Sponsored Links ::::::::::::::::::::Remove adverts | |
Ithu Ott release aano
Sent from my INE-LX1 using Tapatalk
എക്കാലത്തും ഭരണകൂട അധികാരത്തിന്റെയും ഹിംസയുടെയും ദല്ലാളുകളാകാന്‍* വിധിക്കപ്പെട്ടവരാണ് പോലീസുകാര്‍*. അതുകൊണ്ടുതന്നെ കുറ്റവാളികളെക്കാള്‍* കുറ്റകൃത്യം ചെയ്യുന്നവരായി സ്വയം മാറിപ്പോകുന്ന ഒരു വിഭാഗം പോലീസ്*സേനയില്‍* ഉണ്ട്. അനേകവര്*ഷങ്ങള്*ക്കു മുമ്പ് ഏതോ ഒരു കേസില്‍* ഉള്*പ്പെട്ട പ്രതിയെ അറസ്റ്റുചെയ്യുന്നതിനായി സിവില്‍*വേഷം ധരിച്ച് വിദൂരഗ്രാമത്തിലെത്തപ്പെടുന്ന രണ്ടു പോലീസുകാരാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍*’എന്ന കഥയിലുള്ളത്. ദൈനംദിനജീവിതത്തിലെ ചെറിയ ആഘോഷങ്ങളില്‍* ശാരീരികമായി തൃപ്തിയടയുക എന്ന പാപമേ അവര്‍* ചെയ്യുന്നുള്ളൂ. പക്ഷേ, വിനോയ് തോമസിന്റെ ഭാഷയും ആഖ്യാനശൈലിയുംകൊണ്ട് സൃഷ്ടിക്കപ്പെടുന്ന അപരലോകം, ഉപഹാസത്തിന്റെ പിന്നിലെ ദാരുണമായ മനുഷ്യകാമനയുടെ മഹാപ്രപഞ്ചത്തിലേക്കാണ് വാതില്‍* തുറക്കുന്നത്. കുടുകുടെ ചിരിപ്പിച്ച് മുന്നോട്ടു നയിക്കുന്ന ഉപഹാസത്തിന്റെ തായ്*വേരുകള്‍* വായനക്കാരുടെ മജ്ജയിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെയാണ് ഈ കഥ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ‘മീന്‍*മുള്ളിനെക്കാള്‍* അല്പംകൂടി കടുപ്പമുള്ള ഉടുമ്പെല്ലില്*നിന്നും കടിച്ചീമ്പിയെടുത്ത ഇറച്ചിയുടെ മയം’ ഈ കഥ അനുഭവിപ്പിക്കുന്നുണ്ട്.