Page 10 of 23 FirstFirst ... 8910111220 ... LastLast
Results 91 to 100 of 226

Thread: OTTAKOMBAN◄║╝★ 250TH FILM OF SURESH GOPI ★ Mathews Thomas ★ Mulakuppadam Films ★

  1. #91

    Default


    കുറുവച്ചനെ ജിനു എബ്രഹാമിന് പരിചയപ്പെടുത്തിയത് ഞാൻ
    കഥ പറയാനുള്ളവരെ തേടിപ്പിടിച്ചുകൊടുത്തത് ഞാൻ
    ഒടുവിൽ ഞാൻ കറിവേപ്പില - ജോർഡി





    ഇടമറ്റം സ്വദേശിയും പ്ലാന്ററുമായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് തോമസ് കുരുവിനാക്കുന്നേലിന്റെ ജീവിതത്തെ ആസ്പദമാക്കി രണ്ട് കഥകളാണ് മലയാള സിനിമയിൽ ഒരുങ്ങുന്നത്. ഒന്ന്, ജിനു എബ്രഹാം എഴുതി പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ. രണ്ട്, ഷിബിൻ ഫ്രാൻസിസിന്റെ തിരക്കഥയിൽ നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു ഈ ചിത്രത്തിന് മാത്യു തോമസ് ആദ്യമിട്ടിരുന്ന പേര്. സുരേഷ്*ഗോപിയായിരുന്നു നായകൻ. സുരേഷ്*ഗോപിയുടെ 250-ാമത്തെ ചിത്രമെന്ന നിലയിലാണ് ഇത് അനൗൺസ് ചെയ്യപ്പെട്ടത്.
    ഇതിനെത്തുടർന്നാണ് കഥയുടെയും കഥാപാത്രത്തിന്റെയും സ്വത്വാവകാശം തേടി ജിനു എബ്രഹാം കോടതി കയറിയത്. ടൈറ്റിൽ അടക്കം മറ്റൊന്നിനുമേലും അവകാശം സ്ഥാപിക്കാൻ ഇടയില്ലാത്തവിധം ജിനുവിന് അനുകൂലമായ വിധിയാണ് ഇപ്പോൾ ഹൈക്കോടതിയിൽ ഉണ്ടായിരിക്കുന്നത്. അതോടെ രണ്ട് സിനിമകളുടെയും ജാതകം ഏതാണ്ട് കുറിക്കപ്പെട്ടു. ഇനി 'കടുവ' കടുവയുടെ വഴിയേയും ഇനിയും പേരിട്ടിട്ടില്ലാത്ത മാത്യൂസിന്റെ ചിത്രം അതിന്റെ വഴിയേ സഞ്ചരിക്കും. അത് എന്തൊക്കെയാവും ഏതൊക്കെ രീതിയിലാവുമെന്ന് കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജിനു എബ്രഹാമിനെതിരെ കടുത്ത വിമർശനങ്ങളുമായി ജോർഡി എത്തിയിരിക്കുന്നത്.



    പാലാ സ്വദേശിയായ ജോർഡി കഴിഞ്ഞ 13 വർഷങ്ങളായി മലയാളസിനിമയ്*ക്കൊപ്പമുണ്ട്. ലൊക്കേഷൻ മാനേജരാണ്. പാലാ, കുമളി തുടങ്ങിയ പ്രദേശങ്ങളിൽ ഷൂട്ടിംഗിനെത്തുന്ന സിനിമാപ്രവർത്തകർക്ക് വലിയ സഹായിയാണ് ജോർഡി. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നുമുണ്ട്. ഏറ്റവും ഒടുവിലായി കെട്ട്യോളാണ് മാലാഖയിൽ ആസിഫലിയുടെ അളിയന്റെ വേഷം ചെയ്തത് ജോർഡിയായിരുന്നു. കടുവയ്ക്ക് അനുകൂലമായി കോടതിവിധി ഉണ്ടായ പശ്ചാത്തലത്തിൽ കാൻ ചാനലിനോട് ജോർഡി സംസാരിക്കുന്നു.
    'ജിനു എബ്രഹാമിനെ എനിക്ക് പരിചയം ആദം ജോൺ മുതൽക്കാണ്. ആദംജോണിന്റെ സംവിധായകനും തിരക്കഥാകൃത്തും ജിനു എബ്രഹാമായിരുന്നല്ലോ. അതിന്റെ കുറച്ചു ദിവസത്തെ ഷൂട്ടിംഗ് പാലയിലായിരുന്നു. ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഒരു വീട് വേണമായിരുന്നു. ജിനുവിനേയുംകൊണ്ട് ഞാൻ കുറുവച്ചന്റെ വീട് കാണിക്കാൻ പോയി. കുറുവച്ചനെ പരിചയപ്പെടുത്തി. പക്ഷേ വീട് ജിനുവിന് ഇഷ്ടമായില്ല. തിരിച്ചിറങ്ങുമ്പോൾ ഞാൻ കുറുവച്ചന്റെ കഥ ജിനുവിനോട് പറഞ്ഞു.'
    'ഇടമറ്റത്തെ സമ്പന്നമായ കുടുംബാംഗവും അസാമാന്യ ധൈര്യശാലിയുമായിരുന്നു കുരുവിനാക്കുന്നേൽ കുറുവച്ചൻ. ആറടിക്കുമേൽ ഉയരവും അതിനുതക്ക ശരീരവണ്ണവും ഇന്നും കുറുവച്ചനുണ്ട്. ആ നാട്ടിൽ എന്ത് അനീതിയുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ആളായിരുന്നു. വർഷങ്ങൾക്കുമുമ്പ് വട്ടവയലിൽ കുടംബാംഗങ്ങൾ ഇടമറ്റം പള്ളിയിലേക്ക് ഒരു പിയാനോ സമർപ്പിച്ചു. വളരെ പഴക്കവും മൂല്യവുമുള്ള ഒരു പിയാനോയായിരുന്നു അത്. പേരുകേട്ട തറവാട്ടുകാരാണ് വട്ടവയൽക്കാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥനും കളക്ടറുമടക്കം ആ കുടുംബാംഗങ്ങളിൽപ്പെട്ടവരായിരുന്നു. ഭരണസിരാകേന്ദ്രങ്ങളിൽ നല്ല ബന്ധമുള്ളവരും.'
    'പള്ളിക്ക് സംഭാവന കൊടുത്ത പിയാനോ അന്നത്തെ ഇടവക വികാരി സ്വന്തമാക്കി. പള്ളിക്കമ്മിറ്റിയിൽ തർക്കമായി. കുറുവച്ചൻ ഇടപെട്ടു. പിയാനോ തനിക്ക് നൽകിയതാണെന്ന് വികാരി നിലപാടെടുത്തു. ഈ വിവരം സ്ഥിരീകരിക്കാൻ കുറുവച്ചൻ വട്ടവയലിലെത്തി. അവിടുത്തെ അമ്മച്ചിയോട് കാര്യങ്ങൾ തിരക്കി. പള്ളിക്ക് സംഭാവന നൽകിയതാണെന്ന് അമ്മച്ചി പറഞ്ഞപ്പോൾ കുറുവച്ചൻ വികാരിക്ക് നേരെ തിരിഞ്ഞു. അത് പള്ളിവികാരിക്ക് ക്ഷീണമുണ്ടാക്കി. ഉന്നതങ്ങളിൽ നല്ല ബന്ധമുള്ള ആളായിരുന്നു വികാരിയും. അദ്ദേഹം കടുത്ത സമ്മർദ്ദം ചെലുത്തിയതോടെ വട്ടവയലിലെ അമ്മച്ചി അച്ചന് അനുകൂലമായി മൊഴിനൽകി. അതോടെ കേസ് കുറുവച്ചനുനേരെ തിരിഞ്ഞു. കുറുവച്ചന്റെ വക്കാലത്ത് ഏറ്റെടുക്കാൻപോലും വക്കീലന്മാർ തയ്യാറാകാത്തവിധം രാഷ്ട്രീയ ഇടപെടലുണ്ടായി. കേസ്സെടുക്കാൻ തയ്യാറായ വക്കീലന്മാരെ പോലീസ് നേരിട്ടിടപെട്ട് ഭീഷണിപ്പെടുത്തി. പോലീസ് കുറുവച്ചനെയും പലവിധത്തിൽ ഉപദ്രവിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബാറടക്കമുള്ള സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി കള്ളക്കേസ്സുണ്ടാക്കി. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് എന്റെ അമ്മാവന്മാർകൂടിയായ അഡ്വ. ജോണും അഡ്വ. തോമസും കുറുവാച്ചന്റെ കേസ്സ് ഏറ്റെടുക്കുന്നത്. അതോടെ അവരെയും പോലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ ഒരുങ്ങി. അന്നാണ് ഹൈക്കോടതിയിലടക്കം വക്കീലന്മാർ റോഡിലിറങ്ങി പ്രതിഷേധം നടത്തിയതിന് കേരളം ആദ്യമായി സാക്ഷ്യം വഹിച്ചത്. ഒടുവിൽ കുറുവച്ചന്റെ കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുംവരെ എത്തി. കുറുവച്ചന് അനുകൂലമായ വിധിയാണ് ഉന്നത നീതിപീഠത്തിൽ ഉണ്ടായത്. വട്ടവയൽ കുടുംബാംഗമായ ഐ.ജി. കുറുവച്ചനെ കണ്ട് ക്ഷമയും ചോദിച്ചു.'
    'കുറുവച്ചന്റെ കഥ പറഞ്ഞപ്പോൾ അത് ജിനു എബ്രാഹിന് എഴുതാനുള്ള പ്രചോദനമാകുമെന്ന് ഞാൻ അറിഞ്ഞില്ല. പക്ഷേ പിന്നീട് പല സന്ദർഭങ്ങളിലും ജിനു എന്നെ വിളിച്ച് സഹായം തേടി. കുറുവച്ചനുമായി ബന്ധമുള്ളവരെയും ശത്രുപക്ഷത്തുണ്ടായിരുന്നവരെയുംകുറിച്ച് ചോദിച്ചു. അവരിൽ ജീവിച്ചിരുന്നവരുടെയെല്ലാം അടുത്തേയ്ക്ക് ഞാൻതന്നെ ജിനുവിനെ കൂട്ടിക്കൊണ്ടുപോയി.'
    'തിരക്കഥ പൂർത്തിയാക്കുന്നതിനുമുമ്പ് കുറുവാച്ചനെ കണ്ട് കഥ പറഞ്ഞ് അനുവാദം തേടണമെന്ന് ഞാൻ ജിനുവിനോട് പറഞ്ഞിരുന്നു. ചെയ്യാമെന്ന് എനിക്ക് ഉറപ്പും നൽകി. ആ ഉറപ്പുകളൊന്നും ജിനു പാലിച്ചില്ലെന്നു മാത്രമല്ല, ഒരു സുപ്രഭാതത്തിൽ ഫെയ്*സ് ബുക്കിലൂടെയാണ് ആ സിനിമ അനൗൺസ് ചെയ്ത വിവരം ഞാൻപോലും അറിഞ്ഞത്. ആദ്യമിട്ട ഫെയ്*സ്ബുക്ക് പോസ്റ്റിൽ ബേയ്*സ്ഡ് ഓൺ എ ട്രു സ്റ്റോറി എന്ന് എഴുതിയിട്ടുണ്ടായിരുന്നു. പിന്നീടതും മാറ്റി. പുലിക്കുന്നേൽ കുടുംബാംഗമായ കുറുവാച്ചനെ അദ്ദേഹത്തിനോട് ഏറ്റവും അടുപ്പമുള്ളവർ മാത്രം വിളിച്ചിരുന്ന പേരാണ് പുലിക്കുട്ടിയെന്നും കടുവാക്കുട്ടിയെന്നുമൊക്കെ. ഇക്കാര്യം ഞാൻ പറഞ്ഞുള്ള അറിവേ ജിനുവിനുള്ളൂ. പിന്നീട് അതുതന്നെയാണ് ജിനു സിനിമയുടെ ടൈറ്റിലായും ഉപയോഗിച്ചത്.'
    'അനൗൺസ്*മെന്റ് വന്നതിനുശേഷം ഞാൻ ജിനുവിനെ രണ്ടുതവണ വിളിച്ചു. ജിനു ഫോൺ എടുത്തതേയില്ല.'
    'കഥ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ ജിനുതന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചിരുന്നു. അല്ല, മാത്യുവാണ് സംവിധായകനെന്ന് ജിനു അന്ന് പറഞ്ഞിരുന്നു. പക്ഷേ ഫെയ്*സ്ബുക്കിൽ കണ്ട പേര് ഷാജികൈലാസിന്റേതായിരുന്നു.'
    'കടുവയിൽ ജിനു എന്താണ് എഴുതിവച്ചിരിക്കുന്നതൊന്നും എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തിനുവേണ്ടി ഞാൻ ചെയ്തുകൊടുത്ത സഹായങ്ങൾ ചെറുതായിരുന്നില്ല. ആ എന്നെ ജിനു മറന്നുപോയെങ്കിൽ ഒരു നീതിയും ആ ചെറുപ്പക്കാരനിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. അയാളിനിയും നീതികേട് തുടർന്നുകൊണ്ടേയിരിക്കും.'

  2. Likes Arya, chackomaster liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #92

  5. #93

    Default

    അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളിൽ മലയാളികൾക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസമെന്റ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയ സൂപ്പർതാരം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പ്രേക്ഷകരുടെ പ്രിയങ്കരരായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നൂറിലേറെ സെലിബ്രിറ്റികൾ ചേർന്ന് പുറത്തിറക്കുന്നു.

    With The
    Same Cast
    Same Crew
    &
    Same Script



  6. #94

  7. #95
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by aak View Post

    no prithvi

  8. #96

    Default

    Quote Originally Posted by Akhil krishnan View Post
    no prithvi
    puli corona treatmentil alle athu avum

  9. #97
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by aak View Post
    puli corona treatmentil alle athu avum
    oru poster release cheyyan corona oru thadasam aano..he's asymptomatic too... ith tomichan de kali aanu

  10. #98

    Default

    Quote Originally Posted by Akhil krishnan View Post
    oru poster release cheyyan corona oru thadasam aano..he's asymptomatic too... ith tomichan de kali aanu
    oh kaduva prithviraj athu njan aangu maranu poyi endakkum ennu nokkam

  11. #99
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by Akhil krishnan View Post
    oru poster release cheyyan corona oru thadasam aano..he's asymptomatic too... ith tomichan de kali aanu
    angerkku ego keri cheyyunnatha .........

  12. #100
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Same Script anooo , apo mate threadil parayunathu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •