Booked
Last edited by aak; 09-13-2022 at 10:54 PM.
Sponsored Links ::::::::::::::::::::Remove adverts | |
Script aaarane ...........?
Hemanth...Puthiya aalanu
മലയാളി പ്രേക്ഷകർക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങി 22 വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. സമ്മർ ഇൻ ബത്ലഹേമിന് തിരക്കഥ ഒരുക്കിയ രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.എന്നാൽ, ഇത്തവണ രഞ്ജിത്തിന് നിർമാതാവിന്റെ വേഷമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു യുവതാരവും നായകനാകും. ഗോൾഡ് കോയിൻ മോഷൻ പിക്ച്ചറിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്ലഹേം പുറത്തിറങ്ങി . "ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്." പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് കുറിച്ചു.
Kailas Menon
Working on the next with the legendary filmmaker Sibi Malayil sir. The yet to be named movie is being produced by Dir. Ranjith sir, scripted by Hemanth & starring Asif Ali.
2004'ഇൽ ചെന്നൈ S.R.M കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷന്‍ ചേർന്ന ആദ്യ ദിവസം ക്ലാസ്സെടുത്ത സർ മലയാളം സിനിമയെ വാനോളം പ്രശംസിച്ചു കൊണ്ട് പറഞ്ഞ കൂട്ടത്തിൽ ഭരതൻ, സിബി മലയിൽ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ സിനിമകൾ നിങ്ങൾ കാണണം എന്ന് പറഞ്ഞത് ഓർക്കുന്നു.
അന്ന് ചുറ്റുമുള്ള മലയാളികൾ അല്ലാത്ത സുഹൃത്തുക്കളുടെ മുമ്പിൽ അഭിമാനത്തോടെ കേട്ടിരുന്നപ്പോൾ ആഗ്രഹിച്ചിരുന്നതാണ് സിബി മലയിൽ സാറിന്റെ സിനിമയ്ക്ക് എന്നെങ്കിലും സംഗീതം നൽകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന്.
ഭരതം, ഹിസ് ഹൈനസ് അബ്*ദുള്ള, തനിയാവർത്തനം, ദശരഥം, സദയം, കിരീടം, കമലദളം, സമ്മർ ഇൻ ബത്*ലേഹം, ദേവദൂതൻ, മായാമയൂരം തുടങ്ങി എനിക്കേറ്റവും പ്രിയപ്പെട്ട ഒട്ടനനവധി ചിത്രങ്ങളൊരുക്കിയ സിബി സാറിന്റെ ചിത്രത്തിന് സംഗീതം നൽകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷിക്കുന്നു. എന്നും സംഗീതത്തിന് പ്രാധാന്യം നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കടുത്ത ആരാധകനായ എനിക്ക് ലഭിച്ച ഏറ്റവും വല്യ ഭാഗ്യമായി ഈ അവസരത്തെ കാണുന്നു.
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പിടി ഗാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പാട്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിറകെ
A S Dinesh Pro
സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി യുടെ ബാനറിൽ രഞ്ജിത്ത്,പി എം ശശിധരന്* എന്നിവര്‍* ചേര്*ന്നു നിർമിക്കുന്ന ഈ ചിത്രത്തില്‍* ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റോഷൻ മാത്യു,രഞ്ജിത്ത്, വിജിലേഷ്,സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ,ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍*.
രചന- ഹേമന്ദ്കുമാർ,
ഛായാഗ്രഹണം-പ്രശാന്ദ് രവീന്ദ്രൻ, സംഗീതം-കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഗ്നിവേശ്*, പ്രൊജക്റ്റ്ഡിസൈനർ- ബാദുഷ.