Sponsored Links ::::::::::::::::::::Remove adverts | |
ഫിലിം യൂണിറ്റിലെ നാലുപേർക്ക് കോവിഡ്; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’നിർത്തിവെച്ചു
JO|
September 22, 2020
Advertisement
മമ്മൂട്ടി നായകനായി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റിന്റെ ചിത്രീകരണം നിർത്തിവെച്ചു.
ഫിലിം യൂണിറ്റിലെ ചിലര്‍*ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍*ന്ന് സിനിമയുടെ ചിത്രീകരണം നിര്*ത്തി വെയ്ക്കുകയായിരുന്നു. ഫൈറ്റ്മാസ്റ്റേഴ്*സ് അടക്കമുള്ളവര്‍*ക്ക് ചെന്നൈയില്‍* വെച്ചും സാങ്കേതിക പ്രവര്*ത്തരും യൂണിറ്റംഗങ്ങള്‍* അടക്കമുള്ളവ*ർക്ക് എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളില്‍* വെച്ചും പിസിആര്‍* ടെസ്റ്റ് നടത്തിയിരുന്നു. ശേഷം ഇവർ എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കുട്ടിക്കാനത്തേയ്ക്ക് പുറപ്പെടാന്‍* ഒരുങ്ങുമ്പോഴാണ് കൂട്ടത്തില്‍* നാലുപേര്‍*ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍* 29- ലേയ്ക്ക് റീഷെഡ്യൂള്‍* ചെയ്*തിട്ടുണ്ട്. ആദ്യഘട്ടം എറണാകുളത്ത് ആരംഭിക്കും. തുടര്‍*ന്ന് കുട്ടിക്കാനത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
ദീപു പ്രദീപ്, ശ്യാം മേനോന്* എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്*, വി.എന്‍* ബാബു എന്നിവര്‍* ചേര്*ന്നാണ് ഈ ക്രൈം ത്രില്ലറിന്റെ നിർമ്മാണം.
Manju warrier @priest location - kuttikaanam