Sponsored Links ::::::::::::::::::::Remove adverts | |
That's look similar to Janatha garage time
Sent from my moto g31 using Tapatalk
'പടം പൂർത്തിയാകുമ്പോൾ പുറത്തുവിടുന്ന ചിത്രങ്ങൾ നൽകുന്ന സർപ്രൈസ് നേരത്തെ അറിയാൻ ശ്രമിക്കുമ്പോൾ നഷ്ടമാകും'; കൺസപ്റ്റ് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ | Concept Artist Sethu Sivanandan talks about Malaikottai Valiban and other movies concept arts
മോഹൻലാലിന്റെ പുതിയ കൺസപ്റ്റ് ആർട്ട് ഏറെ ചർച്ചയായിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബാനുമായി ഈ ലുക്കിന് സാമ്യമുണ്ടോ?
ഞാൻ പങ്കുവെച്ച ആ ചിത്രം ഒരു കണ്*സപ്റ്റ് മാത്രമാണ്. 'Lal Sir Without Beard' എന്ന് ഞാൻ എഴിതിയിട്ടുമുണ്ടായിരുന്നു. അത് പൂർണ്ണമായി വരച്ചതുമല്ല. ലാൽ സാറിനെ താടി ഇല്ലാതെ കാണണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനാൽ ചെയ്ത വർക്കാണ് അത്. മലൈക്കോട്ടൈ വാലിബനായും ഞാൻ തന്നെയാണ് കണ്*സപ്റ്റ് ആർട്ട് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സാറും മേക്കപ്പ് മാൻ റോണക്സ് സേവ്യറും ലാൽ സാറിന്റെ മേക്കപ്പ് മാനായ ലിജു ചേട്ടനും ഒക്കെയായി ചർച്ച ചെയ്ത ശേഷം കഥാപാത്രത്തിനായി കണ്*സപ്റ്റ് ആർട്ട് തയ്യാറാക്കിയിട്ടുണ്ട്. അതിന് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ചിത്രവുമായി യാതൊരു ബന്ധവുമില്ല. പലരും തെറ്റിദ്ധരിക്കുന്നുണ്ട്. അതിനാൽ പലരോടും കമന്റിലൂടെ 'ഇത് വാലിബനല്ല' എന്ന് ഞാൻ പറയാറുണ്ട്. അവർക്ക് അമിത പ്രതീക്ഷയുണ്ടാകും, അത് ഒഴിവാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. വാലിബനെക്കുറിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ പല തെറ്റിദ്ധാരണകളുമുണ്ട്
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ ഒരു വ്യത്യസ്ത ഗെറ്റപ്പ് പ്രതീക്ഷിക്കാമോ?
വാലിബനെക്കുറിച്ച് ഒന്നും തന്നെ പറയാൻ പറ്റാത്ത അവസ്ഥയാണ്. ഒരു ചിത്രവും പുറത്തുപോകരുത് എന്ന കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയാണ് അവർ ചിത്രീകരണം നടത്തുന്നത് പോലും. എന്റെ അഭിപ്രായത്തിൽ സിനിമാപ്രവർത്തകർ ആ വർക്ക് പൂർത്തിയാക്കിയ ശേഷം പോസ്റ്ററും ചിത്രങ്ങളും പുറത്തുവിടുമ്പോൾ ഉണ്ടാകുന്ന ഒരു സർപ്രൈസ് ഉണ്ടല്ലോ. അത് ഈ സ്നേഹക്കൂടുതൽ കൊണ്ട് നേരത്തെ അറിയാൻ ശ്രമിക്കുമ്പോൾ നഷ്ടമാകും. ലാൽ സാറിന്റെ മികച്ച ഗെറ്റപ്പിന് തന്നെ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
There are chances that the first day initials may cross Odiyan and KGF considering the hype and curiosity behind this if it gets a solo release
2018 movie -Pride of Mollywood.