Page 1 of 2 12 LastLast
Results 1 to 10 of 14

Thread: മാമാങ്കം- പരാജയത്തിനുള്ളിലെ വിജയം!

  1. #1

    Default മാമാങ്കം- പരാജയത്തിനുള്ളിലെ വിജയം!

    മാമാങ്കം തുടങ്ങും മുന്നേ നമുക്ക് അറിയാം, ഇതു പരാജയപ്പെട്ടവരുടെ, മരിച്ചു പോകുന്നവരുടെ കഥയാണെന്നു.
    പക്ഷെ ആ പരാജയത്തിലും ഒരു വിജയ ഘടകം ഉണ്ടായിരുന്നു എന്ന വ്യത്യസ്ത വീക്ഷണം ആണ്, നായകന്റെ cheap ഹീറോയിസത്തെ പതിവ് ശൈലിയിൽ വാഴ്ത്തി പാടാൻ ശ്രമിക്കാത്ത, എന്നാൽ ചരിത്രത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ച മാമാങ്കം മുന്നോട്ടു വെക്കുന്നത്.

    ഒരു മാമാങ്കത്തിൽ ഒരാൾ മാത്രം കൊല്ലപ്പെടാതെ എങ്ങോട്ടോ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അവസാന മമാങ്കത്തിൽ ഒരു ബാലനായ ചാവേർ സാമൂതിരിയുടെ അടുത്തു വരെ എത്തി കൊല്ലപ്പെട്ടുവെന്നും, മണികിണറിൽ അപമാനിച്ചു ആനയാൽ വലിചിടപ്പെടുന്ന ചാവേർ ജഡങ്ങളുടെ ചരിത്രത്തിൽ, ആ ഒരാളുടെ മാത്രം ജഡം തിരികെ എത്തിയിട്ടുണ്ടെന്നും ഉള്ള ചില ചരിത്ര രേഖകളിൽ നിന്നു കഥാ കാരന്റെ ഭാവനാ മിഴി വിടർന്നതിലൂടെയാണ് മമ്മൂട്ടിയുടെ പേരില്ലാത്ത കഥാ പാത്രം പിറവി എടുക്കുന്നത്.
    ധീരയോദ്ധാവായി ആദ്യ ഭാഗത്തും, സ്ത്രൈണഭാവമുള്ള നപുംസക വേഷമായി മധ്യ ഭാഗത്തും, ആത്മീയഭാവമുള്ള ഒരു ഗുരു വര്യനെ പോലെ അവസാന ഭാഗത്തും മമ്മൂട്ടി അച്ചിൽ വാർത്ത നായക വേഷങ്ങളിൽ നിന്നു വ്യത്യസ്തതയുള്ള ധീര മായാ വേഷ പകർച്ചകൾ കാട്ടി അത്ഭുതപ്പെടുത്തി.( ചില fight ഷോട്ടുകളിൽ പ്രയാധിക്യത്തിന്റെ പരിമിതികൾ കണ്ടു എങ്കിലും!)

    ക്ലാസിക് ശൈലിയിൽ പഴമയുള്ള, അധികം സിനിമാറ്റിക് അല്ലാത്ത, സാഹിത്യ സ്പര്ശമുള്ള സംഭാഷണങ്ങൾ ആണ് തിരക്കഥയിലേത് എന്നത് ചിലർക്ക് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.. പലർ കൈവെച്ചു ചില്ലറ അംഗഭംഗങ്ങൾ വന്നതാണെങ്കിലും കണ്ട സ്ക്രീൻപ്ലേ ഉജ്ജ്വലം തന്നെ ആയിരുന്നു. ന്യൂ ജൻ സിനിമകളുടെ സ്വാധീനത്തിൽ പലരും പറയുന്ന lag ഒന്നും അനുഭവപ്പെട്ടില്ല. ഒരു കലാമൂല്യമുള്ള ചരിത്ര സിനിമ ആവശ്യപ്പെടുന്ന വേഗത സിനിമയ്ക്കുണ്ട്.
    എന്നാൽ സിനിമയുടെ ദൈർഘ്യം കുറക്കാനുള്ള എഡിറ്റിങ്ങിന് ഇടയിൽ സിനിമയുടെ സ്വാഭാവിക ഒഴുക്കിന്* ചിലയൊലിടതെങ്കിലും ഭംഗം വരുന്നുണ്ട്.

    തിരക്കഥയുടെ നിലവാരത്തിന്റ പൂർണ സാധ്യതകളുടെ ഉന്നതങ്ങളിലേക്കു പൂർണമായി ഉയറുവൻ സംവിധാനത്തിനും, സംഗീതത്തിനും, bgm നും, എഡിറ്റിംഗിനും ഒന്നും കഴിഞ്ഞില്ല എങ്കിലും അത് ഒട്ടും മോശമാണെന്ന് പറയാനാകില്ല. അതു കൂടി ശരിയായ അനുപാതത്തിൽ വന്നിരുന്നെങ്കിൽ സിനിമ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒരു ലെവലിൽ എത്തുമായിരുന്നു എന്നു മാത്രം.. visuals, അതിന്റെ richness, കളർ ടോൺ, സെറ്റിങ്*സ്, കലാ സംവിധാനം എല്ലാം ലോകോത്തരം തന്നെ ആയിരുന്നു.
    റോപ്പ് ഉപയോഗിച്ചുള്ള പറക്കലുകളിൽ നമ്മുടെ പതിവുപോലെ ചില്ലറ അസ്വഭാവികതകൾ തോന്നിച്ചത് ഒഴിച്ചാൽ വാർ, fight സീനുകൾ എല്ലാം നന്നായി ഗംഭീരമായി തന്നെ ചിത്രീകരിച്ചു.
    അച്യുതൻ എന്ന അത്ഭുത ബാലന്റെ അസാമാന്യ പ്രകടനം ക്ലൈമാക്സ് fight സീനുകൾക്കു ഒരു vow ഫാക്ടർ നൽകുന്നുണ്ട്.
    ഉണ്ണി മുകുന്ദനും, മണിക്കുട്ടനും ഒക്കെ തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.
    എന്നാൽ സിദ്ദിഖ് അല്പം അസ്വാഭാവികമായി തോന്നി. അല്പം കൂടി വ്യത്യസ്ത പരിക്കൻ ഭാവമുള്ള ഒരു ഹെവി കാസ്റ്റിംഗ് അവിടെ വേണ്ടിയിരുന്നു.
    Climax ഭാഗങ്ങളിൽ മമ്മൂട്ടിയ്ക്ക് വേണ്ടത്ര heroism ഇല്ല എന്നു കടുത്ത ഫാന്സുകർക്കു നിരാശ തോന്നുന്നത് സ്വാഭാവികം. ( ചരിത്ര നിഷേധമായ ഒരു heroic നായക ഇടപെടൽ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നു ചില നിർദോഷികൾ ആശിച്ചു പോയേക്കാം) അത്തരത്തിലുള്ള one man show പ്രതീക്ഷിക്കുന്നവരും നിരാശപ്പെടേണ്ടി വരും. എന്നാൽ മമ്മൂട്ടിയുടെ വ്യത്യസ്ത വേഷ ഭാവങ്ങലോ ടുള്ള അഭിനിവേശത്തെ താരം എന്നതിലുപരി നടനായി അംഗീകരിക്കാൻ കഴിയുന്നവർക്ക് ഇതൊരു കലാവിരുന്നാണ്.

    ചുരുക്കി പറഞ്ഞാൽ, അന്ധമായ താര ആരാധനയുടെയോ, താര വിരോധത്തിന്റെയോ ഭാരം തലയിൽ എടുത്തു വെയ്ക്കാതെ, നമ്മുടെ ചരിത്രം പറയുന്ന കലാ പരതയുള്ള ഒരു ക്ലാസിക് സൃഷ്ടി ആസ്വദിക്കാൻ തല്പരായവർ Must Watch..
    .
    എന്റെ റേറ്റിംഗ് 3.80/5
    Last edited by Raja Sha; 12-14-2019 at 07:41 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanks for the review..

  5. #4

    Default

    Superb Review Raja Sha.
    This deserve to be posted in fb or a group with wider reach.
    "If the ball is a crying toddler, then Andres Iniesta's first touch is a lullaby..."

  6. Likes Thevalliparamban liked this post
  7. #5

    Default

    Thanks for your response...

  8. #6

    Default

    Quote Originally Posted by Devarajan Master View Post
    Superb Review Raja Sha.
    This deserve to be posted in fb or a group with wider reach.
    Thanks master..

    FB യിൽ ഒക്കെ പോസ്റ്റ് ചെയ്യാൻ കൊള്ളാവുന്ന ഒന്നായി തോന്നുന്നെങ്കിൽ ആർക്കു വേണേലും, ആവശ്യമായ എഡിറ്റിംഗ് നടത്തി ആർക്കു വേണമെങ്കിലും പോസ്റ്റ് ചെയ്യാവുന്നതാണ്..
    ഞാൻ FBയിൽ ഇല്ല!!

  9. Likes Devarajan Master liked this post
  10. #7

    Default

    Excellent review Raja sha

  11. #8
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,511

    Default

    Quote Originally Posted by Kaliyarmadam Giri View Post
    Excellent review Raja sha
    Thakarppan review bhai..

  12. #9

    Default

    Excellent review Raja..

  13. #10

    Default

    Quote Originally Posted by Raja Sha View Post
    മാമാങ്കം തുടങ്ങും മുന്നേ നമുക്ക് അറിയാം, ഇതു പരാജയപ്പെട്ടവരുടെ, മരിച്ചു പോകുന്നവരുടെ കഥയാണെന്നു.
    പക്ഷെ ആ പരാജയത്തിലും ഒരു വിജയ ഘടകം ഉണ്ടായിരുന്നു എന്ന വ്യത്യസ്ത വീക്ഷണം ആണ്, നായകന്റെ cheap ഹീറോയിസത്തെ പതിവ് ശൈലിയിൽ വാഴ്ത്തി പാടാൻ ശ്രമിക്കാത്ത, എന്നാൽ ചരിത്രത്തോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ച മാമാങ്കം മുന്നോട്ടു വെക്കുന്നത്.

    ഒരു മാമാങ്കത്തിൽ ഒരാൾ മാത്രം കൊല്ലപ്പെടാതെ എങ്ങോട്ടോ രക്ഷപ്പെട്ടിട്ടുണ്ടെന്നും, അവസാന മമാങ്കത്തിൽ ഒരു ബാലനായ ചാവേർ സാമൂതിരിയുടെ അടുത്തു വരെ എത്തി കൊല്ലപ്പെട്ടുവെന്നും, മണികിണറിൽ അപമാനിച്ചു ആനയാൽ വലിചിടപ്പെടുന്ന ചാവേർ ജഡങ്ങളുടെ ചരിത്രത്തിൽ, ആ ഒരാളുടെ മാത്രം ജഡം തിരികെ എത്തിയിട്ടുണ്ടെന്നും ഉള്ള ചില ചരിത്ര രേഖകളിൽ നിന്നു കഥാ കാരന്റെ ഭാവനാ മിഴി വിടർന്നതിലൂടെയാണ് മമ്മൂട്ടിയുടെ പേരില്ലാത്ത കഥാ പാത്രം പിറവി എടുക്കുന്നത്.
    ധീരയോദ്ധാവായി ആദ്യ ഭാഗത്തും, സ്ത്രൈണഭാവമുള്ള നപുംസക വേഷമായി മധ്യ ഭാഗത്തും, ആത്മീയഭാവമുള്ള ഒരു ഗുരു വര്യനെ പോലെ അവസാന ഭാഗത്തും മമ്മൂട്ടി അച്ചിൽ വാർത്ത നായക വേഷങ്ങളിൽ നിന്നു വ്യത്യസ്തതയുള്ള ധീര മായാ വേഷ പകർച്ചകൾ കാട്ടി അത്ഭുതപ്പെടുത്തി.( ചില fight ഷോട്ടുകളിൽ പ്രയാധിക്യത്തിന്റെ പരിമിതികൾ കണ്ടു എങ്കിലും!)

    ക്ലാസിക് ശൈലിയിൽ പഴമയുള്ള, അധികം സിനിമാറ്റിക് അല്ലാത്ത, സാഹിത്യ സ്പര്ശമുള്ള സംഭാഷണങ്ങൾ ആണ് തിരക്കഥയിലേത് എന്നത് ചിലർക്ക് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.. പലർ കൈവെച്ചു ചില്ലറ അംഗഭംഗങ്ങൾ വന്നതാണെങ്കിലും കണ്ട സ്ക്രീൻപ്ലേ ഉജ്ജ്വലം തന്നെ ആയിരുന്നു. ന്യൂ ജൻ സിനിമകളുടെ സ്വാധീനത്തിൽ പലരും പറയുന്ന lag ഒന്നും അനുഭവപ്പെട്ടില്ല. ഒരു കലാമൂല്യമുള്ള ചരിത്ര സിനിമ ആവശ്യപ്പെടുന്ന വേഗത സിനിമയ്ക്കുണ്ട്.
    എന്നാൽ സിനിമയുടെ ദൈർഘ്യം കുറക്കാനുള്ള എഡിറ്റിങ്ങിന് ഇടയിൽ സിനിമയുടെ സ്വാഭാവിക ഒഴുക്കിന്* ചിലയൊലിടതെങ്കിലും ഭംഗം വരുന്നുണ്ട്.

    തിരക്കഥയുടെ നിലവാരത്തിന്റ പൂർണ സാധ്യതകളുടെ ഉന്നതങ്ങളിലേക്കു പൂർണമായി ഉയറുവൻ സംവിധാനത്തിനും, സംഗീതത്തിനും, bgm നും, എഡിറ്റിംഗിനും ഒന്നും കഴിഞ്ഞില്ല എങ്കിലും അത് ഒട്ടും മോശമാണെന്ന് പറയാനാകില്ല. അതു കൂടി ശരിയായ അനുപാതത്തിൽ വന്നിരുന്നെങ്കിൽ സിനിമ ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒരു ലെവലിൽ എത്തുമായിരുന്നു എന്നു മാത്രം.. visuals, അതിന്റെ richness, കളർ ടോൺ, സെറ്റിങ്*സ്, കലാ സംവിധാനം എല്ലാം ലോകോത്തരം തന്നെ ആയിരുന്നു.
    റോപ്പ് ഉപയോഗിച്ചുള്ള പറക്കലുകളിൽ നമ്മുടെ പതിവുപോലെ ചില്ലറ അസ്വഭാവികതകൾ തോന്നിച്ചത് ഒഴിച്ചാൽ വാർ, fight സീനുകൾ എല്ലാം നന്നായി ഗംഭീരമായി തന്നെ ചിത്രീകരിച്ചു.
    അച്യുതൻ എന്ന അത്ഭുത ബാലന്റെ അസാമാന്യ പ്രകടനം ക്ലൈമാക്സ് fight സീനുകൾക്കു ഒരു vow ഫാക്ടർ നൽകുന്നുണ്ട്.
    ഉണ്ണി മുകുന്ദനും, മണിക്കുട്ടനും ഒക്കെ തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.
    എന്നാൽ സിദ്ദിഖ് അല്പം അസ്വാഭാവികമായി തോന്നി. അല്പം കൂടി വ്യത്യസ്ത പരിക്കൻ ഭാവമുള്ള ഒരു ഹെവി കാസ്റ്റിംഗ് അവിടെ വേണ്ടിയിരുന്നു.
    Climax ഭാഗങ്ങളിൽ മമ്മൂട്ടിയ്ക്ക് വേണ്ടത്ര heroism ഇല്ല എന്നു കടുത്ത ഫാന്സുകർക്കു നിരാശ തോന്നുന്നത് സ്വാഭാവികം. ( ചരിത്ര നിഷേധമായ ഒരു heroic നായക ഇടപെടൽ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നു ചില നിർദോഷികൾ ആശിച്ചു പോയേക്കാം) അത്തരത്തിലുള്ള one man show പ്രതീക്ഷിക്കുന്നവരും നിരാശപ്പെടേണ്ടി വരും. എന്നാൽ മമ്മൂട്ടിയുടെ വ്യത്യസ്ത വേഷ ഭാവങ്ങലോ ടുള്ള അഭിനിവേശത്തെ താരം എന്നതിലുപരി നടനായി അംഗീകരിക്കാൻ കഴിയുന്നവർക്ക് ഇതൊരു കലാവിരുന്നാണ്.

    ചുരുക്കി പറഞ്ഞാൽ, അന്ധമായ താര ആരാധനയുടെയോ, താര വിരോധത്തിന്റെയോ ഭാരം തലയിൽ എടുത്തു വെയ്ക്കാതെ, നമ്മുടെ ചരിത്രം പറയുന്ന കലാ പരതയുള്ള ഒരു ക്ലാസിക് സൃഷ്ടി ആസ്വദിക്കാൻ തല്പരായവർ Must Watch..
    .
    എന്റെ റേറ്റിംഗ് 3.80/5
    Excellent review. I have the same feeling after watching...and you put it very well... this need to be shared online .
    In order to understand the concept of recursion, you must first understand the concept of recursion.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •