All the very best.....
Covid restrictionsil ninnu padam pidichu next IH aavatte padam
Originally Posted by BangaloreaN
ലോക്ഡൗൺ; ദൃശ്യം 2വിലെ ആ രംഗം വെട്ടിത്തിരുത്തി: ജീത്തു ജോസഫ്
മോഹന്‍*ലാല്‍* ആരാധകര്‍* ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ലോക്ഡൗണ്‍* നിന്ത്രണങ്ങള്‍*ക്ക് ഇളവുകള്‍* ലഭിച്ചു കഴിഞ്ഞാല്‍* മോഹന്‍*ലാല്‍* ആദ്യം അഭിനയിക്കുക ഈ ചിത്രത്തിലാകുമെന്ന് പിറന്നാള്‍* ദിനത്തില്‍* താരം നേരിട്ട് ആരാധകരെ അറിയിച്ചിരുന്നു. കോവിഡ് വന്നതോടെ സിനിമയുടെ ചിത്രീകരണത്തിലും ചില മാറ്റങ്ങള്‍* വരുത്തേണ്ടി വന്നതായി വെളിപ്പെടുത്തുകയാണ് സംവിധായകന്* ജീത്തു ജോസഫ്. ജീത്തു ജോസഫിന്റെ വാക്കുകള്‍*:
"ദൃശ്യം 2 എഴുതിക്കഴിഞ്ഞ് ഞാന്‍* കുറെപ്പേര്*ക്ക് വായിക്കാന്‍* കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍* എടുത്തിട്ട് കുറച്ചു തിരുത്തലുകള്‍* വരുത്തുകയും ചെയ്തു. അതിനുശേഷം ഞാന്‍* ആ സ്ക്രിപ്റ്റ് മാറ്റി വച്ചു. ഒരാഴ്ച ഇതില്‍* നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രഷ് ആയി ആ സ്ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍* അതിലെ കുഴപ്പങ്ങള്‍* തിരിച്ചറിയാന്‍* കഴിയും."
"അങ്ങനെ രണ്ടാമത് വായിക്കാന്‍* എടുത്തപ്പോള്‍*, ചിത്രത്തിലെ ഒരു സീന്‍* നോക്കിയപ്പോള്‍* വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍* ഞാന്‍* എഴുതി വച്ചിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവും ഒക്കെയുള്ള ഒരു സീന്‍*. പെട്ടെന്ന് ഞാനോര്*ത്തു, ഈ ലോക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാന്‍* ഇതെങ്ങനെ ഷൂട്ട് ചെയ്യും? അത് നടക്കില്ല. അവിടെ വച്ച് ഞാന്‍* എഴുത്ത് നിറുത്തി. പക്ഷേ, ഉര്*വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ വേറൊരു ഐഡിയ വന്നു.’
‘ഒരാളും ഇല്ലാതെ അതു ചെയ്താല്‍** വേറെ ഒരു ഗുണം ആ രംഗത്തിന് കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. അല്ലെങ്കില്‍* ഞാന്‍* പഴയ ആശയത്തിലൂടെ തന്നെ പോയേനെ. വലിയ രീതിയില്‍* സ്ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ വന്നതോടെ അതിനു മറ്റൊരു തലം കൈവന്നു. ഞാന്‍* ആ ലൈന്‍* പിടിച്ചങ്ങ് പോയി. എന്റെ പ്രശ്നവും തീര്*ന്നു. എഴുതുന്ന സമയത്തു തന്നെ, ഇതെങ്ങനെ ഷൂട്ട് ചെയ്യും എന്നതുകൂടി ആലോചിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തിരുത്തലുകള്‍* വരുന്നത്," ജീത്തു ജോസഫ് വ്യക്തമാക്കി.
കോളജ് വിദ്യാര്*ത്ഥികള്**ക്കായി കേരള സര്*ക്കാര്* നടപ്പാക്കുന്ന നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖ സംഭാഷണത്തിലാണ് ജീത്തു ജോസഫ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍* പങ്കുവച്ചത്. സിനിമകളെക്കുറിച്ചും നിര്*മാണത്തെക്കുറിച്ചും ദീര്*ഘമായി വിദ്യാര്*ത്ഥികളോട് സംവദിച്ച സംവിധായകന്* തന്റെ അനുഭവങ്ങളും പങ്കുവച്ചു.