Results 1 to 5 of 5

Thread: Moothon-Classic!

  1. #1

    Default Moothon-Classic!


    Moothon

    Theater:Feroke Mallika
    7PM Show


    (4/5)

    മലയാള സിനിമ കൂടുവിട്ടു കൂടുമാറി പറന്നുയരുന്നു. പ്രേക്ഷകരുടെയും സംവിധായകരുടെയും വാശിയിൽ അടങ്ങി ഒതുങ്ങി കിടന്നിരുന്ന ക്ലിഷേ സിനിമ പാക്കേജുകൾക്ക് ഒരു പരിതിവരെ മാറ്റം വന്നു കഴിഞ്ഞിരിക്കുന്നു. പുതുതലമുറയിലെ നട്ടെല്ലുള്ള, വ്യക്തമായ രാഷ്ട്രീയബോധമുള്ള സംവിധായകരുടെ കടന്നുവരവ് തന്നെ കാരണം.
    പത്മരാജന്റെ തൂലികയിൽ പിറന്ന രതിനിർവേദം, ദേശാടനക്കിളി കരയാറില്ല സിനിമകൾ മലയാളിക്ക് പുത്തൻ അനുഭവമായിരുന്നു.

    പറഞ്ഞാൽ സദാചാരക്കാരുടെ മുഖം ചുളിയുന്ന കഥകൾ പറയാൻ ഇനി നട്ടെല്ലുള്ള സ്ത്രീ സംവിധായികയുടെ ലിസ്റ്റിലേക്ക് ഇനി മുതൽ ഗീതു മോഹൻദാസ് ഉണ്ടാകും.

    Sep 6, 2018 ഇന്ത്യയിൽ സ്വവർഗരതിയെ നിയമവിധേയമാക്കി. നവമാധ്യമങ്ങളിൽ ഉൾപ്പടെ അന്നു കയ്യടിച്ചു പ്രഹസനിച്ച പുരോഗമനവാദികൾക്കു തിയേറ്ററിൽ അക്ബർ-അമീർ പ്രണയം അവരുടെ സദാചാരകുരു പൊട്ടിഒലിക്കാൻ ഇടയാക്കിയിട്ടുണ്ട്.

    കോടതി വിധികൾക്കും ഉണക്കാൻ ആകാത്ത മനസ്സിന്റെ സദാചാരവൃണം.. ഒരുപക്ഷെ തിയേറ്റർ വിട്ട ശേഷം പൊട്ടി ഒലിച്ചു അവരൊക്കെ പറയുന്നുണ്ടാകും.." ഇത് homosexual പടമാണേ.. നിവിൻ റോഷനെ കെട്ടിപിടിക്കുന്നുണ്ടെ.. ഉമ്മ വെക്കുന്നുണ്ടേ .. അയ്യയ്യേ... "

    മൂത്തോൻ സ്വവർഗരതിയെ glorify ചെയ്യുന്നൊരു സിനിമയല്ല.. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ, അവന്റെ വികാരവിചാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള അന്വേഷണങ്ങളെ എല്ലാം ചോദ്യം ചെയ്യപ്പെടുന്ന സമൂഹത്തെ മൂത്തോനിൽ കാണാം.

    "Vikriti Evam Prakriti "(meaning what seems unnatural is also natural).

    ലക്ഷദ്വീപിൽനിന്നും മുംബൈയിലേക്ക് തന്റെ സഹോദരനെ അന്വേഷിച്ചു വരുന്ന 14 വയസ്സുള്ള കുട്ടിയിൽ തുടങ്ങുന്ന കഥ ഒരു വർഷത്തോളം അവനിലൂടെ നീങ്ങി അവസാനിക്കുന്നു.
    അമീറിനും അക്ബറിന്റേയും ശാരീരിക ബന്ധത്തിനേക്കാൾ വലിയൊരു പ്രണയം സിനിമയിലുണ്ട്. അമീർ അയാളെ മുംബൈയിലേക്കു ക്ഷണിക്കുമ്പോഴും രാവിലെ റൂമിലെ വാതിൽ തുറന്നാൽ പ്രാവുകൾ വരുമെന്ന് പറയുന്നതിലും സംവിധായക പ്രണയത്തിനെ, അതിന്റെ അപാര തീവ്രതയോടെ അവതരിപ്പിച്ചിട്ടുണ്ട്. മൂത്തോനിലെ
    കാമാത്തിപുരയിലെ ജീവിതങ്ങളിൽ Super Deluxe പറഞ്ഞതും പറയാത്തതുമായ ഒട്ടേറെ രാഷ്ട്രീയമുണ്ട്.

    ലക്ഷദ്വീപിലെ അക്ബറും ബോംബൈ കാമാത്തിപുര അടക്കി വാഴുന്ന ഭായ് ആയും നിവിൻ വിസ്മയിപ്പിച്ചു. അയാളിലെ നടനു ഇത്രത്തോളം റേഞ്ച് ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. ശരീരഭാഷയിലും ഇമോഷണൽ സീനുകളിലും എന്തിനേറെ പറയണം സൗണ്ട് മോഡുലേഷനിൽ ഇത്രയും നാൾ കണ്ട നിവിൻ പോളി അല്ല. അർഹതപെട്ട അവാർഡുകൾ നിങ്ങളെ തേടി എത്തുമെന്ന് വിശ്വസിക്കുന്നു.

    മനുഷ്യർ അവരുടെ ഐഡന്റിറ്റി പോലും കണ്ടെത്താനാകാതെ ഇരുണ്ട ആകാശങ്ങൾ തേടി ജീവിക്കുന്ന നിസ്സഹായ അവസ്ഥ സിനിമയിൽ കാണാം. മനുഷ്യൻ അവനെ തന്നെ തേടുന്നു.
    നമ്മൾ കാണാത്ത, കണ്ടു പരിചിതമല്ലാത്ത ഒട്ടേറെ ജീവിതങ്ങൾ കാണുമ്പോൾ ചിലപ്പോ നമ്മുടെ മുഖം ചുളിയും . നിസ്സഹായരാണ്..ഭൂമിയിൽ അവർക്കും ഒരു ഇടമുണ്ട്..
    (Article 21 of the Constitution of India ? Right to Life and Personal Liberty)

    കുറ്റപ്പെടുത്തം, കളിയാക്കാം ഈ സിനിമയെ പക്ഷെ തള്ളി കളയാൻ ആകാത്ത ഉയരത്തിൽ ലോക സിനിമയുടെ ചരിത്രത്തിൽ മലയാളത്തിന്റെ വക സുവർണ ലിപികളാൽ എഴുതപ്പെട്ടിരിക്കും ഈ സിനിമയുടെ പേരു .

    വാൽകഷ്ണം : കേവലം വിനോദോപാധിയായി മാത്രം സിനിമയെ സമീപിക്കുന്നവർ ഫ്ലാറ്റ് മാറി കേറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അലമ്പുണ്ടാക്കരുത്.. ☹️

    "What seems unnatural is also natural!"

    Must Watch
    Highly Recommended!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Broo . Nice review. But please dont disclose spoilers. Flashback scenes okke aanu athinte twist. Njan itta reviewil gay theme undu enne ezhuthiyullu. But aaru thammil aanu ennu ezhuthiyilla

  4. #3

  5. #4
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Gopikrishnan..

  6. #5

    Default

    Thank you gopikrishnan

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •