Originally Posted by
Raja Sha
ഇന്ന് സീതാറാമം കണ്ടു.
(എന്റെ ടിക്കറ്റ് ട്രാക്കിങ്ങിൽ പെടില്ല. കൗണ്ടർ ടിക്കറ്റ് ആയിരുന്നു)
ചില തെലുങ്ക് സ്റ്റൈൽ കോമടികളും, ഡബ്ബിങ്ന്റെയും അന്യഭാഷാ making സ്റ്റൈലിന്റെ ചില്ലറ അസ്വഭാവികതകളും ഒഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു മികച്ച റൊമാന്റിക്-പട്ടാള ചിത്രം.
ദുൽഖറും, നായികയും എല്ലാം നന്നായി പെർഫോം ചെയ്തിട്ടുണ്ട്.
കാശ്മീർ visuals, മ്യൂസിക് എല്ലാം കൂടി അത്യാവശ്യം ഒരു തിയേറ്റർ വാച്ചിനുള്ളത് കിട്ടുന്നുണ്ട്. ക്ലൈമാക്സ് പ്രതീക്ഷിച്ച അത്ര ഹൃദയസ്പര്ശി ആയി തോന്നിയില്ല. അല്പം കൂടി തീവ്രം ആകാമായിരുന്നു.
2.45 മണിക്കൂർ ദൈർഘ്യം അല്പം കൂടിപ്പോയി