Results 1 to 7 of 7

Thread: നദികളിൽ സുന്ദരി "ആണ്" യമുന : Nadhikalil Sundhari Yamuna - My Review

  1. #1
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default നദികളിൽ സുന്ദരി "ആണ്" യമുന : Nadhikalil Sundhari Yamuna - My Review


    Movie: നദികളിൽ സുന്ദരി യമുന
    Theatre: G max Kollam, Jerome Nagar
    Show time : 7.00 pm
    Status : 70%
    Date: 17/09/2023.

    Plot : സിനിമ തുടങ്ങുന്നത് ഒരു കാവിലെ ആചാരവുമായി ബന്ധപ്പെട്ടാണ്. ആ ചടങ്ങ് കാലങ്ങളായി ചുവപ്പ് പാർട്ടിയിൽ പെട്ട ആൾക്കാർ ആണ് നടത്തിക്കൊണ്ട് പോരുന്നത്. അത് തങ്ങൾക്ക് കിട്ടണം എന്ന് കാവി പാർട്ടിക്കാരും ആഗ്രഹിക്കുന്നുണ്ട്.

    ചുവപ്പ് അനുഭാവി ആണ് ധ്യാൻ ചെയ്യുന്ന കണ്ണൻ എന്ന കഥാപാത്രം. അജു വര്ഗീസ് ചെയ്യുന്ന കഥാപാത്രം കാവിപ്പാർട്ടി അനുഭാവിയും.

    ഒരിക്കൽ ഒരു ചെറിയ ആക്*സിഡന്റ്ഇൽ പെട്ട കണ്ണന് (ധ്യാൻ) വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നുന്നു. അജു വർഗീസിന്റെ ക്യാരക്റ്ററും ഇതേ ആവശ്യവുമായി പെണ്ണ് കാണാൻ തുടങ്ങുന്നു. രണ്ട് പേരും കുറെ അലയും.

    ഒടുക്കം അജു കാണാനിരുന്ന പെൺകുട്ടിയുമായി കണ്ണന് വിവാഹ നിശ്ചയം ആകുകയും അത് രണ്ട് പാർട്ടിക്കാരുടേം ചെറിയൊരു ഈഗോ ക്ലാഷിനു വഴി വയ്ക്കുകയും ചെയ്യുന്നു.

    നിർഭാഗ്യവാശാൽ നിശ്ചയത്തിന്റെ അന്ന് കണ്ണന്റെ കല്യാണം മുടങ്ങുന്നു. ഇത് ഇരു ചേരികാരും (കണ്ണൻ vs അജു ) തമ്മിൽ കയ്യാങ്കളിയിൽ എത്തുന്നു. ഇത് ഒരു വെല്ലുവിളിയിൽ വരെ എത്തുന്നു.

    കണ്ണന്റെ കല്യാണം അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തുമെന്നും അതിനു സാധിച്ചില്ലെങ്കിൽ കാവിലെ ആചാരം നടത്താനുള്ള അവകാശം മറ്റേ പാർട്ടിക്കാർക്ക് വിട്ട് കൊടുക്കും എന്ന് ഇവരും പറയുന്നു.

    അങ്ങനെ കണ്ണനെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിക്കാനുള്ള ഓട്ടം തുടങ്ങും. അത് കർണാടകയിലെ കൂർഗിൽ വരെ എത്തും. തുടർന്നുള്ള സംഭവങ്ങൾ ആണ് ബാക്കി.

    ഇതിനിടയിൽ രസകരമായ ചില കുഞ്ഞു സംഭവങ്ങൾ നടക്കുന്നുണ്ട്.

    അഭിനയത്തിൽ അജു കുറച്ചു നന്നായിരുന്നു. ഇതുവരെ അജുവിൽ നിന്നും കാണാത്ത ഒരു വേഷം. അതി ഗംഭീര അഭിനയ സാധ്യത ഉള്ള വേഷം ഒന്നുമല്ല എങ്കിലും അത് നന്നായി തന്നെ അജു ചെയ്തിട്ടുണ്ട്.

    ബാക്കി ആരും മോശം പറയാൻ ഇല്ലെങ്കിലും പലപ്പോഴും കണ്ടിട്ടുള്ള കഥാപാത്രങ്ങൾ തന്നെ ആണ്. നിർമൽ പാലാഴിക്ക് കുറച്ചു കൂടി സ്പേസ് ഉള്ള ഒരു വേഷം ആണ് ഇതിലേത്.

    ടെക്നിക്കൽ സൈഡും മോശം പറയാനില്ല. ഒരു ഷോർട് ഫിലിം ആകുന്നതിൽ നിന്ന് സിനിമയെ അത് രക്ഷിക്കുന്നുണ്ട്.

    ഒരു extended ഷോർട്ഫിലിമിൽ നിന്നും പുറപ്പെടുകയും ചെയ്തു എന്നാൽ സിനിമയിലൊട്ടു എത്തിയതുമില്ല. അങ്ങനെ ഒരു പ്രോഡക്റ്റ് ആണിത്.
    പക്ഷെ ബോർ അടിക്കില്ല. ഒരു ഫ്ലോ യിൽ കണ്ടങ്ങു തീർക്കും.

    ഇങ്ങനെ മുൻപ് എനിക്ക് തോന്നിയത് "മധുര മനോഹര മോഹം " എന്ന സിനിമ ആയിരുന്നു.

    ആർത്തുല്ലസിച്ചു ചിരിക്കാൻ ഒന്നുമില്ല എങ്കിലും കുഞ്ഞു ചില നുറുങ്ങു തമാശകളുണ്ട്.

    Ott പ്രോഡക്റ്റ് ആയി തോന്നാമെങ്കിലും തീയേറ്റർ വാച്ചിനും കൊള്ളാമെന്നു എനിക്ക് തോന്നി. തരക്കേടില്ല.

    പിന്നെ, നെഗറ്റീവ് എന്ന് പറയാൻ പൂർണമായും പറ്റില്ല എങ്കിലും വെറും ബേസിക് ഇംഗ്ലീഷ് അറിയാത്ത ആൾക്കാർ ഉണ്ടാകും എന്ന് പറഞ്ഞത് ഒരു കല്ല് കടി പോലെ തോന്നിയെങ്കിലും അത് ഒഴിവാക്കി സിനിമ കാണാൻ തന്നെ തോന്നി.

    ഭൂരിഭാഗം ഷോർട് ഫിലിം സിനിമകളും എനിക്കിഷ്ടമല്ല. എങ്കിലും ചിലതൊക്കെ (ഷോർട് ഫിലിമിനെക്കാളും കുറച്ചു കൂടി മെച്ചം എന്ന് തോന്നുന്നത്) ഇഷ്ടമാകാറുണ്ട്. അതിലൊന്നാണ് ഇതും. ചിലർക്ക് ഇത് ഇഷ്ടപ്പെടും. മധുര മനോഹരം പോലുള്ള സിനിമ ഇഷ്ടപ്പെട്ടവർക്ക് ഇതും ഇഷ്ടം ആകും എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ഉള്ളവർക്ക് ഈ സിനിമയ്ക്ക് കുടുംബത്തോടൊപ്പം ടിക്കറ്റ് എടുക്കാം. ആഴത്തിലുള്ള കഥയോ സസ്*പെൻസോ മറ്റോ ഇല്ലാത്ത ഒരു ഫീൽ ഗുഡ് പ്രോഡക്റ്റ്.

    My Rating : 2.85/5
    Verdict : ഹിറ്റ്* ആയേക്കാം .. ഫാമിലി സപ്പോർട്ട് ഉണ്ടെങ്കിൽ ഹിറ്റ്* കടന്ന് പോകും.

    Strictly personal opinion,
    Celebrity,
    Forumkeralam.
    Last edited by Celebrity; 09-18-2023 at 12:40 AM.
    .....Celebrating Cinema........

  2. Likes advaithh09, Sree Tcr, Arya, renjuus liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks' for the review...



  5. Likes Celebrity liked this post
  6. #3
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Thanks Bro For the Review.....

  7. Likes Celebrity liked this post
  8. #4

    Default

    Mathura manoharam pole nadan set up anu
    But padam athilum better ayi thonni
    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

  9. Likes Celebrity liked this post
  10. #5
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default

    Quote Originally Posted by BIGBrother View Post
    Mathura manoharam pole nadan set up anu
    But padam athilum better ayi thonni
    Yes. Athilum kurach better aanu...
    .....Celebrating Cinema........

  11. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,994

    Default

    thanks celeb
    .

  12. Likes Celebrity liked this post
  13. #7
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,515

    Default

    Innu kandu @ Thrissur - Ravikrishna, Status Around 50+ peru...Padam Thirakedilla, watchable.....

  14. Likes Celebrity liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •