manju warrier heroine ..............
അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.
ഈ ചിത്രത്തിന് പിന്നാലെ സൂപ്പര്‍*സ്റ്റാര്‍* രജനീകാന്തിന്റെ നായികയാവാന്‍* ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍* എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് താരത്തെ പരിഗണിക്കുന്നത്.
എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍* പിക്ചേഴ്സ് വീണ്ടും രജനിയുമായി കൈകോര്*ക്കുന്ന പുതിയ ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല.
വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'അസുരൻ' എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.