Results 1 to 3 of 3

Thread: Trance review - Superb!

  1. #1

    Default Trance review - Superb!


    Manjeri Ladder Cinemas
    1.30 PM Show
    50%


    ട്രാൻസിനെക്കുറിച്ച് എഴുതുന്നതിനുമുമ്പ് ഇതൊരു പൊതു ആക്ഷേപം അല്ലെന്നു കുറിക്കുന്നു.

    ഗംഭീര തിയേറ്റർ അനുഭവം.

    സ്വർണ പാക്കറ്റിൽ നന്നായി പൊതിഞ്ഞു കെട്ടാവുന്നവനു മതത്തിനെ വിറ്റു കോടികൾ കൊയ്യാം.. കോർപ്പറേറ്റ് കമ്പനികൾ, കുത്തക മുതലാളിമാരുടെ തൊട്ടൊപ്പം നിൽക്കാം..

    പ്രാണഭയം ഏറേ ചൂഷണം ചെയ്യപ്പെടുന്നത് ആരോഗ്യമേഖലയിൽ എന്നിരിക്കെ എങ്കിലും മതം, അതിലെ വിശ്വാസം മനുഷ്യന്റെ അവസാനപിടിവള്ളിയാകുന്നു.

    ഭയം എന്ന വികാരത്തിൽ ഉടലെടുക്കുന്ന ഭക്തി അവനെ ആൾദൈവങ്ങളിൽ അടിമപ്പെടുത്തുന്നു. വെളുപ്പും കറുപ്പും കഷായ വസ്ത്രങ്ങളിലും വളർത്തി നീട്ടിയ താടിയിലും നീളെ പടർത്തി ഇട്ട ഗോപിക്കുറിയിലും അവൻ ദൈവത്തെ ദർശിക്കുന്നു. കപടതയെ മറച്ചു പിടിച്ചു മാർക്കറ്റ് ചെയ്യപ്പെടാൻ സമൂഹ മാധ്യമങ്ങളുടെ ചുക്കാൻ പിടിക്കുന്നു.

    "The most powerful Drug in the world is Religion". സിനിമ സംവദിക്കുന്നതും ഈ ആശയം തന്നെയാണ്.

    Drug- a medicine or other substance which has a physiological effect when ingested or otherwise introduced into the body.

    Drug നെ പോലെ മനുഷ്യനിൽ act ചെയ്യാൻ കഴിവുള്ളതാണ് മതമെന്നും സിനിമ അടിവരയിടുന്നുണ്ട്.

    നോക്കിലും നടപ്പിലും ഗെറ്റപ്പിലും
    ആവർത്തനവിരസതയില്ലാത്ത പ്രകടനവുമായി ഫഹദ് നിറഞ്ഞാടുന്നുണ്ട് സിനിമയിൽ. രണ്ടാംപകുതിയിൽ രസച്ചരട് എവിടോക്കെയൊ പൊട്ടുമ്പോൾ One Man ഷോക്ക് ഒരു കുറവുമില്ലെന്നു സാരം. സിനിമയുടെ ഏറ്റവും മികച്ച വശവും ഫഹദിന്റെ പ്രകടനം തന്നെയാണ്.

    ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഡോക്യൂമെന്ററിയുടെ സ്വഭാവം വരാതിരുന്നതാണ് അൻവർ റഷീദ് എന്ന സംവിധായകന്റെ മിടുക്കു. അതിവേഗത്തിൽ, രസകരമായി പോകുന്ന ആദ്യപകുതിയും പിന്നീട് തിരക്കഥയിൽ പാളിച്ചകൾ കാരണം കാണികളെ അലോസരപ്പെടുത്തുമ്പോൾ പോലും പതിവ് ക്ളീഷേ കാഴ്ചകൾ സിനിമയിൽ ഉൾകൊള്ളിക്കാത്തതു അദ്ദേഹത്തിന്റെ മിടുക്കു തന്നെയാണ്.

    കളർ കോഡിങ്ങും ഷോട്ടുകളുടെ വിഭജനവും കണ്ണിൽ പൂത്തിരി കത്തുന്ന ദൃശ്യങ്ങളാണ് അമൽ നീരദ് ഒരുക്കിയിട്ടുള്ളത്. സിനിമയുടെ അവസാനഭാഗങ്ങളിൽ, റസൂൽ പൂക്കുട്ടിയുടെ sound designing മികച്ചു നിന്നു.

    രണ്ടാം പകുതിയിൽ ട്രാൻസ് സ്റ്റേറ്റിലേക്കു പ്രേക്ഷകരെ കൊണ്ടുപോകാൻ Sushin Shyam&Jackson ടീമിന്റെ പശ്ചാത്തല സംഗീതവും മികച്ച പങ്കുവഹിച്ചിട്ടുണ്ട്.

    തിരഞ്ഞെടുത്ത വിഷയത്തെ അഭിനന്ദിക്കാമെങ്കിലും രണ്ടാം പകുതി വെട്ടിച്ചുരുക്കി വാർത്തെടുത്തിരുന്നേൽ എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമയും , 2020ലെ മറ്റൊരു ഗംഭീര വിജയമായേനെ ട്രാൻസ്..

    ഒരു പുതിയ സിനിമ കാണാൻ ടിക്കറ്റ് എടുക്കുക... അയ്യപ്പനും കോശിക്കും ശേഷം 2020ൽ ഒരു സിനിമ കൂടി പ്രിയപ്പെട്ടതാകുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,146

    Default

    Thanks for the review....

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Gopikrishnan .........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •