Results 1 to 3 of 3

Thread: ജെല്ലിക്കെട്ട്: ljp ദൃശ്യവിസ്മയം വീണ്ടും!

Threaded View

  1. #1

    Default ജെല്ലിക്കെട്ട്: ljp ദൃശ്യവിസ്മയം വീണ്ടും!

    ജെല്ലിക്കെട്ട്.

    വന്യതയോടെ പായുന്ന ഒരു നാൽക്കാലി മൃഗത്തിന്റെ പുറകെ , അതിനെ പിടിച്ചു കെട്ടാൻ, കുറെ ഇരുകാലി മൃഗങ്ങൾ അതിലും വന്യതയോടെ ഓടുന്ന രസകരവും വിസ്മയകരവുമായ ഷോട്ടുകൾ ആണ് ആദി മധ്യാന്തം.. ഒടുവിൽ പൊത്തേതു് മനുഷ്യർ ഏതു എന്നു തിരിച്ചറിയാൻ പറ്റാത്ത ഇടത്തു പ്രതീകാത്മകമായി അന്ത്യവും.
    കഥയും കഥാപാത്രങ്ങളും ഒന്നുമല്ല, അനുപമമായ ദൃശ്യ ശ്രവ്യ സാന്നിവേശ ചാരുത ഉണ്ടാക്കുന്ന ചിന്തോദ്ദീപകമായ ഒറിജിനൽ എന്നു തോന്നിപ്പിക്കുന്ന ഒരു ഭാവനാ വൈകാരിക തലം ഒരുക്കുന്നതിലാണ് സിനിമയുടെ മികവ് എന്നു ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ വീണ്ടും അടിവരയിട്ടു നമ്മെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു സിനിമ.
    ഈ.മ.യൗ പോലെ ഒരു വൈകാരികവിക്ഷോഭം ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും അതിനേക്കാൾ വിസ്മയവും പ്രതീകങ്ങൾ കൊണ്ടു (ക്ലൈമാക്സ് ഒക്കെ അല്പം അതിഭാവുകത്വം കൂടിപ്പോയെങ്കിലും) ഒരുപാട് ചിന്തകളും ഉണർത്തുന്നുണ്ട് ജെല്ലിക്കെട്ട്.
    നായകൻ, city of god, ആമേൻ, അങ്കമാലി, ഈ.മ.യൗ, ഇപ്പോൾ ജെല്ലിക്കെട്ട്...
    പരസ്പര ബന്ധമില്ലാത്ത ക്രാഫ്റ്റ് കാഴ്ചവെച്ചു, ഓരോന്നു പുതുതായി ഇറങ്ങുമ്പോളും ഇതാണ് തന്റെ masterpiece എന്നു പറയിക്കുന്ന ലിജോ ജോസിന്റെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു.
    അദ്ദേഹം മലയാള സിനിമയെ ലോകസിനിമയ്ക്കു മുന്നിലേക്ക് പിടിച്ചു നിർത്താൻ കഴിവുള്ള ഒരാളാണെന്നു തെളിയിച്ചു കഴിഞ്ഞു.
    (വട്ടടിപ്പിച്ച ഡബിൾ ബാരൽ പോലും creativity കൂടിയ ഒരു സംവിധായകന്റെ ഒരു തല തിരിഞ്ഞ വികൃതിയായി തോന്നിയിരുന്നു)

    My Rating : 4.25/5

    വാൽക്കഷ്ണം. ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ അദ്ദേഹം ഒരു മമ്മൂട്ടി ഫിലിം ചയ്തു കാണാൻ ആഗ്രഹിക്കുന്നു.
    ഇതു വരെ കാണാത്ത ഒരു മമ്മൂട്ടിയെ കാണിച്ചു തന്നു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പുള്ളിക്ക് കഴിയും എന്നുറപ്പാണ്.
    Last edited by Raja Sha; 10-05-2019 at 09:45 PM.

  2. Sponsored Links ::::::::::::::::::::Remove adverts

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •