Results 1 to 6 of 6

Thread: Jallikattu-Uff......... !!!!!

 1. #1

  Default Jallikattu-Uff......... !!!!!


  നായകൻ വരധനിലെ കഥകളിക്കാരന് തോക്കു കയ്യിൽ കൊടുത്തു ആടിയ രണധീരവീര രൗദ്ര ആട്ടം എന്നിലെ സിനിമാസ്വാദകന് പുത്തൻ അനുഭവമായിരുന്നു. അല്ലറ ചില്ലറ ക്യാമറ ഷെയ്ക്കിങ് ആസ്വാദനത്തിനു വിലങ്ങുതടിയായി മാറിയെങ്കിൽ പോലും City Of God സംവിധായകനിൽ പ്രതീക്ഷ കൂട്ടി.

  കോഴിക്കോട് കൈരളി തിയേറ്ററിൽ ആമേൻ ക്ലൈമാക്സ്* സീനിൽ പ്രശാന്ത് പിള്ളയുടെ "ആത്മാവിൻ" പശ്ചാത്തലസംഗീതം വരുമ്പോ കണ്ണുതള്ളി വണ്ടർ അടിച്ചിരുന്നു.

  ഉത്രാടദിനത്തിൽ ആദ്യഷോക്ക് Comic
  Book വായിക്കുന്ന പോലെ സിനിമ കാണാൻ സാധിക്കാത്തതുകൊണ്ടു Double Barrel ഇഷ്ടപെട്ടില്ല. അങ്കമാലിയിലെ കാഴ്ചകൾ അത്രയേറെ മികച്ചതായി തോന്നിയില്ല. (അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം ).

  ഈ മാ യൗ. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ഈ സിനിമ. കടലിരമ്പുന്നതും, ബൾബ് ഫ്യൂസ് ആകുന്നതും കാറ്റും പേമാരിയും മരണത്തിന്റെ ഭീതിയിലേക്കും നമ്മളെ വിളിച്ചുകൊണ്ടു പോയ ഫീലാണ് ലിജോജോസ് തന്നത്.all time favourite ലിസ്റ്റിൽ ഈ സിനിമയുണ്ട്.

  Jallikattu -4.5/5

  നായകൻ മനുഷ്യനെന്ന മൃഗം,
  വില്ലൻ മനുഷ്യൻ എന്ന പോത്തു.

  മറ്റു ജീവികളെ അപേക്ഷിച്ചു മനുഷ്യനെ വേർതിരിക്കുന്നതും മികവുറ്റതാക്കുന്നതും വിവേചനബുദ്ധിയുടെ പേരിലാണെന്നൊക്കെ പറയപ്പെടുന്നു. ഇരുകാലികൾ നാൽക്കാലികളെ പോലെ പ്രവർത്തിക്കുന്ന ഈ കാലഘട്ടത്തിലാണ് S. ഹരീഷിൻറെ Maoist നോവലിലെ പ്രധാന കഥാപാത്രം പോത്തിന്റെ പ്രസക്തി.

  സിനിമ തുടങ്ങുന്നത് മലയോരഗ്രാമത്തിലെ പ്രഭാതം തൊട്ടാണ്. ഒരുപാടു കഥാപാത്രങ്ങളെ സംവിധായകൻ മിന്നൽ വേഗത്തിൽ പരിചയപ്പെടുത്തി നേരെ കാര്യത്തിലേക്ക് കടക്കുന്നു. അക്രമാസക്തനായ പോത്ത് ഗ്രാമത്തെ മൊത്തം വലക്കുന്ന സാഹചര്യത്തിലും മനുഷ്യൻ എന്ന വല്യ പോത്തിനെ കുറിച്ചാണ് സംവിധായകൻ പരാമർശിക്കുന്നത്. നിങ്ങളൊരുപക്ഷേ പോത്തിനെ മാത്രം സസൂക്ഷമായി വീക്ഷിച്ചാൽ ഒന്നും തോന്നില്ല.

  മേല്കോയ്മയും മാംസനിബിഡമായ ശരീരത്തിനോടുള്ള ആസക്തിയും വർധിച്ച സദാചാര കൊഴുപ്പും സിനിമയിലെ ആൺകഥാപാത്രങ്ങൾക്കു ഉണ്ടെന്നു കാണിക്കുമ്പോൾ ഒന്നാന്തരം പോത്തുകളാണ് ഇവരെന്നൂടെ സംവിധായകൻ അടിവരയിടുന്നു.

  അച്ഛൻ മകളുടെ മുമ്പിൽ സദാചാരവാദിയാകുമ്പോൾ ഇരുട്ടിന്റെ മറവിൽ അതു തരിപ്പണമാകുന്ന കാഴ്ചയും തലകുനിക്കുന്ന മനുഷ്യനെന്ന പോത്തിന്റെ നികൃഷ്ട സ്വഭാവത്തെയും കാണിച്ചുതരുന്നു.

  ബലിഷ്ടമായ കൈകൊണ്ടു ആൺ പെണ്ണിനെ കീഴ്പെടുത്തുന്ന ഒരു സീനിൽ പോത്തു അമറുന്നതു കേൾക്കാം. കാമാസക്തിയിൽ പുരുഷൻ എന്ന പോത്തിന് വഴങ്ങികൊടുക്കുന്ന സ്ത്രീ എന്ന പോത്തിനേയും എഴുത്തുകാരനും സംവിധായകനും വെറുതെവിടുന്നില്ലാന്നുള്ളത് ശ്രദ്ധേയമാണ്.

  രാത്രി എമർജൻസി ഡ്യൂട്ടിക്ക് ഇറങ്ങിയ പോലീസുകാരനെ വിളിച്ചു ശല്യം ചെയ്യുന്ന ഭാര്യയോട് "നീ വീട്ടിൽ പോടി പോത്തേ"എന്നു പറയുന്നതിൽ സാഹചര്യമറിയാതെ മനുഷ്യന്റെ ഇടപെടലുകൾകൂടി പറഞ്ഞുപോവുന്നുണ്ട്.

  അക്രമാസക്തനായി പോത്ത് ഗ്രാമത്തിൽ കൃഷിക്കും മനുഷ്യനും ആപത്തു വരുത്തുമ്പോഴും മനുഷ്യൻ അവരവരുടെ അമർഷം തീർക്കാനും പക വീട്ടാനും പോരടിക്കുന്നു.

  യുദ്ധക്കളത്തിൽ പോത്തിനെ കീഴ്പെടുത്തുമ്പോഴും അവകാശങ്ങൾക്കു വേണ്ടി, അധികാരങ്ങൾക്കു വേണ്ടി ആർത്തിപൂണ്ട മനുഷ്യൻ തീപ്പന്തമേറി ചോരക്കളം തീർക്കുന്നു.

  "Darwin's Theory Of Evolution" സിനിമയുടെ ഭീതി നിരത്തിയ അവസാനഭാഗങ്ങളിൽ പറഞ്ഞുപോകുന്നുണ്ട്.

  ലിജോ ജോസ് എന്ന സംവിധായകന്റെ ചിന്തകൾക്ക് അന്ത്യമില്ല..വിഷനു പരിമിതികളില്ല. 🙏

  ഗിരീഷ് ഗംഗാധരന്റെ Cinematography എങ്ങനെയാണു എന്നെ ആ ഗ്രാമത്തിൽ കൊണ്ടെത്തിച്ചത്? അറിയില്ല..

  പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ആ ഭീതിയിലേക്ക് എങ്ങനാണ് കാണികളെ കൊണ്ടെത്തിച്ചത്?

  S. ഹരീഷ് എത്ര തവണയാണ് മനുഷ്യനെന്ന പോത്തിന്റെ ചെകിടത്തു അടിച്ചത്.?

  ഏറ്റവും രുചിയുള്ള മാംസം മനുഷ്യന്റെയെന്നു പറയുന്നുണ്ട് സിനിമ. ഉപ്പുമുളകു മസാല ഇത്യാദി പ്രയോഗങ്ങൾ ഇല്ലാതെ തന്നെ ആ മാംസത്തിനു വേണ്ടിയുള്ള കടിപിടിയും വരുംകാലങ്ങളിൽ സംഭവിച്ചേക്കാം.

  *ലിജോജോസ് മലയാളിയുടെ ഇന്നത്തെ James Cameron, Steven Spielberg Christopher Nolen ഇവരാരൊക്കെയോ ആണു.

  ഓസ്കാറിന്റെ പടി അദ്ദേഹം നടന്നു കയറട്ടെ.. നെഞ്ചും വിരിച്ചു അയാൾ പറയട്ടെ.

  "നമ്മ പേസ കൂടാത്.. നമ്മ പടം താൻ പേസണം "എന്നു..

  കെ .ജി ജോർജും ഭരതനും പപ്പേട്ടനുമൊക്കെ തൊട്ടാൽ പൊള്ളുന്ന വിഷയമിട്ട് മലയാളിയെ ഭ്രമിപ്പിച്ച പോലെ ഇനിയും ഇനിയും ലിജോജോസ് പെല്ലിശ്ശേരി നമ്മളെ വിസ്മയിപ്പിക്കട്ടെ..

  ജെല്ലിക്കെട്ട് ആകെ മൊത്തത്തിൽ ഒരു സിനിമാപ്രാന്തനു കന്നിപൂരത്തിന് പോയ കുട്ടീടെ സന്തോഷം സമ്മാനിക്കും 🤩 വീണ്ടും ഒരു തവണ കൂടി ഈ സിനിമക്ക് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിക്കും 🤩

  Must Watch From Theater.

  Theater:Mukkam Peecee
  11 AM Show
  Almost Full

 2. Likes kandahassan, ikka, jumail pala, yathra liked this post
 3. Sponsored Links ::::::::::::::::::::Remove adverts
 4. #2

  Default

  Thanks good review... Tamil ozhivakkamayirunnu...
  Ellavarkkum Nanni...

 5. #3
  FK Bilal yathra's Avatar
  Join Date
  Dec 2013
  Location
  clt
  Posts
  18,397

  Default

  Thanks for the review
  MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

 6. #4
  FK Citizen jumail pala's Avatar
  Join Date
  Feb 2012
  Location
  Al ain..
  Posts
  7,024

  Default

  kidu ezyuthu...uae release akumpol kanunum scene ok cut cheyumo entho

 7. #5

  Default

  Great review....

 8. #6

  Default

  Ee nattile best theater aaya balussery sandhyail padam illa!! Calicutil evdem sandhyene vellunna theaterum illa

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •