Results 1 to 5 of 5

Thread: Trance ...Entertainer?? A Crazy Review

  1. #1
    FK Visitor
    Join Date
    Apr 2013
    Location
    Trivandrum
    Posts
    125

    Default Trance ...Entertainer?? A Crazy Review


    PVR Lulu

    ഫഹദ് ഫാസിൽ + അൻവർ റഷീദ് + അമൽ നീരദ് ..ഇവർ കൂടി ചേരുമ്പോൾ ഉള്ള ഒരു നല്ല ചിത്രം അത് പ്രതീക്ഷിച്ചു പോയ എന്നെ നിരാശപ്പെടുത്തിയോ ഇല്ലയോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് താഴെ ഉള്ളത്


    വലിയ ബഹളങ്ങളൊന്നുമില്ലാതെ തുടങ്ങുന്ന ചിത്രം മെല്ലെ ക്ലച്ച് പിടിച്ചു കേറി വരുന്ന അവസ്ഥ ആണ് ആദ്യം ..കുടുംബമൊക്കെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പ്രതീക്ഷയറ്റ ഒരു മാനസിക വിഷാദ രോഗത്തിൽ ഉള്ള ചെറുപ്പക്കാരൻ (ഫഹദ്) .തനിക്ക് ജീവിതത്തിൽ നല്ല ഒരു ഓഫർ കിട്ടുമ്പോൾ ,സൗഭാഗ്യങ്ങൾ കിട്ടുമ്പോൾ അതിലേക്കു മറ്റൊന്നും നോക്കാതെ മുന്നോട്ട് പോകുകയാണ് ...പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കാമ്പ്.


    നമ്മുടെ സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന ചില കാര്യങ്ങൾ .അത് ഒരു സന്ദേശമായിട്ടു നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരികയാണ് അൻവർ റഷീദ് ഈ ചിത്രത്തിലൂടെ ...അത്*കൊണ്ട് തന്നെ ഇതൊരു എന്റെർറ്റൈനെർ അല്ല..മറിച്ചു ഇപ്പോഴത്തെ സമൂഹത്തിനു നൽകുന്ന ഒരു നല്ല സന്ദേശമുള്ള ഒരു വ്യത്യസ്തമായ ചിത്രമാണ് ട്രാൻസ് ..


    + ves


    അൻവർ റഷീദ് : വ്യത്യസ്തമായ സംവിധാന രീതിയിലൂടെ വീണ്ടും വർഷങ്ങൾക്ക് ശേഷം നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു


    അമൽ നീരദ് : വളരെ മനോഹരമായ ചിത്രീകരണം ...(go and feel the cinematography)


    ഫഹദ് ഫാസിൽ : വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത വിധം വളർന്നിരിക്കുന്നു ഈ കലാകാരൻ .....(അതിമനോഹരമായ അഭിനയശൈലി ..എല്ലാ സീനുകളിലും തകർത്തു (core of the movie and watch it for him too)


    സൗബിൻ ,ഗൗതം മേനോൻ (നല്ല റോൾ ആയിരുന്നു ..stylish too in some scenes ), വിനായകൻ, ചെമ്പൻ വിനോദ് ,ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി എന്നിവരും അവരവരുടെ റോളുകൾ മനോഹരമാക്കി


    -ves


    നസ്രിയ : വേണ്ടാത്ത ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു കൊണ്ട് വന്നത് വെറുതെയായി ...ലുക്ക് വളരെ മോശമായിരുന്നു


    രണ്ടാം പകുതിയിലെ ചില ചെറിയ പോരായ്മകൾ ..(5 -10 മിനിറ്റുകൾ ഒരു lag പോലെ ഫീൽ ചെയ്തു


    Overall : അൻവർ റഷീദിന്റെ മറ്റൊരു എന്റെർറ്റൈനെർ എന്ന രീതിയിൽ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒരുപക്ഷെ നിരാശ നൽകിയേക്കാം . എന്നാൽ അദ്ദേഹത്തിന്റെ മറ്റൊരു നല്ല ചിത്രം എന്നുറപ്പിച്ചു തന്നെ പറയാം ...നമ്മുടെ സമൂഹത്തിന് തരാൻ പറ്റുന്ന നല്ല ഒരു സന്ദേശമാണ് ഈ ചിത്രത്തിലുള്ളത് .അതുകൊണ്ട് ധൈര്യമായി പോയി കാണാം .


    My Rating :3.5 /5


    If you are looking for a variety ...Go for it...
    Last edited by Crazy Man; 02-20-2020 at 07:25 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks 4 d rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. Likes Celebrity liked this post
  5. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    thanks.....

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Crazy Man .........

  7. #5
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks man .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •