Results 1 to 4 of 4

Thread: ഒന്നാംകിട അഞ്ചാംപാതിരാ...

  1. #1

    Default ഒന്നാംകിട അഞ്ചാംപാതിരാ...


    വടക്കൻ കേരളത്തിൽ നടന്ന പ്രമാദവും നീചവുമായ ഒരു പീഡനക്കേസിനെ ആധാരമാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത 'അഞ്ചാം പാതിരാ' മികച്ചൊരു ത്രില്ലർ ആണ്. സ്ഥിരം പ്രതികാരകഥ ആണെങ്കിലും തകർപ്പൻ അവതരണരീതിയും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ ആസ്വാദനത്തിന് മുതൽക്കൂട്ടാകുന്നുണ്ട്. ആധുനിക ശബ്ദവിന്യാസമുള്ള തീയ്യറ്ററുകളിൽ ഏതാനും spellbound നിമിഷങ്ങൾ ആസ്വദിക്കാൻ സാധിക്കും. അടുത്ത നിമിഷത്തിൽ എന്തോ സംഭവിക്കുവാൻ പോകുന്നതിന്റയെ തൊട്ടു മുൻപുള്ള പരിപൂർണ്ണ നിശബ്ദതയുടെ രംഗങ്ങളിൽ, വളിച്ച കോമേഡിയും പുളിച്ച കമന്റും പറയുന്ന കുറച്ചു മഹാ ഊളകൾ കാണികളിൽ ഉണ്ടായിരുന്നത് ആസ്വാദനത്തിന് കല്ലുകടിയായി. ചില ബാറുകളിൽ എന്ന പോലെ തീയ്യറ്ററുകളിലും ഈ നാറികളെ കഴുത്തിന് പിടിച്ച്, കുണ്ടിക്ക് തൊഴിച്ച് പുറത്താക്കാൻ ബൗൺസർമാരെ നിയമിക്കണം.


    ആഹാരമോ വസ്ത്രമോ മറ്റു ജീവിത രീതികളോ, ദേശസ്നേഹമോ ആയി ബന്ധപ്പെട്ട സ്ഥിരം ക്ളീഷേകൾ ഒന്നുമില്ലാതെ തന്നെ. സ്ത്രീപക്ഷ ജാഡകൾ എടുത്തുകാണിക്കാതെ തന്നെയുള്ള ലിംഗസമത്വമാണ് ചിത്രത്തിന്റെ മറ്റൊരു പൊളിറ്റിക്കൽ കറക്ട്നെസ്സ്. കുറച്ച് രംഗങ്ങൾ മാത്രം ഉള്ള ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവരുടെ പ്രകടനം അത്യുജ്വലം.


    ചിത്രത്തിന്റ വൻവിജയം ഇനി ത്രില്ലർ സിനിമകൾ മാത്രം എടുക്കുവാൻ മിഥുന് പ്രചോദനം ആവല്ലേ എന്നൊരു ആഗ്രഹം ഉണ്ട്; ആട് ബ്രാൻഡ് സിനിമകളുടെ ആരാധകൻ എന്ന നിലയിൽ.

  2. Likes ajayrathnam, wideeyes, kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Visitor Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    380

    Default

    Thanks bro.
    First para onnu edit cheyan request cheyunnu..movie kaanathavar ivide kureper undu.

  5. #3
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,703

    Default

    Thanx 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  6. #4
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,066

    Default

    thanks chandru .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •