Page 2 of 2 FirstFirst 12
Results 11 to 19 of 19

Thread: ♛★✪ Jayan - the first phenomenon of Malayalam cinema - Official thread ✪★♛

  1. #11

    Default


    1979 ഇൽ ജയനെ നായകനാക്കി ഷീല സംവിധാനം ചെയ്ത "ശിഖരങ്ങൾ" എന്ന ചിത്രത്തിന്റെ ആദ്യത്തെ മുപ്പതു മിനുട്ടുകൾ യൂട്യൂബിൽ വന്നിട്ടുണ്ട്

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    Boney M Rasputin and Sunny song Remix - Jayan version

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #13

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #14

    Default

    Shikharangal full movie:

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #15

    Default

    ‘ജയൻ ലാൻഡിങ് ലെഗ്ഗിലേക്കു കാൽ കൊരുത്തു’; മായാതെയുണ്ട്, ആ മരവിപ്പ്...


    Read more at: https://www.manoramaonline.com/movie...ing-jayan.html

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. Likes Mattoraal liked this post
  8. #16
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഞാനൊരിക്കലും ജയേട്ടാ എന്നു വിളിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ബേബിയണ്ണനായിരുന്നു



    എന്റെ അമ്മയുടെ സഹോദരന്റെ മകനായിരുന്നു ജയന്*, നടി ജയഭാരതിയുടെ ഓര്*മകളില്* ജയന്*





    ന്റെ അമ്മയുടെ സഹോദരന്റെ മകനായിരുന്നു ജയന്*. അറിഞ്ഞോ അറിയാതെയോ ഒരിക്കലും ജയേട്ടാ എന്ന് ഞാന്* വിളിച്ചിട്ടില്ല. അദ്ദേഹം എനിക്ക് ബേബിയണ്ണനായിരുന്നു. വളരെ ചെറുപ്പത്തിലേ ഞാനും ബേബിയണ്ണനുമൊക്കെ ജീവിതത്തിന്റെ രണ്ടു മേഖലകളിലേക്ക് കടന്നുപോയവരാണ്. ഞാന്* സിനിമയിലേക്കും ബേബിയണ്ണന്* ഇന്ത്യന്* നേവിയിലേക്കും. ജീവിതപ്രയാസങ്ങള്* തന്നെയായിരുന്നു ഞങ്ങളെ ചെറുപ്പത്തില്* തന്നെ വ്യത്യസ്ത തൊഴില്* മേഖലകളിലേക്കെത്തിച്ചത്. കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതില്* പിന്നെ സിനിമയില്* വന്നശേഷമാണ് ബേബിയണ്ണനുമായി വളരെ അടുപ്പമുണ്ടാകുന്നത്. നേവിയിലെ ഉദ്യോഗം രാജിവെച്ച് സിനിമയിലഭിനയിക്കാനുള്ള മോഹവുമായി എത്തിയ അണ്ണന് തുടക്കകാലത്ത് ചില ചെറിയ സഹായങ്ങള്* ഞാനും ചെയ്തു കൊടുത്തിരുന്നു. പക്ഷേ, അതൊന്നുമായിരുന്നില്ല ബേബിയണ്ണന്റെ വിജയത്തിനു പിറകില്*. കൃത്യനിഷ്ഠ, കഠിനാദ്ധ്വാനം, വിനയം ഇതൊക്കെയായിരുന്നു അണ്ണനെ പെട്ടെന്ന് വലിയവനാക്കിയത്.




    ജയഭാരതി (ഫയല്*ചിത്രം)

    അഭിനയതാല്*പ്പര്യം സ്*കൂള്* പഠനകാലത്തെ അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നേവിയില്* ജോലി ചെയ്യുമ്പോഴും നാടകങ്ങളില്* അഭിനയിച്ച കഥകളൊക്കെ വലിയ ആവേശത്തോടെ വ്യക്തിപരമായ കാര്യങ്ങള്* പങ്കുവെക്കുന്ന വേളയില്* അണ്ണന്* പറഞ്ഞിട്ടുണ്ട്. സ്*കൂള്* ജീവിതകാലത്തും നേവി ഉദ്യോഗസ്ഥനായിരിക്കുമ്പോഴുള്ള അണ്ണന്റെ സാഹസപ്രവൃത്തികള്* മറ്റു പലരില്* നിന്നുമാണ് ഞാനറിഞ്ഞത്. പില്*ക്കാലത്ത് സിനിമയില്* കാണിച്ച സാഹസങ്ങള്* വലിയൊരളവില്* യഥാര്*ത്ഥ ജീവിതത്തിലുമുണ്ടായിരുന്നു. സിനിമയില്* വന്നപ്പോള്* അഭിനയത്തിലായി ആ സാഹസികത. സിനിമയില്* തന്റേതായൊരു സാമ്രാജ്യം കെട്ടിപ്പൊക്കാന്* വലിയ രീതിയില്* കഷ്ടപ്പെട്ടിട്ടുണ്ട് ബേബിയണ്ണന്*. വളരെ ചെറിയ വേഷങ്ങള്*ക്കു പോലും ഒരു മിഴിവ് നല്*കാന്* എപ്പോഴും ശ്രദ്ധിച്ചിരുന്നു. നസീര്* സാറിന്റെ പാതയിലൂടെയായിരുന്നു അണ്ണനും സഞ്ചരിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളെല്ലാം ബേബിയണ്ണനിലുമുണ്ടായിരുന്നു. അവര്* തമ്മില്* സഹോദരതുല്യമായ അടുപ്പം അണ്ണന്റെ അഭിനയജീവിതത്തെ വലിയരീതിയില്* സ്വാധീനിച്ചിട്ടുണ്ട്.

    ലക്ഷ്യത്തില്* എത്തിച്ചേരാന്* ഒരു കുറുക്കുവഴികളും അദ്ദേഹം തേടിയില്ല. തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും പ്രയത്*നിക്കാനുള്ള വലിയ മനസ്സുമായിരുന്നു അണ്ണന്റെ കൈമുതല്*. അഭിനയത്തോടൊപ്പം പൊന്നുപോലെ സൂക്ഷിച്ച തന്റെ ശരീരവും സിനിമയ്ക്കുവേണ്ടി സംക്രമിപ്പിക്കുകയായിരുന്നു അദ്ദേഹം. ശബ്ദവും ശരീരവും അഭിനയത്തിന്റെ ഗാംഭീര്യവും സാഹസികതയും എല്ലാം സമന്വയിച്ചതായിരുന്നു ബേബിയണ്ണനിലെ നടന്*. പക്ഷേ, ആ നടനത്തിന്റെ പലമുഖങ്ങള്* കാണാന്* നമ്മള്*ക്ക് ഭാഗ്യമില്ലാതെ പോയി. സിനിമാനടനെന്ന നിലയില്* അണ്ണനുണ്ടായ പേരും പ്രശസ്തിയുമൊക്കെ നസീര്* സാറിനെ വരെ അദ്ഭുതപ്പെടുത്തിയിരുന്നു. ഓരോ സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോഴും ഞങ്ങള്* പറഞ്ഞു: 'അടുത്ത വര്*ഷത്തോടെ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് മാറിവരും. തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെയുള്ള ചിത്രങ്ങളുടെ രീതിയിലേക്ക് മലയാളസിനിമയുടെ ട്രെന്*ഡ് മാറിവരും'.



    പുതിയ വെളിച്ചം എന്ന സിനിമയില്*നിന്ന്*

    അദ്ഭുതപ്പെടുത്തുന്ന ആക്ഷന്* സിനിമകളുടെ കാലമായിരുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വര്*ഷം. ഹരിഹരന്* സാറിന്റെ 'പഞ്ചമി' മുതല്* വേണു സാറിന്റെ 'അറിയപ്പെടാത്ത രഹസ്യം' വരെ അമ്പതിലേറെ ചിത്രങ്ങളില്* ഞാന്* ബേബിയണ്ണനൊപ്പം അഭിനയിച്ചു. നടനെന്ന നിലയില്* തന്നില്* നിന്നും സംവിധായകന്* പ്രതീക്ഷിക്കുന്നത് കിട്ടുന്നുണ്ടോയെന്ന് അണ്ണന്* ഓരോ സീനെടുക്കുമ്പോഴും ചോദിച്ചുകൊണ്ടിരുന്നു. ആക്ഷന്* സിനിമകളിലെ കോരിത്തരിപ്പിക്കുന്ന സാഹസികരംഗങ്ങള്* കാണുമ്പോള്* പലരും അല്പം വിഷമത്തോടെ പറഞ്ഞിട്ടുണ്ട്: 'ജീവന്* പണയം വെച്ചുള്ള ഈ കളി വേണോ?' പക്ഷേ, ജയനെന്ന ആ പെര്*ഫക്ഷനിസ്റ്റിന് അതുവേണമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സംതൃപ്തി.
    തോപ്പില്* ഭാസി സാറിന്റെ മോചനം ഞങ്ങളൊന്നിച്ച വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. അന്നത്തെ ഇമേജ് വെച്ച് ആ സിനിമ വേണ്ടരീതിയില്* സ്വീകരിക്കപ്പെടുകയോ ചര്*ച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. ചര്*ച്ച ചെയ്തതെല്ലാം ജയനെന്ന നടന്റെ സാഹസികത നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. 'പുതിയ വെളിച്ച'വും, 'കരിപുരണ്ട ജീവിതങ്ങളും' 'ചന്ദ്രഹാസ'വുമൊക്കെ ബേബിയണ്ണന്റെ സാഹസികത നിറഞ്ഞ വേഷങ്ങളായിരുന്നു. ബേബിയണ്ണനും ഞാനും നായികാ നായകന്മാരായ 'അറിയപ്പെടാത്ത രഹസ്യ'വും 'അഗ്നിശര'വും 'ആക്രമണ'വും അണ്ണനില്ലാതെ പൂര്*ത്തികരിക്കേണ്ടി വന്നു. അതിന്റെ പോരായ്മകളെല്ലാം ആ സിനിമയിലുടനീളമുണ്ടായിരുന്നു. ജയന് പകരം വെക്കാന്* മറ്റൊരാളില്ലെന്ന് പറയാതെ പറയും പോലെയായിരുന്നത്.


  9. Likes Mattoraal liked this post
  10. #17
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    കല്യാണത്തിന് എന്റെ സഹോദരന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചുകൊടുത്തത് ജയേട്ടനായിരുന്നു



    ഇത്രയും വര്*ഷങ്ങള്*ക്കുശേഷവും ജയേട്ടനെ ഓര്*ക്കാത്ത ഒരുദിവസംപോലും ഉണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വത്തെ ജയേട്ടന് മുന്*പും ശേഷവും കണ്ടിട്ടുമില്ല- സീമ എഴുതുന്നു





    ഇതാ ഇവിടെ വരെ' എന്ന സിനിമയിലെ ടൈറ്റില്* സോങ്ങായ 'ഇതാ... ഇതാ... ഇവിടെ വരെ...' എന്ന ഗാനരംഗത്തില്* ഒരു തോണിക്കാരന്റെ വേഷത്തിലൂടെയാണ് ശശിയേട്ടന്റെ ചിത്രത്തില്* ആദ്യമായി ജയേട്ടന്* പ്രത്യക്ഷപ്പെടുന്നത്. ഇതേ ചിത്രത്തിലെ 'രാസലീല... രാസലീല... രതിമന്മഥലീല...' എന്ന മറ്റൊരു ഗാനരംഗത്തിലൂടെയായിരുന്നു ശശിയേട്ടന്റെ ചിത്രത്തില്* എന്റെയും തുടക്കം. ഒരര്*ഥത്തില്* ഞാനും ജയേട്ടനും ശശിയേട്ടനിലേക്കെത്തിയത് 'ഇതാ ഇവിടെവരെ'യിലൂടെയായിരുന്നു.
    ശശിയേട്ടന്റെ അടുത്ത ചിത്രമായ 'ഈ മനോഹരതീര'ത്തില്* ഒരു കാബറേ നര്*ത്തകിയുടെ വേഷമായിരുന്നു എനിക്ക്. മധുസാറും ജയേട്ടനും സംവിധായകന്* ഹരിഹരേട്ടനും ആ രംഗത്തുണ്ടായിരുന്നു. 'കടമിഴിയിതളാല്* കളിയമ്പെറിയും പെണ്ണൊരു പ്രതിഭാസം...' എന്ന പാട്ടിന് ലിപ് നല്*കിയത് ഹരിഹരേട്ടനായിരുന്നു. ആ ഒരു സീനില്* മാത്രമേ എനിക്ക് അഭിനയിക്കാനുണ്ടായിരുന്നുള്ളൂ. ചിത്രീകരണത്തിനുമുന്*പ് ''ശാന്തിയല്ലേ'' എന്ന് ചോദിച്ചുകൊണ്ട് എനിക്കരികിലേക്ക് വന്ന് ജയേട്ടന്* പരിചയപ്പെടുകയായിരുന്നു. ഒരു കാബറെ ഡാന്*സ് രംഗത്ത് മാത്രം അഭിനയിച്ച എന്നെ അവിടെവെച്ചുതന്നെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ജയേട്ടനുമായുള്ള ആദ്യപരിചയപ്പെടലിന്റെ ഓര്*മയാണിത്.
    പിന്നീട് ഒട്ടേറെ പേര്* അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്* ചിത്രങ്ങളില്* നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു.





    അങ്ങാടി, കരിമ്പന, മീന്*, കാന്തവലയം, ബെന്*സ് വാസു, മൂര്*ഖന്*, തടവറ, സര്*പ്പം, അന്തഃപ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങള്*. എല്ലാ ചിത്രങ്ങളും വമ്പന്* ഹിറ്റുകളുമായിരുന്നു. 'കാന്തവലയ'ത്തിലെ ജയേട്ടന്റെ കഥാപാത്രം യഥാര്*ഥത്തില്* സോമേട്ടനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. സോമേട്ടനും ശശിയേട്ടനുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളാണ് ആ പടത്തിലേക്ക് ജയേട്ടനെ കാസ്റ്റ്*ചെയ്യാന്* കാരണം. വളരെ സ്*റ്റൈലിഷായ കഥാപാത്രമായിരുന്നു അത്. ഊരും പേരുമറിയാത്ത അജ്ഞാതന്*. ആ വേഷം ജയേട്ടന്* ഗംഭീരമായി അവതരിപ്പിച്ചു. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്*സിന്റെ 'അങ്ങാടി'യില്* തൊഴിലാളിനേതാവായ ബാബുവിനെ അവതരിപ്പിക്കാന്* ജയേട്ടന് നറുക്ക് വീഴുന്നത്. 'അങ്ങാടി'യുടെ ചിത്രീകരണകാലത്ത് കോഴിക്കോട്ടങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുമായി ജയേട്ടന്* സൗഹൃദത്തിലായി. ചുമടെടുക്കുന്ന അവരുടെ രീതികളും മറ്റും മനസ്സിലാക്കി. മലയാളത്തിലെ ഒരു വലിയ താരമാണെന്ന ഭാവം ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ ചുമട്ടുതൊഴിലാളികള്*ക്ക് ജയേട്ടന്* ചേട്ടനും അനിയനുമൊക്കെയായിരുന്നു. ആ സിനിമയ്ക്കുശേഷം 'കരിമ്പന'യിലും 'മീനി'ലും ശക്തമായ കഥാപാത്രങ്ങളായിരുന്നു ജയേട്ടന്. 'കരിമ്പന'യില്* പന കയറുന്ന രംഗമൊക്കെ ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വയം ചെയ്യുകയായിരുന്നു അദ്ദേഹം. ആ പനകയറ്റം കണ്ട് സെറ്റില്* എല്ലാവരും അദ്ഭുതപ്പെട്ടു. പിന്നീടാണറിഞ്ഞത് രാത്രികളില്* പനകയറ്റക്കാരുടെ സഹായത്തോടെ ജയേട്ടനത് പരിശീലിച്ചിരുന്നുവെന്ന്.




    'മീനി'ന്റെ ചിത്രീകരണത്തിലും വലിയ സാഹസമാണ് ജയേട്ടന്* കാണിച്ചത്. കടലില്*വെച്ച് ഒരു ബോട്ടില്*നിന്ന് മറ്റൊരു ബോട്ടിലേക്ക് ചാടുന്നതും മറ്റും ഡ്യൂപ്പില്ലാതെ അദ്ദേഹം അഭിനയിച്ചു. ഒരു ഡ്യൂപ്പ് ആര്*ട്ടിസ്റ്റ് ജീവന്* പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് ഒരിക്കലും തനിക്ക് വേണ്ടെന്നായിരുന്നു ജയേട്ടന്റെ നിലപാട്. ഈ മനോഭാവംതന്നെയാണ് അദ്ദേഹത്തെ മരണത്തില്* കൊണ്ടെത്തിച്ചതും. അഭിനയിച്ച മിക്ക സിനിമകളിലും മരണത്തെ വെല്ലുവിളിക്കുകയും മരണം വഴിമാറിപ്പോവുകയും ചെയ്യുന്ന കാഴ്ചയാണ് ജയേട്ടന്റെ അഭിനയജീവിതത്തിലുണ്ടായിരുന്നത്.
    എന്റെയും ശശിയേട്ടന്റെയും പ്രണയത്തിന് സിനിമയില്*നിന്ന് ഏറ്റവും കൂടുതല്* സപ്പോര്*ട്ട് നല്*കിയത് ജയേട്ടനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ ജയേട്ടന്* ശശിയേട്ടന്റെ വീട്ടിലെത്തി.
    മാങ്കാട് ദേവീക്ഷേത്രത്തില്*വെച്ച് ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ശശിയേട്ടന്റെ കാല്* കഴുകി, കുട പിടിച്ച് കൊണ്ടുവന്നതും എന്റെ കൈ പിടിച്ച് ശശിയേട്ടന്റെ കയ്യിലേല്*പ്പിച്ചതും ജയേട്ടനായിരുന്നു. സഹോദരങ്ങളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. സിനിമയില്* എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയേട്ടന്* അപമൃത്യുവിന് ഇരയായത്. പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മള്* പറയാറുണ്ടല്ലോ. പക്ഷേ, ജയേട്ടന്റെ മരണംപോലെ ആ വാക്ക് ഇത്രമേല്* അര്*ഥവത്തായ ഒരു ദുരന്തം മലയാള സിനിമയില്* ഉണ്ടായിക്കാണില്ല.





    ജയേട്ടന്റെ മരണത്തെക്കുറിച്ചോര്*ക്കുമ്പോള്* ഇന്നും വല്ലാത്തൊരു ഞെട്ടലാണ്. തിരുവനന്തപുരത്ത് മധുസാറിന്റെ ഉമാ സ്റ്റുഡിയോയില്* 'അര്*ച്ചന ടീച്ചറി'ന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരിച്ചേച്ചിക്ക് മദ്രാസില്*നിന്ന് ഫോണ്* വരുന്നത്... ഫോണെടുത്ത് ചേച്ചി ഒരലര്*ച്ചയോടെ എനിക്കരികിലേക്ക് ഓടിവന്നു. ''സീമേ...ജയന്* പോയി'' ഷൂട്ടിങ് ലൊക്കേഷനാകെ തകര്*ന്നുപോയ നിമിഷമായിരുന്നു അത്. പരസ്പരം ആശ്വസിപ്പിക്കാനാകാതെ എല്ലാവരും പൊട്ടിക്കരഞ്ഞു.
    മദ്രാസില്*നിന്ന് ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്* ശശിയേട്ടന്* പറഞ്ഞു: ''ആ മുഖം നീ കാണണ്ട'' സദാ ഊര്*ജസ്വലനായ ജയേട്ടനെ ചലനമറ്റ് കിടക്കുന്ന അവസ്ഥയില്* എനിക്ക് കാണാനാകുമായിരുന്നില്ല. 'കോളിളക്ക'ത്തിന്റെ ഷൂട്ടിങ് കഴിഞ്ഞശേഷം ശശിയേട്ടന്റെ 'തുഷാര'ത്തില്* അഭിനയിക്കാന്* ഞാനും ജയേട്ടനും കാശ്മീരിലേക്ക് പോകേണ്ടതായിരുന്നു. അതിനുമുന്*പേ വിധി ആ വിലപ്പെട്ട ജീവന്* കവര്*ന്നു. ഞങ്ങള്* ഒരുമിക്കേണ്ടിയിരുന്ന നിരവധി പ്രോജക്ടുകള്* പലതും മാറ്റിവെച്ചു. ഇത്രയും വര്*ഷങ്ങള്*ക്കുശേഷവും ജയേട്ടനെ ഓര്*ക്കാത്ത ഒരുദിവസംപോലും എന്റെ ജീവിതത്തില്* ഉണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വത്തെ ജയേട്ടന് മുന്*പും ശേഷവും ഞാന്* കണ്ടിട്ടില്ല.
    മറ്റൊരു നടനും കിട്ടാത്ത ആദരമാണ് ഇപ്പോഴും ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്. ആ ജീവിതത്തെക്കുറിച്ചോര്*ക്കുമ്പോള്* ഒരുപാട് സന്തോഷവും അതുപോലെ വേദനകളും എന്നില്* വന്ന് നിറയാറുണ്ട്. ജീവിച്ചിരിക്കുമ്പോള്*തന്നെ എത്രയോ വലിയ നടീനടന്മാര്* വിസ്മൃതരാകുന്നു...പക്ഷേ, ഓരോ കാലത്തും തലമുറകളുടെ എവര്*ഗ്രീന്* ഹീറോയായി ജയേട്ടന്* നിറഞ്ഞുനില്*ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം വാക്കുകളില്* പ്രകടിപ്പിക്കാനാവില്ല. കാലമെത്ര കടന്നുപോയാലും ആ ഓര്*മകള്*ക്ക് പ്രായമാകുന്നില്ല; ജയേട്ടനെപ്പോലെ!



  11. Likes Mattoraal liked this post
  12. #18

  13. Likes Mattoraal liked this post
  14. #19

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  15. Likes Mattoraal liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •