N.M. Badusha
2h
ദീർഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം, ബാദുഷ സിനിമാസ് ഉദിക്കുകയാണ്. ആദ്യ സിനിമ വോയ്സ് ഓഫ് സത്യനാഥൻ - ബാദുഷ സിനിമാസിൻ്റെ ആദ്യ നിർമാണ സംരംഭം. ഒപ്പം പ്രിയപ്പെട്ട ദിലീപേട്ടൻ്റെ ഗ്രാൻഡ് പ്രൊഡക്ഷൻസുമുണ്ട്, സുഹൃത്തുക്കളായ ഷിനോയ് മാത്യുവും പ്രിജിൻ ജെ.പി.യുമുണ്ട്.
റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.
ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഞങ്ങളുടെ ആദ്യ സംരംഭത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും എല്ലാ പ്രാർഥനകളും ഉണ്ടായിരിക്കുമെന്നു കരുതുന്നു.
നന്ദി.