അഞ്ചു രാത്രികളിൽ കൊച്ചിയിൽ നടക്കുന്ന ഒരു കൂട്ടം ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്ന അൻവർ എന്ന സൈക്കോളജിസ്റ്റിന്റേം പോലീസുകാരുടേം കഥയാണ് അഞ്ചാം പാതിരാ. ഹ്യൂമൗർ, സ്പൂഫ് സിനിമകൾ മാറ്റി, മിഥുൻ മാനുൽ തോമസ് ത്രില്ലെർ ജൻറിൽ കാൽവെയ്പു നടത്തുന്നു ഈ ചിത്രത്തിലൂടെ. കഥയിലേക്ക് ഞാൻ കടക്കുന്നില്ല. മികച്ച ഒരു തീയേറ്ററി അനുഭവം ആണ് അഞ്ചാം പാതിരാ. ടെക്*നിക്കലി ഇത്രേം മികച്ച ഒരു മലയാള സിനിമ അടുത്ത് ഞാൻ കണ്ടിട്ടില്ല. ഡോൾബി അറ്റ്മോസ് മിക്സിങ് ഒക്കെ വളരെ മികച്ചതായിരുന്നു. ചില രംഗങ്ങളിൽ ഞെട്ടിച്ചു തന്നെ കളഞ്ഞു. കളർ ഗ്രേഡിംഗ് , ഡി.ഓപ്. എന്നിവയും സിനിമയുടെ മൊത്തം സ്വഭാവത്തോടു ചേർന്നു പോകുന്നവയാണ്. അനാവശ്യമായ കോമഡി, ഗാനങ്ങൾ എന്നിവ ചേർക്കാത്തതും നേരിട്ട് പ്രധാന വിഷയത്തിലേക്ക് കടഞ്ഞതും മറ്റൊരു പോസിറ്റീവ് ആണ്. ഈ അടുത്തയായി പൊതുവെ അനുഭവപ്പെടുന്ന ലാഗ് എന്നത് ഈ സിനിമയിൽ ഒരിടത്തും അനുഭവപ്പെട്ടില്ല. ആദ്യ അവസാനം പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻ മിഥുന് കഴിഞ്ഞു എന്നത് പ്രശംസനീയം ആണ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലെർ ഒന്നും ആയി അനുഭവപ്പെട്ടില്ല അഞ്ചാം പാതിരാ. മെമ്മോറിയസ്, മുംബൈ പോലീസ് മുതലായ ത്രില്ലറുകളോട് താരതമ്യം ചെയ്യുമ്പോൾ ഒരുപാട് ലൂപ്ഹോൾസ് ഉള്ള തിരക്കഥയാണ് ചിത്രത്തിന്റെ. ചിത്രം തുടങ്ങി അര മണിക്കൂറിനുള്ളിൽ തന്നെ ഈ രീതിയിൽ അന്വേഷിച്ചാൽ കൊലയാളിയെ എത്രെയോ പെട്ടെന്നു കണ്ടെത്താം എന്ന് ഒരു സാദാരണ പ്രേക്ഷകനായ എനിക്ക് തോന്നിയിട്ടും സിനിമയിലെ പോലീസുകാരായ കഥാപാത്രങ്ങൾക്ക് അത് തോന്നിയില്ല എന്നത് അല്പം വിരോധാഭാസം ആയി തോന്നി. കാസ്റ്റിംഗിൽ ജിനു ജോസഫ്, ഉണ്ണിമായ എന്നിവർ ഒരു മിസ്ഫിറ് ആയി തോന്നി. കുഞ്ചാക്കോ ബോബൻ കുഴപ്പമില്ലാതെ ചെയ്തപ്പോൾ, സിനിമയിൽ ഞെട്ടിച്ചത് ഇന്ദ്രൻസ്,ജാഫർ ഇടുക്കി, പിന്നെ മറ്റൊരു നടൻ (അയാളുടെ പേര് ഞാൻ പറയുന്നില്ല) എന്നിവർ ആണ്. എന്നിരുന്നാൽ പോലും സിനിമയുടെ ഈ ദൗർബല്യങ്ങൾ ഒന്നും തീറ്ററെയിൽ അത്രകണ്ട് ബാധിക്കാത്തതിന്റെ കാര്യം , മിഥുൻ മാനുൽ തോമസ് എന്ന സംവിദായകന്റെ കയ്യടക്കം ആണ്. ഒരുപാട് സീരിയൽ കില്ലർ സിനിമകൾ കണ്ടിട്ടുള്ള ആളാണ് ഞാൻ...അതിൽ പല സിനിമകൾ ആയി തീമാറ്റിക്കൽ സിമിലാരിറ്റിസ് ഉണ്ടെങ്കിൽ പോലും അത് ബോധപൂർവം പൊളിച്ചടുക്കാൻ ഉള്ള ശ്രെമവും ക്ലൈമാക്സിൽ കാണിച്ചതും അഭിനന്ദനം അർഹിക്കുന്നു.

തീയേറ്ററിൽ ഒരുപാട് പാതിരാ ഷോകൾ അഞ്ചാം പാതിരാ കളിക്കും എന്ന് ഉറപ്പാണ്.

4/5
blockbuster

1980 - കളിൽ മമ്മൂട്ടി, കുട്ടി,പെട്ടി എന്ന ഫോർമുല ഉണ്ടാർന്നു. ഇപ്പോൾ അത് മാറി കൊച്ചി,കഞ്ചാവ്, റിയലിസം എന്ന അവസ്ഥയാണ്...ഇടയ്ക്കു അഞ്ചാം പാതിരാ പോലെയുള്ള സിനിമകൾ കാണുന്നത്, വിശന്നു പണ്ടാരം അടങ്ങി ഇരിക്കുന്നവന് മുന്നിൽ ചിക്കൻ ബിരിയാണി കിട്ടുന്ന പോലെയാണ്...എന്നെ ഹടാതെ ആകർഷിച്ചു !