്നായിരുന്നു. രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം പൂർണമായും സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും കൈവിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. ക്ലൈമാക്സിലും പുതുമ ഒന്നും കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചിട്ടില്ല

ആകെത്തുക

അസഹനീയമായ സിനിമ ഒന്നുമല്ലെങ്കിലും കഥയുടെയും തിരക്കഥയുടെയും ബലമില്ലായ്മ കൊണ്ട് ഒരു ശരാശരി നിലവാരംമാത്രം പുലർത്തുന്ന ചിത്രം

റേറ്റിംഗ്
2.25/5

ബോക്സ് ഓഫീസ്

പൂജ അവധി ദിവസങ്ങൾ ഉള്ളതിനാൽ ശരാശരി വിജയം ആയേക്കാം

Sent from my SM-M205F using Tapatalk