Results 1 to 6 of 6

Thread: Mem Hoom Moosa Review

  1. #1

    Default Mem Hoom Moosa Review


    Mem hoom Moosa

    Sandhya cinehouse
    7:45 pm
    Good status

    വെള്ളിമൂങ്ങ മുന്തിരിവള്ളികൾ എന്നീ ചിത്രങ്ങൾ കണ്ടത് മുതൽ ജിബു ജേക്കബ് എന്ന സംവിധായകനെ ഇഷ്ടമാണ്. പണ്ട് കണ്ട് ഇഷ്ടപ്പെട്ട നാട്ടിൻപുറത്തെ തമാശ സിനിമകൾ ഇപ്പോൾ ഒരുക്കാൻ കഴിയുന്ന ഒരു സംവിധായകനാണ് അദ്ദേഹം. കുറച്ചു നിരാശകൾക്ക് ശേഷം മൂസ യിലൂടെ തിരിച്ചെത്തിയിരിക്കുന്നു

    കഥ - മരിച്ചു എന്ന് കരുതി നാട്ടുകാർ മുഴുവൻ ഒരു രക്തസാക്ഷിയായി ആദരിച്ചുകൊണ്ടിരിക്കുന്ന മൂസ എന്ന വ്യക്തി 19 വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നതുമായി ബന്ധപ്പെട്ട കഥ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    വളരെ സീരിയസ് ആയ ഒരു പ്രമേയം humour angle il അവതരിപ്പിച്ചിരിക്കുന്നു.

    Writing style- issue serious ആണെങ്കിലും പടം ആദ്യ അവസാനം കോമഡിയാണ്. സിനിമ ഇങ്ങനെ പ്രോഗ്രസ്സ് ചെയ്യുമ്പോൾ കിടിലൻ കോമഡികൾ ഇങ്ങനെ വന്നുകൊണ്ടേയിരിക്കും. അതിൽ ചിലതൊക്കെ ചിരിച്ച് മറിയുന്ന ടൈപ്പാണ്.

    ഞെട്ടിച്ച perfomances - Srinda sg yum ഉള്ള ഒരു 5 min ഞെട്ടിച്ചു പണ്ടാരമടക്കി കളഞ്ഞു. What an underappreciated talent she is!! ഇത്രയും ഹ്യൂമർ സെൻസ് ഉള്ള young actress വേറെ മലയാളത്തിൽ ഇല്ല. പിന്നീട് ആ കഥാപാത്രം വേണ്ട രീതിയിൽ ഡെവലപ്പ് ആക്കാൻ കഴിഞ്ഞില്ല എന്നത് സിനിമയുടെ ഒരു പോരായ്മ ആയി തോന്നി.

    ഹരീഷ് കണാരൻ - പുള്ളിയുടെ സ്വതസിദ്ധമായ കോഴിക്കോട് ഭാഷയിൽ ഈ സിനിമയിൽ ഔട്ട്സ്റ്റാൻഡിങ് ആയ ചിരിച്ച് വീണുപോയ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ ഒരുക്കി കളഞ്ഞു.

    സാവിത്രി ശ്രീധരൻ - സുഡാനിയിൽ ഉമ്മ ആയി തകർത്ത ആ വ്യക്തി!! അവർ ചില ഡയലോഗുകൾ തകർത്ത് എറിഞ്ഞു കളഞ്ഞു 🔥🔥 സുരേഷ് ഗോപിയുടെ അമ്മയുടെ പേര് എടുത്തത് ഞാനാണ് എന്ന സീൻ ഒക്കെ 👌👌😂

    സുരേഷ് ഗോപി നല്ല പെർഫോമൻസ് ആയിരുന്നു. ഒരു സിമ്പിൾ റോൾ. അദ്ദേഹത്തിന്റെ വയസ്സും ഈ റോളിന് ചേർന്നതാണ്. ആ റോൾ നല്ല രീതിയിൽ എഴുതിയതുകൊണ്ട് സിനിമ കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ സുരേഷേട്ടൻ റോൾ ഗംഭീരമാക്കി 🔥

    നെഗറ്റീവ്സ് - തകർത്തു പോയ പടം പിന്നീട് ചില കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഇത്തിരി വലിഞ്ഞു നീങ്ങുന്ന പോലെ തോന്നും ( അപ്പോഴൊക്കെ കോമഡി ഉണ്ട് എന്നത് വേറെ കാര്യം) കുറെ അങ്ങോട്ട് മുന്നോട്ടു പോകുന്തോറും ഓരോ സംഭവങ്ങൾ വന്നുവന്ന് ഇതെങ്ങനെ അവസാനിക്കും എന്ന് ചിന്തിച്ചു പോകും.
    Midhun nte role സിനിമയുടെ ആകെയുള്ള മൂഡിൽ നിന്ന് ഇത്തിരി വിട്ടു മാറി നിൽക്കുന്നതാണ്. അതാണെങ്കിൽ പൂർണമായി എക്സ്പ്ലോർ ചെയ്ത് ഒരു combat il എത്തുന്നുമില്ല. കുഴഞ്ഞു പറഞ്ഞു കുഴഞ്ഞു മറിഞ്ഞു പടം പെട്ടെന്നങ്ങ് അവസാനിച്ച പോലെ തോന്നി
    അവസാനത്തെ ക്കുള്ള പ്രോസീഡിംഗ്സ് organic അല്ല

    Verdict - ഒരു കല്യാണരാമൻ, amar akbar അന്തോണി ഒക്കെ പോലെ ചിരിയോട് ചിരി എന്ന മൈൻഡിൽ സമീപിക്കരുത്. കാരണം ഇതിന്റെ പ്രമേയം സീരിയസ് ആണ് അതിൽ മനോഹരമായ കോമഡി ഇഴ ചേർത്ത് അവതരിപ്പിക്കുകയാണ്.
    തീർച്ചയായും തിയറ്റർ കാഴ്ചകളിൽ ഈ സിനിമ നിരാശ നൽകില്ലെന്ന് ഉറപ്പാണ് 🔥🔥🔥

  2. Likes yathra, kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanks for the review akshay

  5. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    thanks akki ......

  6. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #5

    Default

    Thanks akshay

  8. #6

    Default

    Thanks for the review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •