തെറി മെർസൽ എന്ന സിനിമകൾക്ക് ശേഷം അറ്*ലീ - വിജയ് കൂട്ടുകെട്ടിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് ബീഗിൾ. ഫുട്ബോൾ പ്രേമയം ചിത്രമായതുകൊണ്ടാണ് വിജയ് ആരാധകൻ അല്ലാഞ്ഞിട്ടു പോലും ബിജിലിന് ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ തീർത്തും നിരാശപ്പെടുത്തിയ സിനിമ അനുഭവം ആണ് ബീഗിൾ.

എന്ത് ധൈര്യത്തിലാണ് ഇത്തരം ഒരു സിനിമ അറ്*ലീ എടുത്തത് എന്നറിയില്ല...ലഗാൻ, ചക് ഡി ഇന്ത്യ, പോലെയുള്ള നിലവാരമുള്ള സ്പോർട്സ് ചിത്രങ്ങൾ കണ്ട പ്രേക്ഷകരുടെ അടുത്തേക്ക് ആണ് വെറും തട്ടി കൂട്ട് തിരക്കഥയയുമായി അറ്*ലീ ബീഗിൾ കൊണ്ട് വന്നത്. വിജയിനെ പോലെ വാണിജ്യ മൂല്യമുള്ള ഒരു നടനെ കാസറ്റ് ചെയ്യുമ്പോൾ, മിനിമം ഒരു ഫുട്ബോൾ മാച്ച് എങ്കിലും അറ്*ലീ കാണണം ആയിരിന്നു. ഫുട്ബോളിനെ പറ്റി യാതൊരു ധാരണയുമില്ലാതെ ഫുട്ബോൾ പടം എടുത്താൽ ബീഗിൾ ആകും എന്ന് ചുരുക്കം.. പ്ലോട്ടിനെ പറ്റി കാര്യമായി ഒന്നും പറയുന്നില്ല...ഒന്നും പറയാനും ഇല്ല..! പ്രതികാരം മുതൽ ചക് ഡി ഇന്ത്യ വരെ അല്പം മെലോഡ്രാമ കലർത്തി അറ്*ലീ ചെയ്തിട്ടുണ്ട്.
എഡിറ്റിംഗ് ടേബിളിൽ വല്യ പണി ഒന്നും ഇല്ല എന്ന് തോന്നുന്നു. ൩ മണിക്കൂർ നീളുന്ന ചിത്രത്തിൽ അനാവശ്യമായാ ഒരുപാട് സെനുകൾ ഉണ്ട്..ഉദാഹരണത്തിന് വിജയ്-നയൻ*താര കോംബോ സെക്യുഎൻസ് അത്യാവശം നല്ല രീതിയിൽ വെറുപ്പിച്ചിട്ടുണ്ട്...പലയിടത്തും ഓവർ മെലോഡ്രാമയും വിജയ്*യുടെ ചില മാനറിസംസ് കുത്തി തിരുകിയ അനുഭവം...ടെക്*നിക്കലി അത്ര മികച്ച പ്രോഡക്റ്റ് ആയി തോന്നിയില്ല..
200 കോടി മുടക്കി നിങ്ങൾ ഒരു സിനിമ എടുക്കുമ്പോൾ അറ്റ്ലീസ്റ്റ് ഒരു 100CR എങ്കിലും റിഫ്ലക്ട് ചെയ്യണം സ്*ക്രീനിൽ..ശരാശരിയിലും തന്ന നിലവാരം പുലർത്തിയ വഫ്സ് പലയിടത്തും ആസ്വാദനത്തെ പിന്നോട്ട് വലിക്കുന്നുണ്ട്..ഇതിന്റെ കൂടെ ഫുട്ബോൾ എന്ന് പറഞ്ഞു കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കൂടെ ആകുമ്പോൾ ഒന്നും പറയാനില്ല.

ആർ റഹ്മാന്റെ മ്യൂസിക് കൊള്ളാം...ചിത്രത്തിൽ പ്രേത്യകിച്ചും റോയപ്പൻ ക്യാരക്ടർ കളർ പാലറ്റും കൊള്ളാം. ആകെ ഈ സിനിമയിൽ ഇഷ്ടപെട്ടത്.അതൊഴിച്ചാൽ പൂർണ നിരാശ.!

2/5
BELOW AVERAGE

ആകെ ഒരു പ്രതീക്ഷ നിങ്ങളിൽ ആയിരിന്നു അറ്*ലീ അണ്ണാ...SRK അവസ്ഥ എന്താകുമോ എന്തോ. [IMG]https://***************/styles/default/xenforo/smilies/vandivittu.gif[/IMG]