Results 1 to 8 of 8

Thread: മാമാങ്കം - മലയാളത്തിനു ഒരു ചരിത്ര സിനിമ കœ

  1. #1

    Default മാമാങ്കം - മലയാളത്തിനു ഒരു ചരിത്ര സിനിമ കœ


    ഒരു പാട് നാളത്തെ കാത്തിരിപ്പിനും വിവാദങ്ങൾ ഉണ്ടാക്കിയ ആശങ്കകൾക്കും വിരാമമിട്ടു ഇന്ന് മാമാങ്കം തിയേറ്ററിൽ നിന്ന് കണ്ടു.

    ചതിയിലൂടെ സാമൂതിരി തട്ടിയെടുത്ത മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷന്റെ സ്ഥാനം വള്ളുവക്കോനാതിരിക്കു നേടിക്കൊടുക്കാൻ വേണ്ടി വരുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം.
    ചരിത്രത്തോട് നീതി പുലർത്തി തന്നെ ചിത്രം സംവിധാനം ചെയ്യുവാൻ പദ്മകുമാറിന് സാധിച്ചിട്ടുണ്ട്. പ്രത്യേക മസാലക്കൂട്ടുകളോ ഗിമ്മിക്കുകളോ കാണിക്കാതെ ഇത്തരത്തിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാൻ സാധിച്ചു എന്നുള്ളത് കയ്യടി നൽകേണ്ട കാര്യം തന്നെയാണ്. സജീവ് പിള്ളയോ ശങ്കർ രാമകൃഷ്ണനോ തിരക്കഥ ഒരുക്കിയത് ആരായാലും നല്ല വെടിപ്പിന് തന്റെ ജോലി നിർവഹിച്ചിട്ടുണ്ട്.
    മമ്മൂക്ക പേരില്ലാത്ത തന്റെ കഥാപാത്രത്തിന്റെ മൂന്ന് ജീവിതഘട്ടങ്ങളും മനോഹരമാക്കി. പ്രത്യേകിച്ച് അർദ്ധ നാരീശ്വരന്റെ വേഷം. അംഗ ചലനങ്ങളും, കണ്ണിന്റെ ചലനവും, ആ പാട്ടിലെ നൃത്തചുവടുകളുമൊക്ക ഗംഭീരമായിരുന്നു. ആക്ഷൻ രംഗങ്ങളിൽ ചില സമയത്ത് ഒരു ക്ഷീണം ഫീൽ ചെയ്*തെങ്കിലും പ്രായം പരിഗണിക്കുകയാണെങ്കിൽ എക്സ്ട്രാ ഓർഡിനറി എന്നേ പറയാൻ പറ്റൂ. മറ്റ് താരങ്ങളിൽ അച്യുതൻ അരങ്ങേറ്റം ഗംഭീരമാക്കി. ആക്ഷൻസ് ഒക്കെ വേറെ ലെവൽ. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് ചിത്രത്തിലേത്. സ്ക്രീൻ പ്രെസൻസ്, ആക്ഷൻസ് എന്നിവ എടുത്തു പറയണം. സിദ്ധിഖ്, കുറച്ചേ ഉള്ളൂവെങ്കിലും മണിക്കുട്ടൻ, മണികണ്ഠൻ എന്നിവരും സാന്നിദ്ധ്യം അറിയിച്ചു. പ്രാന്ചി തെഹ്*ലൻ, ഇനിയ, അനു സിതാര തുടങ്ങി നായിക നിരയിലുള്ളവരും തങ്ങളുടെ വേഷം നന്നായി അവതരിപ്പിച്ചു.
    ചിത്രത്തിലെ മനോജ്* പിള്ളയുടെ ക്യാമറ, എം. ജയചന്ദ്രന്റെ സംഗീതം, അങ്കിത് ബെൽഹാര, സഞ്ചിത് ബെൽഹാര എന്നിവരുടെ ബിജിഎം എന്നിവ ചിത്രത്തിന്റെ ഫ്ലോ നഷ്ടപ്പെടാതിരിക്കാൻ സഹായിച്ച ഘടകങ്ങളാണ്.
    ഇത് ഒരു ചരിത്ര സിനിമയാണ്. ബാഹുബലിയെപ്പോലെ ഒരു ഫിക്ഷൻ അല്ല. അത് കൊണ്ട് തന്നെ ചരിത്ര സിനിമ വളച്ചൊടിക്കാതെ ചെയ്യുമ്പോൾ ചിലപ്പോൾ കുറച്ച് ഹീറോയിസം കുറഞ്ഞെന്നു വരാം. അത് കൊണ്ട് തന്നെ മുഴുവനായി മാസ്സ് മാത്രം പറയുന്നവർക്ക് ചിലപ്പോ കുറച്ച് പോരായ്മകൾ തോന്നിയേക്കാം. ഈ പറഞ്ഞത് കൊണ്ട് ഈ ചിത്രത്തിൽ മാസ്സ് രംഗങ്ങൾ ഇല്ലായെന്നല്ല അർത്ഥം. ഈ ചിത്രത്തിൽ മാസ്സുണ്ട്, ക്ലാസ്സുണ്ട്, ഇമോഷണൽ ഡ്രാമ യുണ്ട്. എന്നാൽ ഇവയൊന്നും കൂടിയ അളവിലില്ല വേണ്ട അളവിൽ മാത്രമാണ് ചേർത്തിരിക്കുന്നതെന്നാണ് അർത്ഥം.

    ആകെത്തുക

    ഈ ചിത്രം മറ്റ് ഭാഷകളിൽ എങ്ങിനെ സ്വീകരിക്കപ്പെടുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ മാമാങ്കത്തിന്റെ ചരിത്രമറിയാവുന്ന മലയാളികൾക്ക് ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും. ബാഹുബലി മോഡൽ ഒരു ചിത്രം പ്രതീക്ഷിക്കാതെ നല്ല ഒരു ചരിത്രപടം കാണാൻ തിയേറ്ററിൽ പോകുന്നവർക്ക് സംതൃപ്തിയോടെ കണ്ടിറങ്ങി വരാൻ സാധിക്കുന്ന ചിത്രം.

    റേറ്റിംഗ്
    3.25/5.0

    ബോക്സ്* ഓഫീസ്
    ചരിത്ര വിജയമാകേണ്ടതാണ്...

    Sent from my SM-M205F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    ​Thanks Bhasker...

  4. #3

    Default

    Thnx bro

    Sent from my RMX1901 using Tapatalk

  5. #4

    Default

    Good review bhai..thanks

  6. #5
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Good Review... Thanks for the effort bhai

  7. #6

    Default

    Thanks Bhasker. Good review.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bhasker

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,940

    Default

    താങ്ക്സ് ..........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •