Results 1 to 7 of 7

Thread: സീതാ രാമം റിവ്യൂ

  1. #1

    Default സീതാ രാമം റിവ്യൂ

    കോഴിക്കോട് ശ്രീ
    11:00 AM
    Good occupancy


    സീതാരാമം അഥവാ സീതയുടെയും രാമന്റെയും മനോഹര പ്രണയകാവ്യം.
    റിയലിസ്റ്റിക് സിനിമകൾ ഇഷ്ടമാണെങ്കിലും മലയാള സിനിമ ആ രീതിയിലുള്ള സിനിമകളും ആഖ്യാനരീതിയും മാത്രം പിന്തുടർന്ന് നമ്മൾ പണ്ട് ഇഷ്ടപ്പെട്ടിരുന്ന അല്പം നാടകീയമാണെങ്കിലും എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന larger than life stories ഏതാണ്ട് മുഴുവനായും മിസ്സ് ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അപ്പോഴാണ് തെലുങ്കിൽ നിന്ന് ഒരു മലയാള നടന്റെ അതും അദ്ദേഹം സ്വന്തം ഭാഷയിൽ തന്നെ ഡബ്ബ് ചെയ്ത നമ്മൾ കാണാൻ ആഗ്രഹിച്ചിരുന്ന ടൈപ്പ് സിനിമ വരുന്നത്
    അതൊരു പ്രണയ ചിത്രം ആവുകയും അതോടൊപ്പം തന്നെ ഒരു മികച്ച ചിത്രം ആവുകയും ചെയ്തിടത്താണ് സീതാരാമം എനിക്ക് ഏറെ പ്രിയപ്പെട്ടതാവുന്നത് ❤️

    കഥ - പാക്കിസ്ഥാൻ സ്വദേശിയായ രശ്മിക മന്ദാനയുടെ കഥാപാത്രത്തിന്റെ കയ്യിൽ ഒരു കത്ത് വരികയും അത് എത്തേണ്ടിടത്ത് എത്തിക്കേണ്ട ചുമതല അവർക്ക് കൈ വരികയും ചെയ്യുന്നു. ഈ ഒരു ട്രാക്ക് പോകുന്നതിനിടെ ഫ്ലാഷ് ബാക്ക് ആയി സീതാലക്ഷ്മി, റാം എന്നിവരുടെ പ്രണയവും പറഞ്ഞു പോകുന്നു.
    ഇതാണ് രത്ന ചുരുക്കം ഇതിനപ്പുറം ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല

    ഇഷ്ടപ്പെട്ട കാര്യങ്ങൾ

    നായിക - പ്രണയം പൈങ്കിളിയാണ് പക്ഷേ ഇതിലെ പ്രത്യേകത നായകനെ ചുറ്റിപ്പറ്റി മാത്രം ജീവിക്കുന്ന ഒരു ടിപ്പിക്കൽ നായികയായി നമുക്ക് തോന്നില്ല എന്നതാണ്.
    അതിന് ഏറ്റവും ക്രെഡിറ്റ് കൊടുക്കേണ്ടത് മൃണാൾ താക്കൂർ എന്ന നടിക്കാണ്. അവരെ സ്ക്രീനിൽ കാണുമ്പോൾ തന്നെ ഇഷ്ടവും അതോടൊപ്പം ബഹുമാനവും തോന്നിപ്പോകും. ഒരു ഐഡന്റിറ്റി ഉള്ള പെൺകുട്ടി.
    അത് അവരുടെ വ്യക്തിത്വമാണോ കഥാപാത്രത്തിന്റെ വ്യക്തിത്വമാണോ എന്ന് നമ്മൾ സംശയിച്ചു പോകും കാരണം സിനിമ നാം കണ്ടു ശീലിച്ച പഴയ നായിക നായകൻ മോഡൽ പ്രണയമാണ് പറയുന്നത്, still മൃണാൾ താക്കൂറിനെ നമുക്ക് ഒരു ടിപ്പിക്കൽ നായികയായി തോന്നുന്നുമില്ല!!
    വെറുതെ പുട്ടി അടിച്ച സൗന്ദര്യമല്ല. ആറ്റിട്യൂട് ലൂടെ ജന്മസിദ്ധമായി കിട്ടിയ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിപ്പിച്ച് കാണിക്കളുടെ മനസ്സിൽ കയറികൂടിയ ഗംഭീര വ്യക്തിത്വം ആണ് സീത എന്ന കഥാപാത്രം അതോടൊപ്പം മൃണാൾ എന്ന നടിയും ❤️❤️❤️

    ദുൽഖർ - മലയാളത്തിൽ നിന്ന് ഉള്ള ആദ്യ പാൻ ഇന്ത്യൻ സ്റ്റാർ ഇദ്ദേഹം തന്നെ ആയിരിക്കും. വല്ലാത്തൊരു likebility ഉണ്ട് ഈ പഹയന്. പ്രണയ നായകനായും പട്ടാളക്കാരനായും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കഥാപാത്രമായി ദുൽഖർ തകർത്തഭിനയിച്ചു.

    ഇമോഷണൽ കണക്ട് - ഇതൊരു സാധാരണ പ്രണയചിത്രം ആയിരിക്കുമെന്നാണ് ജസ്റ്റ്* പോസ്റ്ററൊക്കെ കണ്ടാൽ തോന്നുക പക്ഷേ അങ്ങനെയല്ല. ഇന്ത്യൻ പട്ടാളത്തിന്റെ ഒരു സ്റ്റോറി കൂടി സൈഡിലൂടെ പറഞ്ഞു പോകുന്നുണ്ട് അതുമായി ബന്ധപ്പെട്ട് മാനുഷിക സ്നേഹം എന്ന ഒരു വിഷയം മനോഹരമായി പറയുന്നുണ്ട് സിനിമ.
    ദുൽഖറിന്റെ കഥാപാത്രത്തിന്റെ മാനുഷിക സ്നേഹമാണ് സിനിമയുടെ കാതൽ.അത് മൃണാളിന്റെ കഥാപാത്രത്തോടുള്ള സ്നേഹം ആയാലും സഹജീവികളോടുള്ള സ്നേഹം ആയാലും.ആ സ്നേഹമാണ് സിനിമയുടെ എല്ലാ വഴിത്തിരിവിന്റെയും അടിസ്ഥാനം.
    പ്രണയം എന്ന factor ഉം യൂണിവേഴ്സൽ ലവ് എന്ന factor ഉം തമ്മിലുള്ള ഇഴ ചേരലാണ് സീതാരാമം എന്ന സിനിമയെ വേറിട്ട് നിർത്തുന്നത്

    Bottomline - കോഴിക്കോട് ശ്രീ തിയേറ്ററിൽ ഈ സിനിമ കണ്ടുകൊണ്ടിരിക്കെ ക്ലൈമാക്സ് ആയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പല പെൺകുട്ടികളും കരയുന്നത് കാണാനിടയായി. സത്യത്തിൽ അത് കാണുമ്പോഴാണ് ഏറെ നാളായി മലയാള സിനിമയിൽ നമ്മൾ മിസ്സ് ചെയ്തത് ഇതുപോലുള്ള 'ഹൃദയത്തിലേക്ക് കയറുന്ന 'സിനിമകളാണ് എന്ന് മനസ്സിലായത്. രാമനും സീതയും അവർക്ക് അത്ര പ്രിയപ്പെട്ടതായതുകൊണ്ടാണല്ലോ അവസാന രംഗങ്ങളിൽ കണ്ണീർ പിടിച്ചുവെക്കാൻ സാധിക്കാതിരുന്നത് 😭

  2. #2

    Default

    Thank you for the review

  3. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    thanks akshay
    .

  4. #4

    Default

    Good review. IMO DQ, Mrunal and rashmika were the ones who brought the movie to this level. Moonu perum onnum parayan illa. But first half enikku athra ishtapettilla.... Comedy okke out of place and lots of cliche scenes

  5. #5

    Default

    Thanks boss

  6. #6

    Default

    Thanks Superstarakshay for your review.Good review

  7. #7
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,522

    Default

    Thanks Akshay..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •