Originally Posted by
vipi
ആഷിക് അബു-റിമ കല്ലിങ്കല്‍* ടീമിന്*റെ പുതിയ ചിത്രം ഉപേക്ഷിച്ചു
ഒപിഎം പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* ആഷിക് അബു റിമ കല്ലിങ്കല്‍* ടീം നിര്*മ്മിക്കാനിരുന്ന ടോവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഉപേക്ഷിച്ചു.എന്നാല്‍* അതേ ചിത്രം ചില മാറ്റങ്ങളോടെ ആഷിക് ഉസ്മാന്റെ നിര്*മ്മാണത്തിലൂടെ പ്രേക്ഷകര്‍*ക്ക് മുന്നിലെത്തും. മുഹ്സിന്* പരാരി സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഖാലിദ് റഹ്മാന്* സംവിധാനം ചെയ്തു ആഷിക് ഉസ്മാന്റെ നിര്*മ്മാണത്തില്* പുതിയ സിനിമയായി പ്രേക്ഷകര്‍*ക്ക് മുന്നിലെത്തും. മുഹ്സിന്* പരാരിയും അഷ്*റഫ്* ഹംസയും ചേര്*ന്ന് രചന നിര്*വഹിക്കുന്ന ചിത്രത്തില്‍* മറ്റൊരു മാറ്റം കൂടിയുണ്ടാകും സൗബിന്* ഷാഹിറിനു പകരം ഷറഫുദീന്‍* ടോവിനോയ്ക്കൊപ്പമുള്ള വേഷം ചെയ്യും.
കഴിഞ്ഞ വര്*ഷം ഒക്ടോബറില്‍* പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പുതിയ രീതിയിലേക്ക് മാറിയിരിക്കുന്നത്.സെന്‍*ട്രല്* പിക്ചേഴ്സ് വിതരണത്തിനെടുത്തിരിക്കുന്ന ചിത്രം 2020 സെപ്റ്റംബര്‍* റിലീസായി പ്രദര്*ശനത്തിനെത്തും. റെക്സ് വിജയന്* ഷഹബാസ് അമന്* എന്നിവര്‍* ചേര്*ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. പശ്ചാത്തല സംഗീതം സുശിന്‍* ശ്യാം നിര്*വഹിക്കും. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യും.
Saw this post online...
Sent from my LG-K420 using Tapatalk