
Originally Posted by
Perumthachan
രണ്ടാനമ്മയുമായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ കുറ്റബോധത്തിൽ astrophysics പഠിക്കാൻ പോകുന്നു, അവിടെ പ്രൊഫെസ്സരുടെ മകളായ കാമുകിയുമായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ കുറ്റബോധത്തിൽ അവളെ ഉപേക്ഷിച്ച് സ്ഥലം വിടുന്നു, വേദാന്തം തലക്കുപിടിച്ചു സ്വാമിയുടെ ആശ്രമത്തിൽ ചേർന്നിട്ട് അവിടുത്തെ സന്ന്യാസിനിയുമായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ കുറ്റബോധത്തിൽ അവിടുന്നും മുങ്ങുന്നു, അവസാനം ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാൻ ഖസാക്കിൽ എത്തുന്ന രവി അവിടെ കാണുന്ന സകല സ്ത്രീകളുമായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ കർമ്മഫലമായിട്ട് മരണത്തെ സ്വയം കൈവരിക്കുന്നു. ഈ കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, അതിനേറ്റവും പ്രധാന കാരണം, കൂമൻകാവിലെ അങ്ങാടിയിൽ പാമ്പിന്റെ കടിയേറ്റ് ബസ് കാത്ത് കിടന്ന രവി, മരിക്കുമ്പോ പ്രായം മുപ്പതിന് താഴെയാണ്.